ഹാനോയ്: രാഷ്ട്രപതി പ്രണബ് മുഖർജി വിയറ്റ്‌നാമിലെത്തി. നാലുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി വിയറ്റ്‌നാമിലെത്തിയത്. പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ, എംപിമാരായ സുപ്രിയ സുലെ, കെ വി തോമസ്, പർവേഷ് വർമ എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. സുപ്രധാന കരാറുകളിൽ വിയറ്റ്‌നാമുമായി രാഷ്ട്രപതി ഒപ്പുവയ്ക്കും.