- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൊമാലിയ'യിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി തൃപ്പൂണിത്തുറയിലെ എൻഡിഎ പ്രചാരണ വേദിയിൽ; ലിബിയയിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ളവരെ നാളെ നാട്ടിലെത്തിക്കും; അഞ്ചുവർഷം വീതം ഇടതു വലതു മുന്നണികൾ കേരളത്തെ കൊള്ളയടിക്കുന്നെന്നും മോദി
തൃപ്പൂണിത്തുറ: ലിബിയയിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ളവരെ നാളെ തിരികെ നാട്ടിൽ എത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറയിൽ എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ സിപിഐ(എം)-കോൺഗ്രസ് കൂട്ടുകെട്ടും കേരളത്തിലെ ഇടതുവലതു ഭരണവും പ്രസംത്തിൽ മോദി വിഷയമാക്കി. അതേസമയം, സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ സൊമാലിയ പ്രശ്‌നത്തെക്കുറിച്ചു മോദി പരാമർശം നടത്തിയില്ല. ഇരുമുന്നണികളും ചേർന്നു വിഡ്ഢികളാക്കുന്നതു കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നില്ല. അഞ്ചുവർഷം വീതം ഓരോ മുന്നണിയും കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു. ഇരുമുന്നണികളും കേരളത്തെ ഭരിച്ചു മുടിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ ഇരുമുന്നണികളെയും തുറന്നുകാട്ടും. കേരളത്തിൽ മൂന്നാമതൊരു ശക്തി വരാതിരിക്കാൻ ഇടതും വലതും ഒത്തുകളിക്കുന്നു. മുന്നണികൾ അവർക്കു താൽപര്യമില്ലാത്ത സർക്കാർ ജീവനക്കാരെ ഭരണനിർവഹത്തിൽ നിന്നു മാറ്റി നിർത്തി. ബിജെപി അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ അഭിമാനം സംരക്ഷിക്കുമെന്നും മോദി
തൃപ്പൂണിത്തുറ: ലിബിയയിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ളവരെ നാളെ തിരികെ നാട്ടിൽ എത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറയിൽ എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ സിപിഐ(എം)-കോൺഗ്രസ് കൂട്ടുകെട്ടും കേരളത്തിലെ ഇടതുവലതു ഭരണവും പ്രസംത്തിൽ മോദി വിഷയമാക്കി. അതേസമയം, സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ സൊമാലിയ പ്രശ്‌നത്തെക്കുറിച്ചു മോദി പരാമർശം നടത്തിയില്ല.
ഇരുമുന്നണികളും ചേർന്നു വിഡ്ഢികളാക്കുന്നതു കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നില്ല. അഞ്ചുവർഷം വീതം ഓരോ മുന്നണിയും കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു.
ഇരുമുന്നണികളും കേരളത്തെ ഭരിച്ചു മുടിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ ഇരുമുന്നണികളെയും തുറന്നുകാട്ടും. കേരളത്തിൽ മൂന്നാമതൊരു ശക്തി വരാതിരിക്കാൻ ഇടതും വലതും ഒത്തുകളിക്കുന്നു. മുന്നണികൾ അവർക്കു താൽപര്യമില്ലാത്ത സർക്കാർ ജീവനക്കാരെ ഭരണനിർവഹത്തിൽ നിന്നു മാറ്റി നിർത്തി. ബിജെപി അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ അഭിമാനം സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വികസനരംഗത്തു മുന്നേറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. അവിടെ ദുരിതവും സംഘർഷവും മാത്രമാണുള്ളത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും മോദി കുറ്റപ്പെടുത്തി. ദരിദ്രർ ദരിദ്രരായി തന്നെ കേരളത്തിൽ ജീവിക്കുന്നു. രണ്ടുവർഷം മുൻപുള്ള പത്രങ്ങളിൽ കേന്ദ്രസർക്കാരിന്റെ അഴിമതിക്കഥകൾ മാത്രമാണ് നിറഞ്ഞത്. കേന്ദ്രത്തിൽ കൽക്കരിയും കേരളത്തിൽ സോളാറുമെന്നും മോദി പറഞ്ഞു.
കേരളത്തിന്റെ ഭാവി നമ്മുടെ വിരൽത്തുമ്പിലാണ്. 16ന് വോട്ടിങ് യന്ത്രത്തിലെ ഏതു ബട്ടണിലാണ് സ്പർശിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചിരിക്കും കേരളത്തിന്റെ ഭാഗ്യമെന്നും മോദി പറഞ്ഞു. 'നാം ഒന്നാകണം, നാം നന്നാകണം' എന്നു പറഞ്ഞാണു മോദി പ്രസംഗം അവസാനിപ്പിച്ചത്.