- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർപാപ്പയുടെ നിർദേശത്തിൽ മാറ്റം വരുത്താൻ മെത്രാന്മാർക്കോ സിനഡിനോ അധികാരമില്ലെന്ന് കർദിനാൾ; പുതിയ ആരാധാനക്രമത്തിൽ പ്രതിഷേധവുമായി എറണാകുളത്തെ വൈദികർ; 400 ഓളം വൈദികർ ബിഷപ്പിനെ കാണും; 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ് ' എന്നത് മറക്കരുതെന്ന് ജോർജ്ജ് ആലഞ്ചേരി
കൊച്ചി: കുർബാന ഏകീകരണത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. 400 ഓളം വൈദികർ പ്രതിഷേധാവുമായി ബിഷപ് ആന്റണി കരിയിലിനെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കേയാണ് വൈദികർ പ്രതിഷേധവുമായി രംഗത്തുവന്നത്. സഭയിലെ ഉൾപ്പോരിന്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ വിവാദമെന്നാണ് പുറത്തുവരുന്ന വിവരം.
സിറോ മലബാർ സഭയിലെ പുതിയ ആരാധാനക്രമം എല്ലാവരും അംഗീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം. സിനഡാനന്തരം നൽകിയ ഇടയലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. എന്നാൽ ആരാധനാക്രമം അടിച്ചേൽപ്പിക്കുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ വ്യക്തമാക്കി. സിനഡ് തീരുമാനത്തിനെതിരെ മാർപാപ്പയ്ക്ക് പരാതി നൽകും.
മാർപാപ്പയുടെ നിർമദശങ്ങൾ അനുസരിക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്.. ആരാധനാക്രമശത്ത സംബന്ധിച്ച കാര്യങ്ങൾ അന്തിമ തീർപ്പു കല്പിക്കേണ്ടത് മാർപാപ്പയാണ്. മാർപാപ്പ തീർപ്പുകല്പിച്ച ആരാധാനക്രമത്തിൽ എശന്തങ്കിലും കൂട്ടിച്ചേർക്കാമനാ മാറ്റം വരുത്താനോ വൈദികർക്കോ മറ്റുള്ളവർക്കോ അവകാശമില്ല. അതിനാൽ മാർപാപ്പയുടെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥാണെന്ന് കർദിനാൾ പറയുന്നു.
മാർപാപ്പയുടെ തീരുമാനത്തിന് വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാൻ സിനഡിനോ ഏതെങ്കിലും രൂപതാധ്യക്ഷമനാ അവകാശമില്ല. 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ് ' എന്നത് മറക്കരുത്. സഭയിൽ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്. ആരാധനക്രമാനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ചു സിനഡു തീരുമാനിച്ച മധ്യമാർഗ്ഗമാണു പരിശുദ്ധ പിതാവു നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനാൽ, പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതിയിൽ നവീകരിച്ച കുർബാനക്രമം (ലറശശേീ ്യേുശരമ) അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി മംഗളവാർത്തക്കാലം ഒന്നാം ഞായറാഴ്ച മുതൽ നമ്മുടെ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.- കർദിനാൾ ഇടയലേഖനത്തിൽ പറയുന്നു.
കുർബാനയർപ്പണം ദൈവജനത്തിനു കൂട്ടായ്മയുടെ അനുഗ്രഹം സ്വന്തമാക്കാനുള്ള അവസരമാക്കി മാറ്റാൻ നമുക്ക് ഒരു മനസോടെ തീരുമാനമെടുക്കാം. ഇക്കാര്യത്തിൽ ഇനിയും വിയോജനസ്വരങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരുമാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നും കർദിനാൾ ഇടയലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു.
നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പിൽവരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു.
ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ചെയ്യുന്നത്. ഇനി മുതൽ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമാകും, പ്രധാനഭാഗം പൂർണ്ണമായി അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യം കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ