- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ സ്നാക്ക് പാക്കറ്റ് വിതരണം; പാക്കറ്റുകൾ വാങ്ങാൻ തിക്കുംതിരക്കും; പ്രസംഗം നിർത്തി ഇതൊക്കെ തന്നെയാണ് ഇപ്പോൾ സാമ്പത്തികരംഗത്തും സംഭവിക്കുന്നതെന്ന് കളിയാക്കി രാംനാഥ് കോവിന്ദ്; നാണംകെട്ട് അമരാവതി സാമ്പത്തിക സമ്മേളന സംഘാടകർ
അമരാവതി: ഭക്ഷണ പാക്കറ്റ് വിതരണം മൂലം രാഷ്ട്രപതിക്ക് പ്രസംഗം നിർത്തി വയ്‌ക്കേണ്ടി വരിക. അമരാവതിയിലെ ആചാര്യ നാഗാർജുന സർവകലാശാലയിലാണ് ഈ നാണംകെട്ട സംഭവം ഉണ്ടായത്. ഇന്ത്യൻ എക്കണോമിക് അസോസിയേഷന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയുടെ പ്രസംഗം തുടങ്ങി രണ്ടുമിനിട്ടായില്ല. അപ്പോഴേക്കും വോളണ്ടിയർമാർ സ്‌നാക്‌സ് പാക്കറ്റുകൾ വിതരണം ചെയ്തു. ഇതോടെ, സ്ഥലത്താകെ ബഹളമായി. രാഷ്ട്രപതി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ വിദ്യാർത്ഥികളും മറ്റും കസേരയിൽ നിന്നെഴുന്നേറ്റ് ഭക്ഷണ പാക്കറ്റുകൾക്കായി തിക്കുംതിരക്കും കൂട്ടി. തന്റെ പ്രസംഗത്തിൽ നിന്ന് ശ്രദ്ധ മാറിയെന്ന് മനസിലായതോടെ, രാഷ്ട്രപതി പ്രസംഗം പകുതിക്ക് വച്ച് നിർത്തി. 'ഇന്ന് സാമ്പത്തിക ലോകത്ത് സംഭവിക്കുന്നതും ഇപ്പോൾ ഈ കോൺഫറൻസ് ഹാളിൽ സംഭവിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്. ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുകയാണെന്ന് ഞാൻ മനസിലാക്കുന്നു. അതാവശ്യമാണ്. പക്ഷേ അത് ഈ കോൺഫറൻസിനെ തന്നെ അലങ്കോലമാക്കി,' രാംനാഥ് കോവിന്ദ് പറഞ്ഞു. അതുകൊണ്ട് സംഘാട
അമരാവതി: ഭക്ഷണ പാക്കറ്റ് വിതരണം മൂലം രാഷ്ട്രപതിക്ക് പ്രസംഗം നിർത്തി വയ്‌ക്കേണ്ടി വരിക. അമരാവതിയിലെ ആചാര്യ നാഗാർജുന സർവകലാശാലയിലാണ് ഈ നാണംകെട്ട സംഭവം ഉണ്ടായത്. ഇന്ത്യൻ എക്കണോമിക് അസോസിയേഷന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
രാഷ്ട്രപതിയുടെ പ്രസംഗം തുടങ്ങി രണ്ടുമിനിട്ടായില്ല. അപ്പോഴേക്കും വോളണ്ടിയർമാർ സ്‌നാക്‌സ് പാക്കറ്റുകൾ വിതരണം ചെയ്തു. ഇതോടെ, സ്ഥലത്താകെ ബഹളമായി. രാഷ്ട്രപതി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ വിദ്യാർത്ഥികളും മറ്റും കസേരയിൽ നിന്നെഴുന്നേറ്റ് ഭക്ഷണ പാക്കറ്റുകൾക്കായി തിക്കുംതിരക്കും കൂട്ടി.
തന്റെ പ്രസംഗത്തിൽ നിന്ന് ശ്രദ്ധ മാറിയെന്ന് മനസിലായതോടെ, രാഷ്ട്രപതി പ്രസംഗം പകുതിക്ക് വച്ച് നിർത്തി. 'ഇന്ന് സാമ്പത്തിക ലോകത്ത് സംഭവിക്കുന്നതും ഇപ്പോൾ ഈ കോൺഫറൻസ് ഹാളിൽ സംഭവിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്. ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുകയാണെന്ന് ഞാൻ മനസിലാക്കുന്നു. അതാവശ്യമാണ്. പക്ഷേ അത് ഈ കോൺഫറൻസിനെ തന്നെ അലങ്കോലമാക്കി,' രാംനാഥ് കോവിന്ദ് പറഞ്ഞു. അതുകൊണ്ട് സംഘാടകർ അൽപസമയത്തേക്ക് ഭക്ഷണ പാക്കറ്റ് വിതരണം നിർത്തി വയ്ക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. സംഘാടകർ നാണം കെട്ടുവശായെന്ന് പറയേണ്ടതില്ലല്ലോ!