പാരീസിലെ തന്റെ കൊട്ടാര സദൃശമായ ഫ്ലാറ്റ് പെയിന്റടിച്ച് അലങ്കരിക്കാനെത്തിയ പാരീസിലെ പെയിന്ററെ തല്ലിക്കൊല്ലാൻ സൗദി രാജകുമാരി തന്റെ അംഗരക്ഷകരോട് ആക്രോശിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈ പട്ടിയെ തല്ലിക്കൊല്ലണമെന്നും ഇയാൾ ജീവിച്ചിരിക്കാൻ അർഹനല്ലെന്നും പറഞ്ഞായിരുന്നു രാജകുമാരി സംഹാരരുദ്രയായത്.

ഇയാൾ തന്റെ സ്മാർട്ട്ഫോണിൽ ഈ കെട്ടിടത്തിലെ പെയിന്റിംഗിന്റെ ചിത്രം പകർത്തിയതിനെ തുടർന്നായിരുന്നു രാജകുമാരി പൊട്ടിത്തെറിച്ചത്. തുടർന്ന് പാരീസ് പെയിന്റർ രാജുകുമായിരിയുടെ കാലിൽ നക്കിയിട്ടായിരുന്നു തന്റെ ജീവൻ രക്ഷിച്ചത്. തന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞാൽ മാത്രമേ ശിക്ഷയിൽ നിന്നൊഴിവാക്കുകയുള്ളുവെന്ന് രാജകുമാരി ഇയാളെ നിർബന്ധിച്ചുവെന്നും സൂചനയുണ്ട്. ലെ പോയിന്റ് എന്ന ഫ്രഞ്ച് പത്രമാണിക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ ജീവനക്കാരെ സൗദിയിലെ രാജകുടുംബാംഗങ്ങൾ അധിക്ഷേപിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ രാജകുമാരിയുടെ പേര് വിവരങ്ങൾ വെളിപ്പെട്ടിട്ടില്ലെങ്കിലും മുൻ സൗദി രാജാവ് ഖാലിദ് ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ അടുത്ത ബന്ധുവാണീ യുവതിയെന്ന് വ്യക്തമായിട്ടുണ്ട്. ഈ സമ്മറിന്റ തുടക്കത്തിൽ പാരീസിലെ അവന്യൂ ഫോച്ചിലെ പ്രോപ്പർട്ടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇയാൾ ഈ കൊട്ടാര സദൃശയമായ വീട്ടിലെ പെയിന്റിംഗുകളുടെ ചിത്രം ക്യാമറയിൽ പകർത്തി മാദ്ധ്യമങ്ങൾക്ക് വിൽക്കാൻ ശ്രമിക്കുകയാണെന്ന് ധരിച്ചായിരുന്നു രാജകുമാരി ക്ഷുഭിതയായിരുന്നത്.

തുടർന്ന് രാജകുമാരി തന്റെ അംഗരക്ഷകരോട് ഇയാളെ തല്ലാൻ ഉത്തരവിടുകയായിരുന്നു. ഇയാളുടെ കൈകൾ കെട്ടി തന്റെ കാലിൽ നക്കിപ്പിക്കാൻ രാജകുമാരി ഉത്തരവിട്ടതിനെ തുടർന്ന് അയാൾ ആ വിധം ചെയ്യാൻ നിർബന്ധിതനാവുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ സംഭവങ്ങൾ നാല് മണിക്കൂറോളം അരങ്ങേറിയിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇയാളെ അവസാനം ഫ്ലാറ്റിൽ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നു.

ഈ പ്രദേശത്തേക്ക് തിരിച്ച് വരരുതെന്നും ഉത്തരവിട്ടിരുന്നു.എന്നാൽ താൻ ചെയ്ത പ്രവൃത്തിക്കുള്ള പ്രതിഫലമായി 16,000 പൗണ്ട് നൽകാനും തന്റെ ഉപകരണങ്ങൾ തിരിച്ച് നൽകാനും ഇയാൾ പിന്നീട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇയാൾ സംഭവത്തിനൊടുവിൽ ഇതിനെക്കുറിച്ച് പൊലീസിനോട് പരാതിപ്പെടുകയും ശരീരത്തിലേറ്റ മുറിവുകൾ കാട്ടിക്കൊടുത്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്.