- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണം; ജഡ്ജിമാർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കകമുള്ള ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് കോൺഗ്രസ്
ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ചീഫ് ജസ്റ്റീസിന്റെ നടപടികൾക്കെതിരേ നാലു മുതിർന്ന ജഡ്ജിമാർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കകമുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേസമയം, ജുഡീഷ്യറിയുടെ ആഭ്യന്തര പ്രശ്‌നത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സുപ്രീം കോടതിയിലെ പ്രശ്‌നം അവരുടെ ആഭ്യന്തര കാര്യമാണ്. ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സമ്പിദ് പത്ര കുറ്റപ്പെടുത്തി.
ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ ചീഫ് ജസ്റ്റീസിന്റെ നടപടികൾക്കെതിരേ നാലു മുതിർന്ന ജഡ്ജിമാർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കകമുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതേസമയം, ജുഡീഷ്യറിയുടെ ആഭ്യന്തര പ്രശ്‌നത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സുപ്രീം കോടതിയിലെ പ്രശ്‌നം അവരുടെ ആഭ്യന്തര കാര്യമാണ്. ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സമ്പിദ് പത്ര കുറ്റപ്പെടുത്തി.
Next Story