- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരതമെന്ന പേരുകേട്ടാൽ....നയപ്രഖ്യാപന പ്രസംഗത്തിൽ വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ച് രാഷ്ട്രപതി; വരികൾ സഭ ഏറ്റെടുത്തത് കൈയടികളോടെ
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം...എന്ന വരിയാണ് രാഷ്ട്രപതി പാർലമെന്റിൽ ഉദ്ധരിച്ചത്. കൈയടികളോടെയാണ് വരികൾ സഭ ഏറ്റെടുത്തത്.
നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമങ്ങളെ ന്യായീകരിച്ച രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിൽ കർഷക പരേഡിലുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ചു. ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടുവെന്നാണ് രാഷ്ട്രതി പറഞ്ഞത്.
പ്രസംഗത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകിയ രാഷ്ട്രപതി കടന്നുകയറ്റത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്നും കൂട്ടിച്ചേർത്തു.
Next Story