ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ ജൂലൈ 17ന് നടക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ജൂൺ 28 ആണ് നോമിനേഷൻ കൊടുക്കേണ്ട അവസാന തീയതി. വോട്ടെണ്ണൽ 20ന് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി അറിയിച്ചു. ജൂലൈ 24നാണ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക.