- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാനയെ വിവാഹം കഴിക്കുന്നതിന് തൊട്ട് മുമ്പ് ചാൾസ് കാമിലയെ ഓർത്ത് പൊട്ടിക്കരഞ്ഞു; പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി മാത്രം കാമുകിയെ ഉപേക്ഷിച്ചു; നിങ്ങൾ ഒരിക്കലും രാജാവാകില്ലെന്ന് പറഞ്ഞ് ഡയാന എപ്പോഴും പീഡിപ്പിച്ചു; പ്രിൻസ് ചാൾസിന്റെ ജീവചരിത്രം പറയുന്നത്
കാമിലയും ചാൾസ് രാജകുമാരനും തമ്മിലുള്ള പ്രണയ ചരിത്രം ഇടയ്ക്കിടെ ഉയർന്ന് വരുന്ന കാര്യമാണ്. ഡയാനയെ വിവാഹം കഴിക്കുന്നതിന് തൊട്ട് മുമ്പ് പോലും ചാൾസ് കാമിലയെ ഓർത്ത് പൊട്ടിക്കരഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി മാത്രമാണ് ചാൾസ് കാമുകിയെ ഉപേക്ഷിച്ചിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. വിവാഹത്തിന് ശേഷം ചാൾസിന് സ്വൈര്യമുണ്ടായിരുന്നില്ലെന്നും നിങ്ങൾ ഒരിക്കലും രാജാവാകില്ലെന്ന് പറഞ്ഞ് ഡയാന എപ്പോഴും അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. സാല്ലി ബെഡെൽ സ്മിത്ത് എഴുതിയ പ്രിൻസ് ചാൾസിന്റെ ജീവചരിത്രത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ഡയാനയെ നിർബന്ധമായും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഫിലിപ്പ് രാജകുമാരൻ ചാൾസിന് കത്തയച്ചുവെന്നാണ് ഈ പുസ്തകം വ്യക്തമാക്കുന്നത്. ' പ്രിൻസ് ചാൾസ്: ദി പാഷൻസ് ആൻഡ് പാരഡോക്‌സസ് ഓഫ് ഏൻ ഇംപോർട്ടബിൾ ലൈഫ്' എന്ന പുസ്‌കത്തിലാണ് ഇതുവരെ അറിയാത്ത രഹസ്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ഇത് ഏപ്രിൽ 4നാണ് പുറ
കാമിലയും ചാൾസ് രാജകുമാരനും തമ്മിലുള്ള പ്രണയ ചരിത്രം ഇടയ്ക്കിടെ ഉയർന്ന് വരുന്ന കാര്യമാണ്. ഡയാനയെ വിവാഹം കഴിക്കുന്നതിന് തൊട്ട് മുമ്പ് പോലും ചാൾസ് കാമിലയെ ഓർത്ത് പൊട്ടിക്കരഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി മാത്രമാണ് ചാൾസ് കാമുകിയെ ഉപേക്ഷിച്ചിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. വിവാഹത്തിന് ശേഷം ചാൾസിന് സ്വൈര്യമുണ്ടായിരുന്നില്ലെന്നും നിങ്ങൾ ഒരിക്കലും രാജാവാകില്ലെന്ന് പറഞ്ഞ് ഡയാന എപ്പോഴും അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
സാല്ലി ബെഡെൽ സ്മിത്ത് എഴുതിയ പ്രിൻസ് ചാൾസിന്റെ ജീവചരിത്രത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ഡയാനയെ നിർബന്ധമായും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഫിലിപ്പ് രാജകുമാരൻ ചാൾസിന് കത്തയച്ചുവെന്നാണ് ഈ പുസ്തകം വ്യക്തമാക്കുന്നത്. ' പ്രിൻസ് ചാൾസ്: ദി പാഷൻസ് ആൻഡ് പാരഡോക്‌സസ് ഓഫ് ഏൻ ഇംപോർട്ടബിൾ ലൈഫ്' എന്ന പുസ്‌കത്തിലാണ് ഇതുവരെ അറിയാത്ത രഹസ്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ഇത് ഏപ്രിൽ 4നാണ് പുറത്തിറങ്ങുന്നത്. 1981 മുതൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് മുതൽ ചാൾസും ഡയാനയും വഴക്കുകളും പൊരുത്തക്കേടുകളും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് സ്മിത്ത് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.
ചാൾസ് ഡയാനയെന്ന മുൻ കിൻഡർഗാർട്ടൻ ടീച്ചറെ പേരിന് മാത്രമ വിവാഹം കഴിച്ചുവെന്നേയുള്ളുവെന്നും അദ്ദേഹത്തിന്റെ യഥാർത്ഥ സ്‌നേഹം കാമിലയോടായിരുന്നുവെന്നും പുസ്തകം തുറന്നെഴുതിയിരിക്കുന്നു. രാജാവാകില്ലെന്ന് പറഞ്ഞ് എപ്പോഴും പീഡിപ്പിക്കുന്നതിന് പുറമെ ഡയാന ചാൾസിന്റെ തലയ്ക്കിട്ട് അടിക്കാറുണ്ടായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനയ്ക്കിടെ പോലും ചാൾസിനെ ഡയാന ശകാരിക്കാറുണ്ടായിരുന്നുവത്രെ. ഡയാനയുടെ ഉപദ്രവം സഹിക്ക വയ്യാതെ ചാൾസിന്റെ സ്റ്റാഫുകൾ അവരെ അകറ്റി നിർത്താൻ ശ്രമിക്കാറുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ഡയാനയെ വിവാഹം കഴിച്ചുവെങ്കിലും താൻ 1972ൽ ആദ്യമായി കണ്ട കാമിലയിലാണ് ചാൾസിന്റെ മനസ് ഉടക്കി നിന്നിരുന്നതെന്നും സ്മിത്ത് തുറന്നെഴുതുന്നു. ഒരു ഉയർന്ന കുടുംബത്തിൽ ജനിച്ച കാമില ബ്രിട്ടീഷ് ആർമി ഓഫീസറുടെ മകളുമായിരുന്നു. ആൻഡ്രൂ പാർക്കർ ബൗലെസ് എന്നയാളെ വിവാഹം കഴിച്ചിരുന്നുവെങ്കിലും കാമില ചാൾസ് ഡയാനയെ വിവാഹം കഴിക്കുന്നത് വരെ അദ്ദേഹവുമായുള്ള ബന്ധം കാമില തുടർന്നിരുന്നു. ഡയാന തെറ്റായ സമയത്ത് തെറ്റായ ഇടത്തെത്തി തെറ്റായ മനുഷ്യനെ വിവാഹം കഴിക്കുകയായിരുന്നുവെന്നും സ്മിത്ത് വെളിപ്പെടുത്തുന്നു.