- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് ക്ലബ്ബ് ഭാരവാഹികൾ അഴിമതി കാട്ടിയെന്ന റിപ്പോർട്ടിന് അംഗീകാരം; ആഘോഷങ്ങളിൽ ഇനി മദ്യപാനമില്ല; സങ്കേതം പൂട്ടുന്നതും പരിഗണനയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനറൽബോഡി വിശേഷങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും നടന്നുവെന്നും അതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ആന്തരിക പരിശോധനാ സമിതി റിപ്പോർട്ടിന് പ്രസ് ക്ലബ്ബിന്റെ ജനറൽ ബോഡിയുടെ അംഗീകാരം. അതിനിടെ ആഘോഷങ്ങൾക്ക് ഇനി മദ്യപാനം വേണ്ടെന്ന സുപ്രധാന തീരുമാനവും എടുത്തു. പ്രസ് ക്ലബ്ബിലെ ബാ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും നടന്നുവെന്നും അതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ആന്തരിക പരിശോധനാ സമിതി റിപ്പോർട്ടിന് പ്രസ് ക്ലബ്ബിന്റെ ജനറൽ ബോഡിയുടെ അംഗീകാരം.
അതിനിടെ ആഘോഷങ്ങൾക്ക് ഇനി മദ്യപാനം വേണ്ടെന്ന സുപ്രധാന തീരുമാനവും എടുത്തു. പ്രസ് ക്ലബ്ബിലെ ബാറായാ സങ്കേതം അടച്ചു പൂട്ടാമെന്ന പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ അജിത് കുമാറിന്റെ നിർദ്ദേശവും ശ്രദ്ധേയമായി. എന്നാൽ ഉടൻ ബാർ പൂട്ടേണ്ടതില്ലെന്ന പൊതു അഭിപ്രായം ഉയർന്നതോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ല. പ്രസ് ക്ലബ്ബിലെ സംഭവങ്ങളിൽ മറുനാടൻ മലയാളി വാർത്ത നൽകുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവും ചില അംഗങ്ങൾ ഉയർത്തി. ഇവിടെ നടക്കുന്നത് മാത്രമേ വാർത്തായാകുന്നുള്ളൂവെന്നായിരുന്നു അംഗങ്ങളുടെ പ്രതികരണം.
ക്ലബ്ബിന്റെ ഭാരവാഹികളായിരുന്ന പ്രമുഖരായ പല മാദ്ധ്യമ പ്രവർത്തകരേയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അന്വേഷണ സമിതി റിപ്പോർട്ട്. ദേശീയ ഗെയിംസിന്റെ ഭാഗമായി സർക്കാർ ഫണ്ടുകൾ പ്രസ് ക്ലബ്ബിലേക്ക് ലഭിച്ചിരുന്നു. മിഡിയാ സെന്റിന്റെ ഭാഗമായിട്ടായിരുന്നു അത്. ഈ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പോലും പ്രസ് ക്ലബ്ബിന്റെ കഴിഞ്ഞ തവണത്തെ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതോടെ ആരോപണവിധേയരായവർ പ്രതിരോധവുമായി എത്തി. എന്നാൽ ഇന്നലെ നടന്ന ജനറൽ ബോഡിയിൽ ഈ വാദങ്ങളെ അന്വേഷണ സമിതി അംഗങ്ങൾ ഖണ്ഡിച്ചു. ഇതോടെ റിപ്പോർട്ട് അംഗീകരിക്കപ്പെടുകയായിരുന്നു.
വ്യാപക തട്ടിപ്പ് കണ്ടെത്തിയെന്നാണ് കണ്ടെത്തൽ. ആരോപണ വിധേയരായവർ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് കഴിഞ്ഞത്. ഇതിനിടെയാണ് ആഘോഷത്തിലെ മദ്യപാനമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന അഭിപ്രായം ഉയർന്നത്. ഇതോടെയാണ് മദ്യപാനം ഇനി വേണ്ടെന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ജനറൽ ബോഡി അംഗീകരിച്ച റിപ്പോർട്ടിൻ മേൽ എന്ത് നടപടി വേണമെന്ന് പ്രസ് ക്ലബ്ബ് മാനേജിങ് കമ്മറ്റി തീരുമാനിക്കും. അഴിമതിക്കാരെ പുറത്താക്കണമെന്നാണ് പൊതു വികാരം. അതിന് അനുസരിച്ചുള്ള തീരുമാനം ജനറൽ ബോഡി ഉടൻ എടുക്കുമെന്നാണ് സൂചന.
അഴിമതി നടന്നില്ലെന്ന് വിശദീകരിക്കാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. പല ഘട്ടങ്ങളിലും യോഗം സംഘർഷത്തിന്റെ വക്കിലേക്കും എത്തി. അഴിമതിയെ കുറിച്ച് മലയാളം വാരികയിൽ എഴുതിയ റംഷാദിനെ പ്രസംഗിക്കാൻ പോലും അനുവദിച്ചില്ല. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണമാകാമെന്നായിരുന്നു ആദ്യ പരാമർശം. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെളിവ് സഹിതം ജനറ്ൽ ബോഡിയിൽ അവതരിപ്പിക്കപ്പെടതോടെ എല്ലാ പ്രതിരോധവും പാളി. എങ്ങനേയും പ്രശ്‌നം ഒത്തു തീർപ്പാക്കാനും ശ്രമിച്ചു. ഇതിനിടെയാണ് തന്റെ ഭാഗത്ത് നിന്ന് നഷ്ടമുണ്ടായെങ്കിൽ തിരികെ നൽകാമെന്ന് ഒരാൾ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 19ന് ചേർന്ന പൊതുയോഗം കണക്കുകൾ പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയുടേതാണ് കണ്ടെത്തൽ. അഴിമതി ആരോപണത്തിൽ ബി.വി പവനൻ, ജീമോൻ ജേക്കബ്, പി. ശ്രീകുമാർ, സി.രാജ, എസ്. ചന്ദ്രമോഹൻ എന്നിവരുൾപ്പെട്ട പരിശോധനാ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. കൺവീനറായിരുന്നു പവനൻ നാലു യോഗങ്ങൾക്കുശേഷം പിന്മാറി. തുടർന്ന് കൺവീനർ ഇല്ലാതെയാണ് സമിതി അന്വേഷണം പൂർത്തിയാക്കിയത്. 2010 മുതലുള്ള പ്രസ് ക്ലബ്ബിന്റെ വരവു ചെലവ് കണക്കുകൾ പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. ഡിസംബർ 31ന് തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങളുടെ വാർഷിക പൊതുയോഗത്തിലാണ് പരിശോധനാ സമിതി റിപ്പോർട്ട് അവതരിപ്പിച്ചത്. തുടർന്ന് വിശദമായ ചർച്ചയുമുണ്ടായി. അതിന് ശേഷം ഓഫീസ് സെക്രട്ടറിയെ സസ്‌പെന്റെ ചെയ്യുകയും ചെയ്തു. ഗുരുതരമായ സാമ്പത്തിക അഴിമതിയാണ് റിപ്പോർട്ടിലുള്ളത്. ദേശീയ ഗെയിംസ് ഫണ്ടിന്റെ ദുരുപയോഗം വ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൂചന.
പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട 95% വൗചചറുകളും ക്രമപ്രകാരമാക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് സമിതി കണ്ടെത്തിയത്. ഓഫീസ് സെക്രട്ടറി തന്നെ ഒട്ടേറെ വൗച്ചറുകൾ തയ്യാറാക്കി പണം കൈപ്പറ്റിയിട്ടുണ്ട്. ഭാരവാഹികളുടെ ഒപ്പില്ലാത്ത നൂറു കണക്കിന് വൗച്ചറുകളുണ്ടെന്നും പരിശോധനാ സമിതി റിപ്പോർട്ടിൽ പറയുന്നു. ജനറൽ ബോഡി, ക്ലബ് ഡേ തുടങ്ങിയ ദിവസങ്ങളിലെ ചെലവ് മിക്കതും അഴിമതിക്ക് വഴിതുറക്കുന്നതാണ്. പൊതുമദ്യപനത്തിനു പുറമേ കുടുംബമേള, കായികമേള, ജേണലിസ്റ്റ് പ്രീമിയർ ലീഗ് എന്നിവയുമായി ബന്ധപ്പെട്ട് ഭാരവാഹികളും അല്ലാത്ത അംഗങ്ങളുടം നടത്തിയ മദ്യപാനത്തിന്റെ ചിലവും ക്ലബ് വഹിച്ചു.
'2012 ഫെബ്രുവരി രണ്ടിന് മദ്യം വാങ്ങിയത് 10,165 രൂപയ്ക്കാണെങ്കിൽ 2014 മെയ് 31ന് അത് 64,620 രൂപയ്ക്കായി. പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. 2013 ഓഗസ്റ്റ് 24നു ചേർന്ന ജനറൽ ബോഡിക്കുവേണ്ടി 41.5 ലിറ്റർ മദ്യവും 63 ലിറ്റർ ബിയറും വാങ്ങി. 2014 മെയ് 31ന്റെ ജനറൽ ബോഡിയിൽ പങ്കെടുത്തവർ പുകച്ചത് 1,600 സിഗരറ്റ്' '2013ലെ ജെ.പി.എല്ലിൽ 36,710 രൂപയും പിറ്റേവർഷം 47,717 രൂപയുമാണ് മദ്യപാനത്തിനു ചിലവഴിച്ചത്. മദ്യത്തിനു മാത്രമായി ആദ്യ ജെ.പി.എല്ലിൽ 94,030 രൂപയും രണ്ടാം ജെ.പി.എല്ലിൽ 1,26,155 രൂപയുമാണ് ചെലവിട്ടത്.' റിപ്പോർട്ടിൽ പറയുന്നു. ബില്ലോ രേഖയോ ഇല്ലാതെ 201011 കാലത്ത് ആയിരക്കണക്കിനു രൂപ എഴുതിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങളുടെ മാതാപിതാക്കൾ മരിക്കുമ്പോൾ വീടുകളിൽ പോകുന്നതിന് യാത്ര, റീത്ത് തുടങ്ങിയ ചെലവ്ക്കു പുറമേ 'എന്റർടെയ്‌ന്മെന്റ്' ഇനത്തിൽ ആയിരക്കണക്കിന് രൂപ എഴുതിയെടുത്തുവെന്നത് പരിശോധനാ സമിതിക്ക് ഞെട്ടലുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജെ.പി.എൽ ധൂർത്തിനും അഴിമതിക്കുമുള്ള അവസരമായി മാറി. ആദ്യവർഷം ക്രിക്കറ്റ് പിച്ച് തയ്യാറാക്കിയതിനു 68,970 രൂപ ചെലവായെന്നു പറയുന്നു. രണ്ടാം വർഷം ഇതേ കാര്യത്തിന് 22,000 രൂപ. ആദ്യവർഷം ഫോട്ടോ എടുത്തത് ആൽബമാക്കാൻ 38,000 രൂപയും രണ്ടാവർഷം ഇതിന് 10,000 രൂപയും ആയി. ജെ.പി.എല്ലിന്റെ പന്തൽ ഇടപാടിൽ മാത്രം നഷ്ടം ഒന്നരലക്ഷമെന്നാണ് കണക്ക്. റൂഫ് ടോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേട് എന്നാണ് സമിതിയുടെ കണ്ടെത്തൽ. വൻ ചെലവ് വരുന്നവയ്ക്കുപോലും ക്വട്ടേഷനുകൾ ഇല്ലാതെയാണു കരാറുകൾ നൽകിയത്. ഇത് ലക്ഷക്കണക്കിനു രൂപയുടെ അഴിമതിക്കു കളമൊരുക്കിയെന്നും സമിതി പറയുന്നു.
എന്നാൽ ആരോപണങ്ങളെല്ലാം റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടവർ നിഷേധിക്കുകയാണ്. പറയാൻ ഒരു വേദിയോ, കേൾക്കാൻ ആളുകളോ ഇല്ലാത്തവന്റെ വേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്. ഭൂരിപക്ഷം വരുന്ന പ്രസ് ക്‌ളബ് അംഗങ്ങൾ രണ്ടു വർഷം തിരഞ്ഞെടുത്ത ഞങ്ങളെ വിരലിൽ എണ്ണാവുന്ന ചിലർ ചേർന്ന്, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കൊത്തിപ്പറിക്കാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. അന്വേഷണ സമിതി റിപ്പോർട്ട് 'സമകാലീന മലയാളം' വാരികയുടെ കവർ സ്റ്റോറിയായി വന്നതിനും കാനഡയിലേക്കു കുടിയേറിയ സുനിത ദേവദാസിന്റെ ഫേയ്‌സ് ബുക്ക് പരമ്പരയായി വന്നതിനും പിന്നിൽ തികഞ്ഞ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും അവർപറയുന്നു.
തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം 11.01.15 ന് നിശ്ചയിച്ചിരുന്ന യോഗത്തിൽ ഉണ്ടാകുമെന്ന നേരിയ പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു. അന്വേഷണ സമിതി അംഗങ്ങളും മുൻ ഭാരവാഹികളും ഒന്നിച്ചിരുന്ന് കണ്ടെത്തലുകൾ ചർച്ച ചെയ്യണം എന്നത് മാനേജിങ് കമ്മിറ്റി തീരുമാനമായിരുന്നിട്ടും അന്വേഷണ സമിതിയിലെ നാലു പേരും ആ യോഗത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയാണ് ഉണ്ടായത് ഇതിൽ ദുരൂഹതയുണ്ടെന്നാണ് അവരുടെ പക്ഷം.
മാനേജിങ് കമ്മിറ്റി തീരുമാനപ്രകാരമാണ് 14.11 മുതൽ സങ്കേതം ഉപയോഗിക്കാൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് അനുമതി നൽകിയത്. ആറാം മാസം മുതൽ പതിനൊന്നാം മാസം വരെ മാനേജിങ് കമ്മിറ്റിയുടെ പേരിൽ ആരും സങ്കേതത്തിൽ പോയിട്ടില്ല. അതിന് അനുവദിച്ചിട്ടുമില്ല. ഫിലിം ഫെസ്റ്റിവലും അനുബന്ധ ചെലവുകളും സ്‌പോൺസേർഡ് പരിപാടി ആയിരുന്നു. പ്രസ് ക്‌ളബിന് ഒരു അധികച്ചെലവും ഇക്കാര്യത്തിൽ വന്നിട്ടില്ല. ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ. ദേശീയ ഗെയിംസ് ലിഫ്റ്റ് നിർമ്മാണം രണ്ടു ജനറൽ ബോഡികളുടെ അനുമതിയോടെ മാനേജിങ് കമ്മിറ്റി ഒന്നടങ്കം നിന്ന് പൂർത്തിയാക്കിയതാണ്.
ലിഫ്റ്റ് നിർമ്മാണത്തിൽ ദേശീയ ഗെയിംസ് എക്‌സിക്യൂട്ടീവിന് അധിക ബിൽ കൊടുത്തത് അവർ നിശ്ചയിച്ച 20 ലക്ഷത്തിന്റെ ഗ്രാന്റിലും കൂടുതൽ തുക ക്‌ളബിനു ലഭിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് മൂന്നര ലക്ഷം നമുക്ക് അധികം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 1.60 ലക്ഷം രൂപയ്ക്ക് കെട്ടിടം പെയിന്റ് ചെയ്തത് പൂർണമായും ദേശീയ ഗെയിംസ് കമ്മിറ്റിയാണ്. മുമ്പ് ക്‌ളബിൽ പെയിന്റിങ് ജോലികൾ ചെയ്തിട്ടുള്ള കരാറുകാരൻ എന്ന നിലയിൽ ഒരാഴ്ചയ്ക്കുള്ളിൽ പെയിന്റിങ് തീർക്കാൻ കരാർ നൽകുകയായിരുന്നു. ജെപിഎൽ പന്തൽ നിർമ്മാണത്തിൽ ഒരു അധികച്ചെലവും ഉണ്ടായിട്ടില്ല. ക്‌ളാസ് റൂം നിർമ്മാണം നാലംഗ സമിതിയുെട നേരിട്ടുള്ള മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്.
ക്വട്ടേഷൻ വിളിച്ചും സുതാര്യമായുമാണ് ഈ പണികൾ പൂർത്തീകരിച്ചത്. എംഎൽഎമാരുമായുള്ള ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചത് ജില്ലാ ഫുട്‌ബോൾ അസോസിയേഷനായിരുന്നു. കളിക്കാർക്കുള്ള 62 ജോഡി ജഴ്‌സികളും ബൂട്ടുകളും വാങ്ങിയത് ജില്ലാ അസോസിയേഷനാണ്. 38 എംഎൽഎമാരാണ് ജഴ്‌സികളും ബൂട്ടുകളും കൊണ്ടു പോയത്.-ഇതൊക്കെയാണ് ആരോപണങ്ങൾക്ക് മറുവിഭാഗത്തിന്റെ വിശദീകരണം.