- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ എയർഫോഴ്സ് വൺ പോലെ സ്വന്തമായൊരു വിമാനത്തിൽ മോദിക്കും ഇനി ഉലകം ചുറ്റാം; മിസൈൽ പ്രതിരോധ കവചവും അമേരിക്ക വരെ നിർത്താതെ പറക്കാൻ ശേഷിയുമുള്ള വിമാനങ്ങൾ ഒരുങ്ങുന്നത് പ്രധാനമന്ത്രിക്ക് മാത്രമല്ല രാഷ്ട്രപതിക്കും; ബോയിങ് കമ്പനി അടിമുടി മാറ്റിയെടുക്കുന്ന വിമാനങ്ങളിൽ വിവിഐപി മുറികളും പ്രസ് കോൺഫറൻസ് ഹാളും മിനി ആശുപത്രിയും; രണ്ടുന്യൂജൻ വിമാനങ്ങളും പറക്കുന്നത് 2020 ഓടെ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉലകം ചുറ്റുന്നത് എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള എയർ ഫോഴ്‌സ് വൺ വിമാനത്തിലാണെങ്കിൽ ഇന്ത്യയുടെ ഉന്നത നേതാക്കൾക്കും എന്തുകൊണ്ട് അതുപോലെ ആയിക്കൂടാ? പത്രാസ് കാട്ടാനല്ല. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശസന്ദർശനം നടത്തുമ്പോൾ എല്ലാ വിവിഐപി സൗകര്യങ്ങളോടും കൂടിയ ഒരു വിമാനം. ഒന്നല്ല, രണ്ടെണ്ണമാണ് ഇപ്പോൾ ആലോചിക്കുന്നത്. 2020 ഓടെ പ്രധാനമന്ത്രിക്കും, രാഷ്ട്രപതിക്കും, ഉപരാഷ്ട്രപതിക്കുമായി ഈ പുതിയ വിമാനങ്ങൾ ഒരുങ്ങും. എയർഇന്ത്യ അടുത്തിടെ വാങ്ങിയ രണ്ട് ബോയിങ് 777-300 ER വിമാനങ്ങളാണ് വിവിഐപി വിമാനങ്ങളായി മാറ്റുന്നത്. വിവിഐപി മുറികൾ, പ്രസ് കോൺഫറൻസ് ഹാൾ,വൈദ്യസഹായത്തിനായി രോഗിയെ മാറ്റാനുള്ള സംവിധാനം എന്നിവയൊക്കെ ഒരുക്കുന്നുണ്ട്.മിസൈൽ വേധ കവചത്തോടെയാണ് വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. വൈഫൈ സൗകര്യം ഫ്‌ളൈറ്റിൽ ലഭ്യമാകും.പഴയ ബോയിങ് 747 പോലെയല്ല ബോയിങ് 777. ഇന്ധനത്തിന് വേണ്ടി ഇടയ്ക്ക് താഴെയിറങ്ങാതെ അമേരിക്ക വരെ നിർത്താതെ പറക്കാനും ഈ ന്യൂജൻ വിമാനങ്ങൾക്ക് ശേഷിയുണ്ട്
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉലകം ചുറ്റുന്നത് എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള എയർ ഫോഴ്‌സ് വൺ വിമാനത്തിലാണെങ്കിൽ ഇന്ത്യയുടെ ഉന്നത നേതാക്കൾക്കും എന്തുകൊണ്ട് അതുപോലെ ആയിക്കൂടാ? പത്രാസ് കാട്ടാനല്ല. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശസന്ദർശനം നടത്തുമ്പോൾ എല്ലാ വിവിഐപി സൗകര്യങ്ങളോടും കൂടിയ ഒരു വിമാനം. ഒന്നല്ല, രണ്ടെണ്ണമാണ് ഇപ്പോൾ ആലോചിക്കുന്നത്. 2020 ഓടെ പ്രധാനമന്ത്രിക്കും, രാഷ്ട്രപതിക്കും, ഉപരാഷ്ട്രപതിക്കുമായി ഈ പുതിയ വിമാനങ്ങൾ ഒരുങ്ങും.
എയർഇന്ത്യ അടുത്തിടെ വാങ്ങിയ രണ്ട് ബോയിങ് 777-300 ER വിമാനങ്ങളാണ് വിവിഐപി വിമാനങ്ങളായി മാറ്റുന്നത്. വിവിഐപി മുറികൾ, പ്രസ് കോൺഫറൻസ് ഹാൾ,വൈദ്യസഹായത്തിനായി രോഗിയെ മാറ്റാനുള്ള സംവിധാനം എന്നിവയൊക്കെ ഒരുക്കുന്നുണ്ട്.മിസൈൽ വേധ കവചത്തോടെയാണ് വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. വൈഫൈ സൗകര്യം ഫ്‌ളൈറ്റിൽ ലഭ്യമാകും.പഴയ ബോയിങ് 747 പോലെയല്ല ബോയിങ് 777. ഇന്ധനത്തിന് വേണ്ടി ഇടയ്ക്ക് താഴെയിറങ്ങാതെ അമേരിക്ക വരെ നിർത്താതെ പറക്കാനും ഈ ന്യൂജൻ വിമാനങ്ങൾക്ക് ശേഷിയുണ്ട്.
പെബ്രുവരിയിലും മാർച്ചിലുമായി എയർ ഇന്ത്യ മൂന്ന് ബോയിങ് 777 വിമാനങ്ങളാണ് വാങ്ങിയത്. ഇതിൽ രണ്ടുവിമാനങ്ങളാണ് വിവിഐപി ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്യുന്നത്. സർക്കാർ എയർ ഇന്ത്യയിൽ നിന്ന് ഈ വിമാനങ്ങൾ വാങ്ങുകയാവും ചെയ്യുക..
വിവിഐപികൾക്കായി പ്രത്യേക വിമാനങ്ങൾ സജ്ജമാകുന്നതോടെ, പ്ര്‌ത്യേക ഫ്‌ളൈറ്റുകൾക്കായി എയർ ഇന്ത്യക്ക് വിമാനങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരില്ല.ബജറ്റിൽ എയർ ഇന്ത്യയിൽ നിന്ന് വിമാനങ്ങൾ വാങ്ങാൻ വേണ്ടി 4,469.50 കോടി സർക്കാർ നീക്കി വച്ചിരുന്നു.രണ്ടു വിമാനങ്ങളും അമേരിക്കയിൽ ബോയിങ് കമ്പനിയിലേക്ക് കൊണ്ടുപോയായിരിക്കും മാറ്റങ്ങൾ വരുത്തുക. രൂപകൽപന മാറ്റാൻ 18 മാസമെടുക്കുമെന്നാമ് അധികൃതർ പറയുന്നത്.
വിവഐപി സേവനങ്ങൾക്ക് മാത്രമായി 44 പൈലറ്റുമാരുടെ പൂൾ ഇന്ത്യ തയ്യാരാക്കും. ഇതിൽ നാലുപേർ എപ്പോൾ വേണമെങ്കിലും യാത്രയ്ക്ക് സജ്ജരായി ഡൽഹിയിൽ ഉണ്ടാകും.അറ്റകുറ്റപ്പണികൾക്കും മറ്റുമായി സേവനസന്നദ്ധരായ ഒരുകൂട്ടം എഞ്ചിനീയർമാരും, ക്യാബിൻ ക്യൂവും ഉണ്ടാകും.
മിസൈൽ ആക്രമണം തടുക്കാൻ ഉള്ള കെൽപ്പാടെയാണ് വിമാനം രൂപകൽപ്പന ചെയ്യുന്നത്. നിലവിൽ ജമ്പോ ജെറ്റ് 747 നെ മാറ്റി നിർത്തിയാകും ''എയർ ഇന്ത്യ വൺ '' ശ്രേണിയിലേക്ക് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങൾ എത്തുക. ഇപ്പോഴത്തെ ജമ്പോ ജെറ്റുകളെ സമനമായ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും. ഇവയ്ക്കു മിസൈൽ ആക്രമണ പ്രധിരോധ ശേഷി ഇല്ലെന്നതാണ് പ്രധാന പോരായ്മയായി കണക്കാക്കപ്പെടുന്നത്. ഉന്നത മന്ത്രാലയ വൃത്തങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് പലവട്ടം കൂടിക്കാഴ്ച നടത്തിയാണ് ''എയർ ഇന്ത്യ വൺ '' ഫോഴ്സ് രൂപീകരിക്കാൻ തീരുമാനമായത്.
മൂന്ന് വർഷം മുമ്പ് മലേഷ്യൻ എയർലൈൻസ് വിമാനം ഉക്രൈനിൽ വിമതർ വെടി വച്ചിട്ടതോടെയാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വേണ്ടി ഇങ്ങനെ ഒരു ആലോചന ഇന്ത്യയിൽ സജീവം ആയത്. ഈ വിമാനം വീണ സമയം അധികം ദൂരെയല്ലാതെ മോദിയെയും കൊണ്ടുള്ള വിമാനം ഫ്രാങ്ക് ഫർത്തിൽ നിന്നും ഡൽഹിയിലേക്ക് പറക്കുക ആയിരുന്നു. ആക്രമണത്തെ കുറിച്ചുള്ള യാതൊരു വിധ സൂചനയും ഇല്ലാതെയാണ് മോദിയുടെ വിമാനം ആ സമയം പറന്നിരുന്നത് എന്നത് ഇന്ത്യൻ സുരക്ഷ വിദഗ്ദ്ധരെ ഞെട്ടിക്കുക ആയിരുന്നു. ഈ ഒരു സാധ്യത ഏതു വിധം കൈകാര്യം ചെയ്യണം എന്ന ആലോചന മിസൈൽ പ്രധിരോധ വിമാനം എന്ന തീരുമാനത്തിലേക്ക് വഴി തിരിച്ചു വിടുക ആയിരുന്നു.
അത്യാവശ്യം വന്നാൽ വിവിഐപി പരിഗണനയിലുള്ള മറ്റ് നേതാക്കൾക്കും ഉപയോഗിക്കാൻ തക്ക വണ്ണം ''എയർ ഇന്ത്യ വൺ '' ഫോഴ്സ് പരുവപ്പെടുത്തും എന്നാണ് നിലവിലെ ധാരണ. ഇന്ത്യൻ വ്യോമസേനയും എയർ ഇന്ത്യയും സംയുക്തം ആയിട്ടകും ''എയർ ഇന്ത്യ വൺ '' ഫോഴ്സ് നിയന്ത്രിക്കുക. ലോക ശക്തികളിൽ പലതും ഇത്തരം വമ്പൻ വിമാനങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. റോയൽ എയർ ഫോഴ്സ് സ്‌ക്വാർഡ്രൻ 32 ആണ് ബ്രിട്ടണിൽ രാജ കുടുംബത്തിന്റെയും പ്രധാന മന്ത്രിയുടെയും ഒക്കെ യാത്ര സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അഗസ്റ ഹെലികൊപ്റ്ററുകളും മിനി ബിസിനസ് ജെറ്റുകളും ഉൾപ്പെട്ടതാണ് ആർഎഎഫ് 32 സ്‌ക്വാർഡ്രൻ എന്നാൽ രാജ്ഞിയാകട്ടെ പ്രത്യേക സിൽകോർസ്‌കി ഹെലികോപ്റ്ററുകളിൽ ആണ് അധികവും യാത്ര ചെയ്യുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ 6000 കോടി രൂപ മുടക്കി രണ്ട് അധ്യാധുനിക പ്രൈവറ്റ് ജെറ്റുകൾ വാങ്ങിയിരുന്നു. ഇതിന്റെ ഉൾവശ ചിത്രങ്ങൾ ഇന്റർനെറ്റിൽ എത്തിയപ്പോൾ ലോകം വാ പൊളിച്ചിരുന്നിരിക്കണം. ലെതർ കസേരകളും കിങ് സൈസ് ബെഡും കോൺഫറൻസ് ഹാളും സ്വർണ്ണ അലുക്കുകൾ ഉള്ള അലങ്കാരവും ഒക്കെയായി ശരിക്കും കൊട്ടാരം തന്നെയാണ് പുടിൻ വാങ്ങിയത്. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസേ ഹലാണ്ടിന്റെ വിമാനം ആകട്ടെ ആഡംബരത്തിൽ മാത്രമല്ല അപകടത്തിൽ പോലും സ്വയം രക്ഷപെടാൻ കഴിവുള്ളവയാണ്.
ഇദ്ദേഹം ഉപയോഗിച്ച ഫൽകാൻ 7 എക്സ് ഇടിമിന്നലേറ്റ് നവിഗേഷൻ തകരിൽ ആയിട്ടും വിമാനം സുരക്ഷിതം ആയി തിരികെ പറന്നിറങ്ങിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. 9 ആധുനിക വിമാനങ്ങൾ അടങ്ങിയതാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ആകശ യാന സേന . വത്തിക്കാന് സ്വന്തമായി വിമാനം ഇല്ലെങ്കിലും ഇറ്റലിയുടെ ഔദ്യോഗിക വിമാനമായ അലിട്ടളിയയുടെ പ്രത്യേക ചർറ്റർ വിമാനമാണ് പോപ് പോലും യാത്രക്ക് ഉപയോഗിക്കുക. ഓരോ രാജ്യം സന്ദർശിക്കുമ്പോഴും അതാത് രാഷ്ട്രം തയ്യാർ ചെയ്തു കൊടുക്കുന്ന ദേശീയ വിമാനങ്ങൾ ഉപയോഗിക്കുക എന്നതും വത്തിക്കാൻ തലവന്റെ യാത്ര പ്രോടോക്കൊളിൽ പ്രധാനമാണ്.