- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലെത്തി; നാലരയോടെ തിരിച്ചെത്തി പൂന്തുറ സന്ദർശിക്കും; പൂന്തുറയിലെ മോദിയുടെ സന്ദർശനത്തിൽനിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദർശിച്ചശേഷമാണ് മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എത്തിയ ഉടനെ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്കു പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിയ ശേഷമാകും നിശ്ചയിച്ച പ്രകാരം അദ്ദേഹത്തിന്റെ പൂന്തുറ സന്ദർശനം. പൂന്തുറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പ്രധാനമന്ത്രി ഓഖി ദുരന്തബാധിതരുമായി കൂടിക്കാഴ്ച നടത്തുക. പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ച ശേഷം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ 5.45ന് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി സംബന്ധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പ്രത്യേക അവതരണം നടത്തും. അതിനിടെ, പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽനിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. പ
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദർശിച്ചശേഷമാണ് മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എത്തിയ ഉടനെ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്കു പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിയ ശേഷമാകും നിശ്ചയിച്ച പ്രകാരം അദ്ദേഹത്തിന്റെ പൂന്തുറ സന്ദർശനം.
പൂന്തുറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പ്രധാനമന്ത്രി ഓഖി ദുരന്തബാധിതരുമായി കൂടിക്കാഴ്ച നടത്തുക. പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ച ശേഷം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ 5.45ന് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി സംബന്ധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പ്രത്യേക അവതരണം നടത്തും.
അതിനിടെ, പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽനിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല. അതേസമയം, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികയിൽ ഇടം ലഭിച്ചു.
പൊതുഭരണ വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചശേഷമാണ്, പ്രധാനമന്ത്രിയുടെ ഓഫീസിനും സുരക്ഷാ ഏജൻസികൾക്കും നൽകുക. തൈക്കാട് ഗസ്റ്റ് ഹൗസിൽവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഇ.ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ ദുരന്തനിവാരണപ്രവർത്തനങ്ങളിലും റവന്യൂമന്ത്രിക്ക് നേതൃസ്ഥാനം നൽകിയിരുന്നില്ല.
അതേ സമയം കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ദുരന്തസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെയാണു നരേന്ദ്ര മോദി പെരുമാറിയത്. കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ പോലും തയാറായില്ല. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു കൂടുതൽ ധനസഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കർശന സുരക്ഷ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്.സന്ദർശനങ്ങൾക്കുശേഷം ആറരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്കു തിരിച്ചുപോകും.