- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച് സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമായി; ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി സുപ്രീംകോടതിയിൽ സ്റ്റാൻഡിങ് കൗൺസിലായി; 12 വർഷം തുടർച്ചയായി യുപിയിൽ നിന്നുള്ള രാജ്യസഭാംഗം; പ്രഥമ പൗരന്റെ കസേരയിലേക്ക് നീങ്ങുന്ന രാംനാഥ് കോവിന്ദിന്റെ ജീവിതം ഇങ്ങനെ
കേരളത്തിൽനിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദ്. രാംനാഥിനെ എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമ്പോൾ ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയെന്ന നിലയിൽ പ്രതിപക്ഷപാർട്ടികൾ കണ്ണടച്ച് എതിർക്കാനുള്ള സാധ്യതയും കുറവാണ്. അഥവാ മറ്റ് പാർട്ടികൾ എതിർത്താൽതന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറാനവുള്ള കരുത്ത് ഇന്ന് എൻഡിഎ ആർജിച്ചിട്ടുണ്ട്. രാംനാഥ് കോവിന്ദ് ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയാണെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറഞ്ഞത്. നിലവിൽ ബീഹാർ ഗവർണ്ണറായ രാംനാഥ് കോവിന്ദ് 1945 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ കാൺപുർ ദഹത്ത് ജില്ലയിലാണ് ജനിച്ചത്. ബികോം ബിരുദം നേടി കാൺപുരിൽ നിന്ന് എൽഎൽബി പഠനം പൂർത്തിയാക്കിയ ശേഷം 1971ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഷാകനായി എന്റോൾ ചെയ്തു. 1977മുതൽ 79വരെ
കേരളത്തിൽനിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദ്. രാംനാഥിനെ എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമ്പോൾ ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയെന്ന നിലയിൽ പ്രതിപക്ഷപാർട്ടികൾ കണ്ണടച്ച് എതിർക്കാനുള്ള സാധ്യതയും കുറവാണ്. അഥവാ മറ്റ് പാർട്ടികൾ എതിർത്താൽതന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറാനവുള്ള കരുത്ത് ഇന്ന് എൻഡിഎ ആർജിച്ചിട്ടുണ്ട്.
രാംനാഥ് കോവിന്ദ് ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയാണെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറഞ്ഞത്. നിലവിൽ ബീഹാർ ഗവർണ്ണറായ രാംനാഥ് കോവിന്ദ് 1945 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ കാൺപുർ ദഹത്ത് ജില്ലയിലാണ് ജനിച്ചത്. ബികോം ബിരുദം നേടി കാൺപുരിൽ നിന്ന് എൽഎൽബി പഠനം പൂർത്തിയാക്കിയ ശേഷം 1971ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഷാകനായി എന്റോൾ ചെയ്തു.
1977മുതൽ 79വരെ ഡൽഹി ഹൈക്കോടതി അഭിഭാഷകനായിരുന്നു രാംനാഥ് 1980മുതൽ 1993വരെ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാന്റിങ് കൗൺസൽ ആയി പ്രവർത്തിച്ചു. തുടർന്ന് 1993വരെ സുപ്രീകോടതിയിൽ അഭിഭാഷകനായി തുടർന്നു. 1994ൽ ഉത്തർപ്രദേശിൽ നിന്ന് ബിജെപി പ്രതിനിധിയായി രാജ്യസഭയിലെത്തി. തുടർച്ചയായി 12 വർഷത്തോളമാണ് രാംനാഥ് രാജ്യസഭാംഗമായത്. 1998 മുതൽ 2002 വരെ ബിജെപി ദളിത് മോർച്ച് അധ്യക്ഷനായിരുന്നു. 2015 ലാണ് ബീഹാർ ഗവർണറായി നിയമിതനായത്.
രാജ്യസഭാംഗമായിരിക്കുന്നതിനിടെ കാലിക പ്രസക്തിയുള്ള നിരവധി സമിതികളിലും രാംനാഥ് കോവിന്ദ് അംഗമായിരുന്നു. പെട്രോളിയം പാചകവാതകം, നീതിന്യായം, സാമൂഹിക നീതിയും സ്ത്രീ ശാക്തീകരണവും എസ്‌സി എസ്ടി ക്ഷേമം തുടങ്ങിയ പാർലമെന്ററി സമിതികളിലാണ് രാംനാഥ് അംഗമായത്. 2002-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും രാംനാഥ് കോവിന്ദ് പങ്കെടുത്തിട്ടുണ്ട്. സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാർ സ്വാതി എന്നിവർ മക്കളാണ്.