തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ സ്തുത്യർഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥർ അർഹരായി. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടൻറ് എം രാജൻ, കണ്ണൂർ വിജിലൻസിൽ നിന്ന് വിരമിച്ച ഡി.വൈ.എസ്‌പി വി മധുസൂദനൻ, കൊല്ലം വിജിലൻസിലെ എസ്‌ഐ ജി ഹരിഹരൻ, തിരുവനന്തപുരം റൂറൽ നാരുവാമൂട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആർ.വി ബൈജു, തൃശ്ശൂർ ക്രൈം ബ്രാഞ്ചിലെ എഎസ്ഐ കെ സൂരജ്, മലപ്പുറം വിജിലൻസിലെ എഎസ്ഐ പി.എൻ മോഹനകൃഷ്ണൻ എന്നിവരാണ് മെഡലിന് അർഹരായത്.

അതേസമയം, ഇത്തവണ സംസ്ഥാനത്തു നിന്ന് ആർക്കും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടില്ല. എന്നാൽ, വിശിഷ്ട സേവനത്തിന് മറ്റു അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നു രണ്ടു മലയാളികൾക്ക് ബഹുമതി ലഭിച്ചിട്ടുണ്ട് – ആനി ഏബ്രഹം, ഡെപ്യൂട്ടി ഇൻസ്പെകടർ ജനറൽ, സിആർപിഎഫ്, സിജിഒ കോംപ്ലക്സ്, ഡൽഹി, കെ.പി.മുരളീധരൻ, എഎസ്ഐ (വയർലെസ് ഒാപ്പറേറ്റർ), ലക്ഷദ്വീപ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ്, കൊച്ചിഎന്നിവരാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയ മറ്റ് മലയാളികൾ. സംസ്ഥാനത്തിനു പുറത്തുള്ള 16 മലയാളികൾക്കും സ്തുത്യർഹ സേവനത്തിന് മെഡൽ ലഭിച്ചു.

സ്തുത്യർഹ സേവനത്തിന് മെഡൽ ലഭിച്ച കേരളത്തിന് പുറത്തുള്ള മലയാളികൾ

1. എം. അബ്ദുൾ റഷീദ്, എസ്െഎ, ചാത്തം, ആൻഡമാൻ ആൻഡ് നിക്കോബാർ െഎലൻഡ്സ്
2. ടി.കെ. സുലൈമാൻ, ഹെഡ് കോൺസ്റ്റബിൾ, അമിനി ദ്വീപ്, ലക്ഷദ്വീപ്
3. രാജീവ് വത്സരാജ്, കമാൻഡന്റ്, എസ്ടിസി, ബിഎസ്എഫ് വൈകുണ്ഠ്പുർ, ബംഗാൾ
4. ആർ. മുരളീധരൻ, അസി. കമാൻഡന്റ്, സിെഎഎസ് എഫ്–ജിപി, ചെന്നൈ
5. ആർ. ജയകുമാർ, കമാൻഡന്റ്, സിആർപിഎഫ് അക്കാഡമി, ഗുരുഗ്രാം
6. കെ.വി. കുര്യാക്കോസ്, ഡെപ്യൂട്ടി കമാൻഡന്റ്, 198 ബറ്റാലിയൻ, സിആർപിഎഫ്, വിശാഖപട്ടണം
7. എ. കൃഷ്ണൻ, എസ്െഎ, ജിഡി, സിആർപിഎഫ്, ഗ്രേറ്റർ നോയിഡ
8. സി.പി. ശ്രീധരൻ, എസ്െഎ, 42 ബിഎൻ, സിആർപിഎഫ്, രാജമുണ്ട്റി, ആന്ധ്ര
9. എ. അശോകൻ, എസ്െഎ, ആർടിസി, സിആർപിഎഫ്, പെരിങ്ങോം
10. ജോസ് കുട്ടി ജോൺ, എസ്െഎ (മെഡിക്) അൾവാർ, ഭിലായ്, സശസ്ത്ര സീമാബെൽ, ചത്തീസ്ഗഡ്
11. ഹാരിസൺ ആന്റണി, എസിെഎഒ –ഒൺ, എസ്ഐ ബി, െഎബി, തിരുവനന്തപുരം
12. ശശി ഭൂഷൺ കടക്കോട്ടിൽ മന, ജെെഎഒ –ഒൺ, എസ്െഎബി, തിരുവനന്തപുരം, െഎബി
13. കെ. സേതുമാധവൻ, എഎൽെഎഒ, എൽഎൻജെഎൻ, എൻെഎസിഎഫ്എസ്, ഡൽഹി
14. കെ. ചന്ദ്രശേഖരൻ, ഇൻസ്പെക്ടർ, എൻഡിആർഎഫ്, ന്യൂഡൽഹി
15. സന്തോഷ് നമ്പി ചന്ദ്രൻ, ഡിെഎജി, റെയിൽവേസ്, ന്യൂഡൽഹി
16. ശരികാ മോഹൻ, സീനിയർ ഡിഎസ്‌സി, റെയിൽവേ, ഡൽഹി