- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ മകൾക്ക് താൽപ്പര്യമുണ്ടാക്കാൻ അമ്മയെത്തിയത് പൂജാരിയുടെ അടുത്ത്; പ്രതിവിധിയായി നിർദ്ദേശിച്ച് ചരട് ജപിച്ച് കയ്യിൽ കെട്ടാൻ; ചരട് കെട്ടി കൊടുക്കാനുള്ള ഭാവേന കുട്ടിയെ ഉപദ്രവിച്ച് പൂജാരി; പത്തനംതിട്ടയിൽ പൂജാരി പോക്‌സോ കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: പോക്‌സോ കേസിൽ പൂജാരി പിടിയിലായി.ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബുവിനെയാണ് (40) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.വിശദ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവം ഇങ്ങനെ..പ്രശ്‌നംവെപ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്നും മറ്റും പറഞ്ഞ് ഇയാളെ സമീപിച്ചു.പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ, പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്ത്രീയെ പുറത്തിരുത്തിയ ശേഷം, ചരട് കെട്ടി കൊടുക്കാനുള്ള ഭാവേന കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് രാത്രി വൈകി വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാൾ പഠനകാലം കഴിഞ്ഞത് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും, പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു. ക്ഷേത്രത്തിനുസമീപത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഇവിടെ നിന്നാണ് പ്രശ്‌നം വെപ്പും പുജകളുമായി തട്ടിപ്പ് തുടങ്ങിയത്
മറുനാടന് മലയാളി ബ്യൂറോ