- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മരണം നൽകിയ ഷോക്ക് മാറാൻ പ്രിൻസ് ഹാരിക്ക് കൗൺസലിങ്ങിനുവരെ പോകേണ്ടിവന്നു; ആരു മറന്നാലും ഡയാനയെ മറക്കാത്ത രാജകുമാരൻ മനസ്സുതുറക്കുമ്പോൾ
ഡയാന രാജകുമാരി ബ്രിട്ടനിൽ എക്കാലത്തും ഗോസിപ്പുകളിലെ നായികയാണ്. ജീവിച്ചിരുന്ന കാലത്തും ഇപ്പോഴും. എന്നാൽ, ഡയാനയെ മറക്കാൻ ഇനിയും സാധിക്കാത്ത ചിലരുണ്ട്. ഹാരി രാജകുമാരൻ അവരിലൊരാളാണ്. തന്റെ പ്രിയപ്പെട്ട അമ്മയുടെ ദാരുണമായ വിയോഗം ഇന്നും ഹാരിയെ അലട്ടുന്നു. ഡയാന മരിച്ച് രണ്ടുവർഷത്തിനുശേഷവും അതുൾക്കൊള്ളാനാകാതെ മാനസിക പിരുമുറുക്കത്തിലായ ഹാരിക്ക് ഒടുവിൽ കൗൺസലിങ്ങിനുപോലും വിധേയനാകേണ്ടിവന്നു. 1997-ൽ പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്. അമ്മ മരിച്ച് 20 വർഷം പിന്നിടുമ്പോഴും ഹാരിക്ക് പൂർണമായും അതുൾക്കൊള്ളാനായിട്ടില്ല. ഡയാന മരിക്കുമ്പോൾ 12 വയസ്സായിരുന്നു ഹാരിക്ക് പ്രായം. ചേട്ടൻ വില്യം രാജകുമാരനാണ് അനിയനെ വലിയൊരു തകർച്ചയിൽനിന്ന് രക്ഷിച്ചത്. എല്ലാവരോടും വാശിയുമായി നടന്നിരുന്ന കാലമായിരുന്നു ഹാരിക്കത്. അതു മാറാൻ ഏറെക്കാലമെടുത്തു. ബോക്‌സിങ്ങാണ് തന്റെ ദേഷ്യം അൽപമെങ്കിലുമൊന്ന് അടക്കിയതെന്ന് ഹാരി പറയുന്നു. കൗൺസലിങ്ങാണ് തന്റെ മനോനില ശരിയാക്കിയതെന്ന് ഹാരി പറയുന്നു. കൗമാരപ്രായത്തിൽ അമ്മയെക്കുറിച്ച് ഓർക
ഡയാന രാജകുമാരി ബ്രിട്ടനിൽ എക്കാലത്തും ഗോസിപ്പുകളിലെ നായികയാണ്. ജീവിച്ചിരുന്ന കാലത്തും ഇപ്പോഴും. എന്നാൽ, ഡയാനയെ മറക്കാൻ ഇനിയും സാധിക്കാത്ത ചിലരുണ്ട്. ഹാരി രാജകുമാരൻ അവരിലൊരാളാണ്. തന്റെ പ്രിയപ്പെട്ട അമ്മയുടെ ദാരുണമായ വിയോഗം ഇന്നും ഹാരിയെ അലട്ടുന്നു. ഡയാന മരിച്ച് രണ്ടുവർഷത്തിനുശേഷവും അതുൾക്കൊള്ളാനാകാതെ മാനസിക പിരുമുറുക്കത്തിലായ ഹാരിക്ക് ഒടുവിൽ കൗൺസലിങ്ങിനുപോലും വിധേയനാകേണ്ടിവന്നു.
1997-ൽ പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്. അമ്മ മരിച്ച് 20 വർഷം പിന്നിടുമ്പോഴും ഹാരിക്ക് പൂർണമായും അതുൾക്കൊള്ളാനായിട്ടില്ല. ഡയാന മരിക്കുമ്പോൾ 12 വയസ്സായിരുന്നു ഹാരിക്ക് പ്രായം. ചേട്ടൻ വില്യം രാജകുമാരനാണ് അനിയനെ വലിയൊരു തകർച്ചയിൽനിന്ന് രക്ഷിച്ചത്. എല്ലാവരോടും വാശിയുമായി നടന്നിരുന്ന കാലമായിരുന്നു ഹാരിക്കത്. അതു മാറാൻ ഏറെക്കാലമെടുത്തു. ബോക്‌സിങ്ങാണ് തന്റെ ദേഷ്യം അൽപമെങ്കിലുമൊന്ന് അടക്കിയതെന്ന് ഹാരി പറയുന്നു.
കൗൺസലിങ്ങാണ് തന്റെ മനോനില ശരിയാക്കിയതെന്ന് ഹാരി പറയുന്നു. കൗമാരപ്രായത്തിൽ അമ്മയെക്കുറിച്ച് ഓർക്കുന്നത് മനപ്പൂർവം വേണ്ടെന്നുവെച്ച നാളുകൾ പോലുമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, 32-ാം വയസ്സിലും ഹാരിക്ക് ഡയാന വേദനിപ്പിക്കുന്ന ഓർമയാണ്. മുൻകാമുകിമാരായ ചെൽസി ഡേവിയുടെയും ക്രെസിഡ ബോനാസിന്റെയും പേര് പറഞ്ഞില്ലെങ്കിലും, അവരുടെ പിന്തുണയും ഹാരി അനുസ്മരിക്കുന്നു. ഇപ്പോൾ താനൊരു നല്ല അവസ്ഥയിലാണെന്നും സ്വന്തമായി കുട്ടികളെ വളർത്താനുള്ള തയ്യാറെടുപ്പിലാണെന്നും ഹാരി വ്യക്തമാക്കി. അമേരിക്കൻ നടി മേഘൻ മാർക്കിലാണ് ഇപ്പോൾ ഹാരിയുടെ കാമുകി. ഒമ്പതുമാസമായി ഇരുവരും ഒരുമിച്ചാണ്. കുടുംബജീവിതത്തെക്കുറിച്ച് താൻ ഗൗരവത്തോടെ ആലോചിച്ചുതുടങ്ങിയെന്നാണ് ഹാരി പറയുന്നു.
12-ാം വയസ്സിൽ അമ്മയെ നഷ്ടപ്പെടുകയും പിന്നീട് 20 വർഷത്തോളം ആ ദുഃഖമെല്ലാം അടക്കി ജീവിക്കേണ്ടിവരികയും ചെയ്യുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെയും ജോലിയെയുമൊക്കെ അത് ബാധിച്ചു. പല ഘട്ടങ്ങളിലും തകർന്നുപോകുന്ന നിലയിലെത്തി. വില്യമിന്റെ പിന്തുണയും ബോക്‌സിങ്ങിൽനിന്ന് ലഭിച്ച ആശ്വാസവുമാണ് ഇക്കാലത്ത് പിടിച്ചുനിൽക്കാൻ സഹായിച്ചതെന്നും ഹാരി പറയുന്നു.