- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകളുടെ വാടകനിരക്ക് കുത്തനെ ഉയർന്നു; സാധനങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ട്
റിയാദ്: കടകളുടെ വാടക നിരക്ക് കുത്തനെ ഉയർന്നത് സാധനങ്ങളുടെ വില വർധനവിന് വഴി തെളിക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ). മിക്ക മാളുകളിലും വാടക നിരക്കിൽ 200 ശതമാനം വർധനയാണ് വന്നിട്ടുള്ളതെന്നും ഇതിന്റെ പ്രതിഫലനം സാധനങ്ങളുടെ വിലയിൽ ഉണ്ടായേക്കാമെന്നുമാണ് ജെസിസിഐ വ്യക്തമാക്കുന്നത്. അതേസമയം കടകളുടെ വാടകനിരക്ക് ഇത
റിയാദ്: കടകളുടെ വാടക നിരക്ക് കുത്തനെ ഉയർന്നത് സാധനങ്ങളുടെ വില വർധനവിന് വഴി തെളിക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ). മിക്ക മാളുകളിലും വാടക നിരക്കിൽ 200 ശതമാനം വർധനയാണ് വന്നിട്ടുള്ളതെന്നും ഇതിന്റെ പ്രതിഫലനം സാധനങ്ങളുടെ വിലയിൽ ഉണ്ടായേക്കാമെന്നുമാണ് ജെസിസിഐ വ്യക്തമാക്കുന്നത്.
അതേസമയം കടകളുടെ വാടകനിരക്ക് ഇത്തരത്തിൽ കുത്തനെ ഉയർത്തുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയോട് ജെസിസിഐ ചെയർമാൻ മുഹമ്മദ് അൽ ഷേഹ്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും കടകളുടെ വാടക വർധിപ്പിക്കുന്നതിൽ ഒരു പരിധി നിശ്ചയിക്കണമെന്നും ഇക്കാര്യത്തിൽ മിനിസ്ട്രി ഓഫ് കൊമേഴ്‌സ് അടിയന്തിരമായി ഇടപെടണമെന്നുമാണ് ജെസിസിഐയുടെ ആവശ്യം.
ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും 100 മുതൽ 200 ശതമാനം വർധനയാണ് മിക്ക മാളുകളും വാടകയിനത്തിൽ വർധിപ്പിച്ചിട്ടുള്ളത്. വാടക വർധിപ്പിച്ചതിന്റെ പേരിൽ മാളുകളിൽ നിന്ന് കടകൾ ഒഴിയാൻ സാധിക്കാത്ത കച്ചവടക്കാർ സാധനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുകയാണ്.