- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുർബാന പരിഷ്‌കരണത്തിൽ എതിർപ്പ് കടുക്കുന്നു; പ്രതിഷേധമൊഴിയാതെ ക്രിസ്തുമസ് ദിനവും; നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് പരിഷ്‌കാരത്തിന് പിന്നിലെന്ന് വൈദികർ
കൊച്ചി: ക്രിസ്മസ് ദിനത്തിലും കുർബാന പരിഷ്‌കരണത്തിൽ പ്രതിഷേധം ഒഴിയാതെ എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസിൽ ഉപവാസ പ്രാർത്ഥന നടത്തി . നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്‌കാരത്തിന് പിന്നിലുണ്ടെന്ന് വൈദികർ പറഞ്ഞു.
സിറോ മലസബാർ സഭയിലെ കുർബാന പരിഷ്‌കരത്തിനെതിരെ മാസങ്ങളായി തുടർന്നു പ്രതിഷേധത്തിന് ക്രിസ്മസ് ദിനത്തിനും അവധിയില്ല. അതിരൂപത സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ ഉപവാസവും പ്രാർത്ഥനയും നടത്തിയത്. സിനഡിനെതിരെ സമരം ചെയ്യുന്ന വൈദികർക്ക് പിന്തുണയുമായി വിശ്വാസികളും ബിഷപ് ഹൗസിലെത്തി.
ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്ക് ബിഷപുമാർക്ക് അൾത്താരയഭുമുഖ കുർബാന നടത്താൻ സൗകര്യം ഒരുക്കണമെന്ന് നേരത്തെ കർദിനാൾ കത്ത് അയച്ചിരുന്നു. എന്നാൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നായിരുന്നു എറണാകുളം ബിഷപ്പിന്റെ മറുപടി കത്ത്. പാതിരാ കുർബാനയിൽ ഈ പ്രതിഷേധത്തെ കർദ്ദിനാൾ തള്ളിപ്പറഞ്ഞു. സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷകരല്ലെന്നായിരുന്നു മറുപടി. എന്നാൽ അടിച്ചമർത്തലിലൂടെ സഭയിൽ സമാധാനം ഉണ്ടാകില്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ