- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂസ്ഡ് കാറുകൾ വാങ്ങാൻ ഇത് മെച്ചപ്പെട്ട അവസരം; സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടത്തിൽ വൻ ഇടിവു നേരിട്ടതോടെ വിറ്റഴിക്കാനുള്ള ശ്രമത്തിൽ കച്ചവടക്കാർ
ജിദ്ദ: കാർ ഷോറൂമുകൾ പുതിയ കാറുകളുടെ വില്പനയോടനുബന്ധിച്ച് വൻ ഓഫറുകളുമായി രംഗത്തെത്തിയതോടെ യൂസ്ഡ് കാറുകളുടെ വിപണനത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. അതോടെ യൂസ്ഡ് കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മെച്ചപ്പെട്ട അവസരമൊരുങ്ങിയിരിക്കുകയാണിപ്പോൾ. എണ്ണവിലയിടിവ് സാരമായി ബാധിച്ച ഓട്ടോമൊബൈൽ രംഗത്തും മാന്ദ്യം നേരിട്ടതോടെ പഴയ കാറുകൾ വിറ്റഴിക്കാനുള്ള തന്ത്രപ്പാടിലാണ് യൂസ്ഡ് കാർ ഷോറൂം ഉടമസ്ഥർ. പുതിയ കാറുകൾ വിൽക്കുന്ന ഷോറൂമുകൾ വൻ ഓഫറുകളുമായി രംഗത്തെത്തിയത് യൂസ്ഡ് കാർ വിപണനത്തെയാണ് ഏറെ ബാധിച്ചത്. യൂസ്ഡ് കാറുകളുടെ വിലയിൽ വൻ കുറവ് നടത്തി വിറ്റഴിക്കുക മാത്രമാണ് ഇവർക്കു മുന്നിലുള്ളത്. യൂസ്ഡ് കാറുകളുടെ വിലയിൽ ഇടിവു നേരിട്ടതോടെ ഈ മേഖലയിലുള്ളവർക്ക് 13 ശതമാനം നഷ്ടമാണ് ഒറ്റയടിക്കു സംഭവിച്ചിരിക്കുന്നതെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻസ്ട്രി ഓട്ടോമൊബൈൽ കമ്മിറ്റി വിലയിരുത്തി. ഓട്ടോമൊബൈൽ മേഖലയിലുള്ള 30 ശതമാനത്തോളം നിക്ഷേപകർ വിപണി വിറ്റതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. കച്ചവടത്തിലുണ്ടായ വൻ നഷ്
ജിദ്ദ: കാർ ഷോറൂമുകൾ പുതിയ കാറുകളുടെ വില്പനയോടനുബന്ധിച്ച് വൻ ഓഫറുകളുമായി രംഗത്തെത്തിയതോടെ യൂസ്ഡ് കാറുകളുടെ വിപണനത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. അതോടെ യൂസ്ഡ് കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മെച്ചപ്പെട്ട അവസരമൊരുങ്ങിയിരിക്കുകയാണിപ്പോൾ. എണ്ണവിലയിടിവ് സാരമായി ബാധിച്ച ഓട്ടോമൊബൈൽ രംഗത്തും മാന്ദ്യം നേരിട്ടതോടെ പഴയ കാറുകൾ വിറ്റഴിക്കാനുള്ള തന്ത്രപ്പാടിലാണ് യൂസ്ഡ് കാർ ഷോറൂം ഉടമസ്ഥർ.
പുതിയ കാറുകൾ വിൽക്കുന്ന ഷോറൂമുകൾ വൻ ഓഫറുകളുമായി രംഗത്തെത്തിയത് യൂസ്ഡ് കാർ വിപണനത്തെയാണ് ഏറെ ബാധിച്ചത്. യൂസ്ഡ് കാറുകളുടെ വിലയിൽ വൻ കുറവ് നടത്തി വിറ്റഴിക്കുക മാത്രമാണ് ഇവർക്കു മുന്നിലുള്ളത്. യൂസ്ഡ് കാറുകളുടെ വിലയിൽ ഇടിവു നേരിട്ടതോടെ ഈ മേഖലയിലുള്ളവർക്ക് 13 ശതമാനം നഷ്ടമാണ് ഒറ്റയടിക്കു സംഭവിച്ചിരിക്കുന്നതെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻസ്ട്രി ഓട്ടോമൊബൈൽ കമ്മിറ്റി വിലയിരുത്തി.
ഓട്ടോമൊബൈൽ മേഖലയിലുള്ള 30 ശതമാനത്തോളം നിക്ഷേപകർ വിപണി വിറ്റതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. കച്ചവടത്തിലുണ്ടായ വൻ നഷ്ടവും സാമ്പത്തിക മാന്ദ്യവും ഇവരെ വിപണിയിൽ നിന്നു പിൻവലിയാൻ നിർബന്ധിതരാക്കുകയായിരുന്നു. പുതിയ കാറുകളുടെ വില്പനയിൽ എന്നപോലെ യൂസ്ഡ് കാറുകളുടെ വിപണനത്തിലും വൻ ഇടിവുണ്ടാകാൻ സാമ്പത്തിക മാന്ദ്യം കാരണമാക്കിയെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മാന്ദ്യം, ചെറുകിട നിക്ഷേപകരെ വിപണിയിൽ നിന്ന് പിൻവലിയാൻ നിർബന്ധിതരാക്കിയതിനൊപ്പം തന്നെ യൂസ്ഡ് കാറുകളുടെ വിലയിൽ 22 ശതമാനത്തോളം ഇടിവുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.