- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെതിരെ ഒളിയമ്പുമായി പ്രധാനമന്ത്രി; രാഷ്ട്രനിർമ്മാണത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പങ്കിനെ മുൻ സർക്കാരുകൾ തമസ്കരിച്ചു; രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ പട്ടേൽ വഹിച്ച പങ്കിനെ യുവജനത മാനിക്കുന്നുണ്ടെന്നും റൺ ഫോർ യൂണിറ്റിയിൽ മോദി
ന്യൂഡൽഹി: രാഷ്ട്രനിർമ്മാണത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പങ്ക് മുൻ സർക്കാരുകൾ തമസ്‌കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ, പട്ടലേിന്റെ ജന്മ വാർഷികാനുസ്മരണത്തിന്റെ ഭാഗമായുള്ള ഐക്യത്തിനായി ഓടാം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാനായ നേതാവിനെ അവഗണിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ യുവജനത മാനിക്കുന്നുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പും സ്വതന്ത്രയായ ശേഷവും പട്ടേൽ നൽകിയ സംഭാവനകൾ അഭിമാനാർഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേലിനെ പോലുള്ള അതികായന്മാരെ കോൺഗ്രസ് തമസ്‌കരിച്ചുവെന്ന് ബിജെപി പ്രചരിപ്പിച്ചുവരികയാണ്. പട്ടേലിന്റെ ജന്മവാർഷികനാൾ രാഷ്ട്രീയ ഏകതാ ദിവസായി ആചരിക്കണമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുകയും ചെയ്തു. നേരത്തെ പാർലമന്റ് സ്ട്രീറ്റിലെ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു,
ന്യൂഡൽഹി: രാഷ്ട്രനിർമ്മാണത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പങ്ക് മുൻ സർക്കാരുകൾ തമസ്‌കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ, പട്ടലേിന്റെ ജന്മ വാർഷികാനുസ്മരണത്തിന്റെ ഭാഗമായുള്ള ഐക്യത്തിനായി ഓടാം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാനായ നേതാവിനെ അവഗണിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ യുവജനത മാനിക്കുന്നുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പും സ്വതന്ത്രയായ ശേഷവും പട്ടേൽ നൽകിയ സംഭാവനകൾ അഭിമാനാർഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേലിനെ പോലുള്ള അതികായന്മാരെ കോൺഗ്രസ് തമസ്‌കരിച്ചുവെന്ന് ബിജെപി പ്രചരിപ്പിച്ചുവരികയാണ്. പട്ടേലിന്റെ ജന്മവാർഷികനാൾ രാഷ്ട്രീയ ഏകതാ ദിവസായി ആചരിക്കണമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുകയും ചെയ്തു.
നേരത്തെ പാർലമന്റ് സ്ട്രീറ്റിലെ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.റൺ ഫോർ യൂണിറ്റിയിൽ കായികതാരങ്ങൾ അടക്കം വിവിധ മേഖകളിൽ നിന്നുള്ളവർ പങ്കെടുത്തു.