- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പൊതുജനസമ്പർക്ക പരിപാടി: ആരോഗ്യ പരിശോധനാ ക്യാംപിൽ സജീവ ജനപങ്കാളിത്തം
തിരുവനന്തപുരം: നെടുമങ്ങാട്ട് നടന്നുവരുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പൊതുജന സമ്പർക്ക പരിപാടിയുടെ സൗജന്യ ആരോഗ്യ, നേത്രപരിശോധനാ ക്യാംപുകൾ വൻ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. നെടുമങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഇത്തരം ക്യാംപുകൾ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമാകുമെന്ന് ലേഖ വിക്രമൻ
തിരുവനന്തപുരം: നെടുമങ്ങാട്ട് നടന്നുവരുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പൊതുജന സമ്പർക്ക പരിപാടിയുടെ സൗജന്യ ആരോഗ്യ, നേത്രപരിശോധനാ ക്യാംപുകൾ വൻ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. നെടുമങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഇത്തരം ക്യാംപുകൾ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമാകുമെന്ന് ലേഖ വിക്രമൻ ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കൗൺസിലർമാരായ . ജെ.കൃഷ്ണകുമാർ, ലിസി വിജയൻ എന്നിവർ ആശംസാപ്രസംഗം നടത്തി.
അലോപ്പതി വിഭാഗത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ അഷ്‌കർ ഖാൻ, പി.എസ്.സന്തോഷ്‌കുമാർ എന്നിവരും ആയുർവേദ വിഭാഗത്തിൽ ഡോ. വി.കെ.ലേഖ (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, പള്ളിക്കൽ), ഡോ.എസ്.എൽ.ജാക്വിലിൻ (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, വാമനപുരം), ഡോ. ബിന്ദു പിള്ള (എൻ.എച്ച്.എം. ആയുർവേദ ഡിസ്‌പെൻസറി, തൊളിക്കോട്), ഡോ.കെ.ലതാകുമാരി (എൻ.എച്ച്.എം. ആയുർവേദ ഡിസ്‌പെൻസറി, വിളപ്പിൽശാല) എന്നിവരും പരിശോധനയ്ക്കു നേതൃത്വം നൽകി.
അലോപ്പതി, ആരോഗ്യ പരിശോധനകൾക്കായി ഒരുക്കിയ സംവിധാനം ഉപയോഗപ്പെടുത്താൻ വിദൂര ഗ്രാമപ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ ജനങ്ങളെത്തി. മരുന്നുവിതരണവും നടന്നു.
തുടർന്ന് 'വ്യക്തിശുചിത്വവും ആരോഗ്യ പരിപാലനവും' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ ഡോ.ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം) വിഷയം അവതരിപ്പിച്ചു. പ്രേക്ഷകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. നെടുമങ്ങാട് നഗരസഭാ കൗൺസിലർമാരായ സുമയ്യ മനോജ്, എൻ.ഫാത്തിമ എന്നിവർ ആശംസ നേർന്നു.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടന്ന 'നാട്ടറിവ്' ക്വിസ് മൽസരത്തിൽ അൻപതോളം പേർ പങ്കെടുത്തു. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അനൂജ അനന്തൻ ജി ഒന്നാം സ്ഥാനവും അക്ഷീന എ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതേ സ്‌കൂളിൽനിന്നുള്ള ദേവി.ആർ.എം., അനന്തലക്ഷ്മി ബി.ആർ എന്നിവർ മൂന്നാം സ്ഥാനം പങ്കുവച്ചു. വിക്ടർ സി. മുക്കോലയായിരുന്നു ക്വിസ് മാസ്റ്റർ. ദേശീയ ആരോഗ്യദൗത്യത്തെക്കുറിച്ചുള്ള സെമിനാറിൽ ഡോ. സന്തോഷ് കുമാർ (സീനിയർ കൺസൾട്ടന്റ് ഇൻ ചാർജ്, ബി.സി.സി.വിംങ്, ദേശീയ ആരോഗ്യ ദൗത്യം) വിഷയം അവതരിപ്പിച്ചു. നെടുമങ്ങാട് നഗരസഭാ കൗൺസിലർമാരായ ഹസീന ടീച്ചർ, ചിത്രലേഖ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും കേന്ദ്ര പദ്ധതികളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ വി ആർ ജോഷി ക്ലാസെടുത്തു. നഗരസഭാ കൗൺസിലർ പി ഹരികേശൻ നായർ ആശംസകൾ നേർന്നു. രാവിലെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സോങ്ങ് ആൻഡ് ഡ്രാമാ ഡിവിഷന്റെ കലാപരിപാടികളും, വൈകിട്ട് കല്ലാർ മൊട്ടമൂട് പുനർജ്ജനി കലാസമിതിയുടെ നേതൃത്വത്തിൽ 15 ഗോത്രവർഗ കലാകാരന്മാർ അണിനിരന്ന ചോനൻ കളി, മുറംകോൽ കളി തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറി.