- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിക്ക് ബോഡിഗാർഡിനെ ഏർപ്പെടുത്താനാലോചിച്ച് പ്രിൻസ് ഹാരി; ലക്ഷ്യം സുരക്ഷയാണോ അതോ വഴി തെറ്റി പോവുന്നത് തടയാനോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ
ഹാരി രാജകുമാരൻ തന്റെ കാമുകിയായ മേഗൻ മാർകിളിന് പഴ്സണൽ ബോഡിഗാർഡിനെ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇന്നലെ വെളിപ്പെട്ടു. ഈ മാസം ആദ്യം ഹാരിയുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് മേഗൻ ലോകമാകമാനം പ്രശസ്തയായത് പരിഗണിച്ചാണ് അംഗരക്ഷകനെ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ദിവസം മേഗനെതിരെ ചില ഭീഷണികളും മറ്റും ഉയർന്നതും ഹാരിയെ ഇത്തരത്തിലൊരു മുൻകരുതലെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. എന്നാൽ കാമുകിയുടെ സുരക്ഷയ്ക്കാണോ അതല്ല കനേഡിയൻ നടിയും മോഡലും കൂടിയായ കാമുകി വഴി തെറ്റിപ്പോകുന്നത് തടയാനാണോ ഹാരി ബോഡി ഗാർഡിനെ ഏർപ്പെടുത്തുന്നതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിരവധി പേർ ഉയർത്തുന്നുണ്ട്. 35കാരിയായ മേഗന് സ്‌കോട്ട്ലാൻഡ് യാർഡിലെ ഒരു റിട്ടയേഡ് അംഗത്തെയാണ് അംഗരക്ഷകനായി ഹാരി പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. മേഗന്റെ വ്യക്തിപരമായ സുരക്ഷയ്ക്ക് പ്രാധാന്യമേറെയുള്ളതിനാലാണ് ഈ നടപടിയെന്ന് ഹാരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരാണിതിന് പണം മുടക്കുന്നതെന്ന കാര്യത്തെക്കുറിച്ച് വ്യക
ഹാരി രാജകുമാരൻ തന്റെ കാമുകിയായ മേഗൻ മാർകിളിന് പഴ്സണൽ ബോഡിഗാർഡിനെ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇന്നലെ വെളിപ്പെട്ടു. ഈ മാസം ആദ്യം ഹാരിയുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് മേഗൻ ലോകമാകമാനം പ്രശസ്തയായത് പരിഗണിച്ചാണ് അംഗരക്ഷകനെ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ദിവസം മേഗനെതിരെ ചില ഭീഷണികളും മറ്റും ഉയർന്നതും ഹാരിയെ ഇത്തരത്തിലൊരു മുൻകരുതലെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. എന്നാൽ കാമുകിയുടെ സുരക്ഷയ്ക്കാണോ അതല്ല കനേഡിയൻ നടിയും മോഡലും കൂടിയായ കാമുകി വഴി തെറ്റിപ്പോകുന്നത് തടയാനാണോ ഹാരി ബോഡി ഗാർഡിനെ ഏർപ്പെടുത്തുന്നതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിരവധി പേർ ഉയർത്തുന്നുണ്ട്.
35കാരിയായ മേഗന് സ്‌കോട്ട്ലാൻഡ് യാർഡിലെ ഒരു റിട്ടയേഡ് അംഗത്തെയാണ് അംഗരക്ഷകനായി ഹാരി പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. മേഗന്റെ വ്യക്തിപരമായ സുരക്ഷയ്ക്ക് പ്രാധാന്യമേറെയുള്ളതിനാലാണ് ഈ നടപടിയെന്ന് ഹാരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരാണിതിന് പണം മുടക്കുന്നതെന്ന കാര്യത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കാമില തന്റെ ഭാര്യയാകുന്നതിന് മുമ്പ് കാമില പാർക്കർ ബൗലെസ് ആയിരുന്ന കാലത്ത് ചാൾസ് രാജകുമാരൻ ഇതുപോലെ തന്റെ മുൻ ബോർഡി ഗാർഡിനെ അവരുടെ സംരക്ഷണത്തിനായി നിയോഗിച്ചിരുന്നു. ഹാരിയുടെ ആശയം മനോഹരമാണെന്നും എന്നാൽ തനിക്ക് സുരക്ഷ അത്യാവശ്യമല്ലെന്നുമാണ് മേഗൻ പ്രതികരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ അംഗരക്ഷകനെ ഏർപ്പെടുത്തുന്നതിന് വർഷത്തിൽ ചുരുങ്ങിയത് 50,000 പൗണ്ടെങ്കിലും ചെലവ് വരുമെന്നുറപ്പാണ്. 12 മണിക്കൂർ ഷിഫ്റ്റിൽ രണ്ട് ബോഡിഗാർഡുമാരായിരിക്കും മേഗന്റെ സുരക്ഷയ്ക്കായി നിലകൊള്ളുക. നിരവധി രാജ്യങ്ങളിലെ സെലിബ്രിറ്റികൾ, എംപിമാർ, രാജകുടുംബാംഗങ്ങൾ എന്നിവർക്ക് സുരക്ഷയേകുന്ന സ്ഥാപനമാണ് യുകെ പഴ്സണൽ പ്രൊട്ടക്ഷൻ ലിമിറ്റഡ്. ഇതിലെ ജീവനക്കാർ പൂർണമായും ലൈസൻസ് നേടിയവരും ബ്രിട്ടീഷ് ആർമിയിൽ സേവനം ചെയ്തവരുമാണ്. ഇതിൽ പെട്ട ആളുകളെ മേഗന്റെ സുരക്ഷയ്ക്കായി നിയോഗിക്കാനുള്ള സാധ്യതയും ഉയർന്ന് വരുന്നുണ്ട്. താനുമായുള്ള ബന്ധത്തിന്റെ പേരിൽ മേഗനെ മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും വല്ലാതെ വേട്ടയാടുന്നുണ്ടെന്നും വംശീയമായി അധിക്ഷേപിക്കുന്നുവെന്നും തനിക്കവരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഹാരി പരിതപിച്ചിരുന്നു.
തങ്ങളുടെ ബന്ധം ഒരു ഗെയിമല്ലെന്നും ഇത് ഇരുവരുടെയും ജീവിതമാണെന്നും തന്റെ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയായ ജാസൻ ക്നൗഫിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലൂടെ കഴിഞ്ഞയാഴ്ച ഹാരി വ്യക്തമാക്കിയിരുന്നു. മേഗന്റെ സുരക്ഷയെക്കുറിച്ച് ഹാരിക്ക് ഉത്കണ്ഠകളുണ്ടെന്നും പ്രസ്തുത പ്രസ്താവന വെളിപ്പെടുത്തിയിരുന്നു. ഹാരിയുമായുള്ള ബന്ധത്തിനായി എന്തും ഉപേക്ഷിക്കാൻ മേഗൻ തയ്യാറാണെന്ന് അവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയെന്ന റിപ്പോർട്ട് ചൊവ്വാഴ്ച പുറത്ത് വന്നിരുന്നു. ഹാരിയും മേഗനും നിരവധി യാത്രകൾ ഒന്നിച്ച് നടത്തിയതായി സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇരുവരും പരസ്യമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം മേഗനുമായി ഒരുമിച്ച് താമസിക്കാനായി ഹാരി കാനഡയിലേക്ക് പോയെന്നും റിപ്പോർട്ട് പടർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച മേഗൻ ലണ്ടനിലെത്തിയെന്നും വാർത്തയുണ്ട്. ആ അവസരത്തിൽ കെൻസിങ്ടൺ പാലസിനടുത്തുള്ള കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലെ അപ്മാർക്കറ്റ് വോൾ ഫുഡ്സിൽ നിന്നും മേഗൻ ഷോപ്പിങ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതിന് മുമ്പും ഹാരിയെ കാണാനായി മേഗൻ ലണ്ടനിലെത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ്‌മാസത്തിൽ കാനഡയിൽ പോയപ്പോഴാണ് ഹാരി മേഗനെ ആദ്യമായി കണ്ടിരുന്നത്. പിന്നീട് അവരുടെ ബന്ധം വളരുകയായിരുന്നു.