- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നിരാശപ്പെടുത്തി: ജനകീയ വിഷയങ്ങളിൽ നിന്ന് മുഖം തിരിച്ച യുഎഇ സന്ദർശനം; പ്രവാസി ഫോറം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദർശനം കൊണ്ട് പ്രവാസി സമൂഹത്തിന് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് പ്രവാസി ഫോറം, കേരള ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള നിക്ഷേപ സമാഹാരണം മാത്രമായിരുന്നു മോദിയുടെ ലക്ഷ്യം. ഇതിന്റെ പ്രയോജനം ഇന്ത്യയിലെ കുത്തക പ്രഭുക്കൾക്കു മാത്രമാണ്. സാധാരണക്കാരായ ഇന്ത്യൻ പ്രവാസി സമൂഹം അഭ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദർശനം കൊണ്ട് പ്രവാസി സമൂഹത്തിന് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് പ്രവാസി ഫോറം, കേരള ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള നിക്ഷേപ സമാഹാരണം മാത്രമായിരുന്നു മോദിയുടെ ലക്ഷ്യം. ഇതിന്റെ പ്രയോജനം ഇന്ത്യയിലെ കുത്തക പ്രഭുക്കൾക്കു മാത്രമാണ്. സാധാരണക്കാരായ ഇന്ത്യൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിമാനനിരക്ക് വർധന, സ്വദേശിവൽക്കരണം, തടവുകാരുടെ മോചനം, ലേബർ ക്യാംപിലെ യാതനകൾ തുടങ്ങിയ ഒരു പ്രശ്‌നങ്ങളും പ്രധാനമന്ത്രി ചർച്ചചെയ്തില്ല. മുമ്പേ അനുവദിച്ച ക്ഷേത്രനിർമ്മാണം ത്വരിതപ്പെടുത്തുക മാത്രമായിരുന്നു മോദിയുടെ ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും പ്രവാസി ഫോറം സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഏറെ പ്രതീക്ഷകളായിരുന്നു പ്രവാസികൾ പ്രധാനമന്ത്രിയുടെ വരവിൽ അർപ്പിച്ചത്. നിരാശരായ ഇന്ത്യൻ വംശജരെ തൃപ്തിപ്പെടുത്താൻ ഈ സർക്കാരിനു കഴിയില്ലെന്നാണ് നരേന്ദ്ര മോദി ബോധ്യപ്പെടുത്തിയിരിക്കുന്നതെന്നും പ്രമേയത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി അഹ്മദ് ശരീഫ് അധ്യക്ഷതവഹിച്ചു. അബ്ദുസ്സലാം പറക്കാടൻ, യഹിയ തങ്ങൾ, പി ഇബ്രാഹീം, സുലൈമാൻ മൗലവി, യൂസുഫ് പ്രസംഗിച്ചു.