- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണെണ്ണ, ഡീസൽ വില വർധന; നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറുന്നു
കുവൈറ്റ് സിറ്റി: രാജ്യത്ത് മണ്ണെണ്ണ, ഡീസൽ വില വർധിപ്പിച്ചതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുചാട്ടം. സർക്കാർ നടപടികളെല്ലാം കാറ്റിൽ പറത്തി പല കോ ഓപ്പറേറ്റീവ് സൊസൈറ്റികളും വില വർധന നടപ്പാക്കി കഴിഞ്ഞു. അതേസമയം അടുത്ത സാമ്പത്തിക വർഷം തുടക്കത്തിൽ മാത്രം ഡീസൽ, മണ്ണെണ്ണ വില വർധിപ്പിച്ചാൽ മതിയെന്ന് ഒരു കൂട്ടം എംപി
കുവൈറ്റ് സിറ്റി: രാജ്യത്ത് മണ്ണെണ്ണ, ഡീസൽ വില വർധിപ്പിച്ചതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുചാട്ടം. സർക്കാർ നടപടികളെല്ലാം കാറ്റിൽ പറത്തി പല കോ ഓപ്പറേറ്റീവ് സൊസൈറ്റികളും വില വർധന നടപ്പാക്കി കഴിഞ്ഞു. അതേസമയം അടുത്ത സാമ്പത്തിക വർഷം തുടക്കത്തിൽ മാത്രം ഡീസൽ, മണ്ണെണ്ണ വില വർധിപ്പിച്ചാൽ മതിയെന്ന് ഒരു കൂട്ടം എംപിമാർ നാഷണൽ അസംബ്ലിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളം, വൈദ്യുതി, പെട്രോൾ എന്നിവയുടെ സബ്‌സിഡി ഏപ്രിൽ ആദ്യത്തോടെ മാത്രമേ എടുത്തുകളയുകയുള്ളൂ എന്ന തീരുമാനം നടപ്പാക്കുമ്പോൾ ഡീസൽ, മണ്ണെണ്ണ വില വർധനയും ഇപ്പോൾ പ്രാബല്യത്തിലാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. മണ്ണെണ്ണയ്ക്കും ഡീസലിനും ജനുവരി ഒന്നു മുതൽ ഉയർന്ന നിരക്ക് ഈടാക്കാൻ തുടങ്ങിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 25 മുതൽ 65 ശതമാനം വരെ വില വർധന മിക്കവരും ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. വില വർധന തടഞ്ഞു നിർത്താനുള്ള സർക്കാരിന്റെ പദ്ധതികളെല്ലാം കാറ്റിൽ പറത്തിയാണ് ഇംഇയ്യകളെല്ലാം തന്നെ വില വർധന നടപ്പാക്കുന്നത്.
ഡീസൽ മണ്ണെണ്ണ വില വർധിപ്പിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമായി വർധിക്കാൻ കാരണമാകുമെന്ന് എംപിമാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇവയെല്ലാം മറികടന്ന നടപ്പാക്കി വില വർധനയിൽ പൊതുജനങ്ങളാണ് വലയുന്നതെന്നും എംപിമാർ ചൂണ്ടിക്കാട്ടി. ഇവയുടെ വില വർധന ഇനിയും പിൻവലിക്കാവുന്നതേയുള്ളൂവെന്നും അതുവഴി സാധനങ്ങളുടെ വില പിടിച്ചു നിർത്താൻ സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇറാനിയൻ ബ്രെഡ്, വാട്ടർ ടാങ്ക് വഴി എത്തുന്ന വെള്ളം എന്നിവയുടെ വിലയിൽ വൻ വർധനയാണ് നേരിട്ടിരിക്കുന്നത്.