ലണ്ടൻ: ഹാരിയുടെ മറ്റിഭ്രമത്തിന് അതിരുകളില്ലെന്നാണ് ബക്കിങ്ഹാം പാലസ് പറയുന്നത്. കൊട്ടാരം ജീവനക്കാരുടെ അധികാരപ്രമത്തത രാജ്ഞിയുടെ ജീവന് പോലും ഭീഷണിയാണെന്ന തരത്തിൽ ഹാരി ഒരു അഭിമുഖത്തിൽ പറഞ്ഞതിനെ തുടർന്നാണ് ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്. നെതർലാൻഡ്സിലെ ഇൻവിക്ടസ് ഗെയിംസിനിടെ ഒരു അമേരിക്കൻ ടി വി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഹാരി ഇക്കാര്യം പറഞ്ഞത്. തന്റെ മുത്തശ്ശിയുമായി തനിക്കുള്ള പ്രത്യേക ബന്ധത്തിന്റെ പേരിൽ അവർ, മറ്റുള്ളവരോട് വെളിപ്പെടുത്താത്ത പല കാര്യങ്ങളും തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നാണ് ഹാരി അവകാശപ്പെടുന്നത്.

അതുപോലെ തന്റെ സഹോദരനെതിരെയും ഹാരി ആഞ്ഞടിച്ചു. വില്യമിന്റെ വഞ്ചനയോർത്ത് തന്റെ അമ്മ ഡയാന കുഴിമാടത്തിൽ കിടന്ന് പൊട്ടിക്കരയുകയായിരിക്കും എന്നാണ് ഹാരി പറഞ്ഞത്. രാജ്ഞിയുടെ ജീവൻ അപകടത്തിലാണെന്നും കൂടുതൽ സുരക്ഷ ആവശ്യമാണെന്നുമുള്ള ഹാരിയുടെ വാക്കുകൾ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞു. രാജ്ഞിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നടപടികളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

ഒരാഴ്‌ച്ചയായി ഇൻവിക്ടസ് ഗെയിംസിൽ പങ്കെടുക്കാൻ വിശിഷ്ടാഥിതിയായി എത്തിയ ഹാരി നെതർലൻഡ്സിലാണ്. ഹാരിയും മേഗനും ഒരുമിച്ചാണ് ഇവിടെ എത്തിയതെങ്കിലും, കഴിഞ്ഞ ദിവസം മെഗൻ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. നെതർലൻഡ്സിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും, കഴിഞ്ഞ വ്യാഴാഴ്ക്ക വിൻഡസർ കൊട്ടാരത്തിലെഥ്റ്റി രാജ്ഞിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്‌ച്ചയെ കുറിച്ച് എന്തെങ്കിലും പറയാൻ കൊട്ടാരം വൃത്തങ്ങൾ വിസമ്മതിച്ചെങ്കിലും അമേരിക്കൻ ടി വി നെറ്റ്‌വർക്കായ എൻ ബി സി ചാനലിനോട് അതുപറയാൻ ഹാരി മടിച്ചില്ല.

ഇത്തവണ ഹാരി പ്രധാനമായും വിരൽ ചൂണ്ടുന്നതുകൊട്ടാരത്തിലെ ജീവനക്കാർക്ക് നേരെയാണ്, പ്രത്യേകിച്ചും ഗ്രേ സ്യുട്ടിലുള്ള, രാജ്ഞിയുടെ ഉപദേശക വൃന്ദത്തെ. തികച്ചും സ്വകാര്യമായി തന്റെ മുത്തശ്ശിയെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹാരി അഭിമുഖത്തിൽ പറഞ്ഞു. എന്നും തന്നോട് കളിചിരി താമാശകളുമായി മാത്രമെ മുത്തശ്ശി ഇടപെട്ടിരുന്നുള്ളും എന്നും ഇത്തവണയും അത് അങ്ങനെ തന്നെയായിരുന്നു എന്നും ഹാരി കൂട്ടിച്ചേർത്തു. തങ്ങൾ തമ്മിൽ വളരെ പ്രത്യേകമായ ബന്ധമാണുള്ളതെന്നും, മറ്റുള്ളവരോട് പറയാത്ത പലകാര്യങ്ങളും തന്നോട് പറയാറുണ്ടായിരുന്നു എന്നും ഹാരി പറഞ്ഞു.

രാജ്ഞി കൊട്ടാരത്തിൽ സുരക്ഷിതയാണെന്ന് തനിക്ക് ഉറപ്പു വരുത്തണമെന്നും, അവർക്ക് ചുറ്റും ഉള്ളത് നല്ല മനുഷ്യരാണെന്ന് ഉറപ്പുവരുത്തണമെന്നും ഹാരി പറഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള കടമകൾ വിട്ടൊഴിഞ്ഞ് മേഗനുമൊത്ത് അമേരിക്കയിൽ താമസമാക്കിയതിനു ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി ഹാരി രംഗത്തെത്തിയിരുന്നു. ഇതെല്ലാം രാജ്ഞിക്ക് അതിയായ മനോവേദന സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ഹാരിയുടെ വക്താവ് തയ്യാറായില്ല. അതുപോലെ ബക്കിങ്ഹാം കൊട്ടാരവും ഇതിനെതിരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വില്യമിനെ സംബന്ധിച്ച പരാമർശത്തെ കുറിച്ച് കെൻസിങ്ടൺ കൊട്ടാരവും മൗനം പാലിക്കുകയാണ്. എന്നാൽ, ഇത് ഹാരിയുടെ ധാർഷ്ഠ്യമാണെന്നായിരുന്നു ഒരു കൊട്ടാരം വക്താവ് സ്വകാര്യമായി പ്രതികരിച്ചത്. ഹാരിയുടെ മറ്റിഭ്രമത്തിന് അതിരുകളില്ലാതായിരിക്കുന്നു എന്നും അയാൾ പറഞ്ഞു.

രണ്ടു വർഷക്കാലത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയെ പോലെ സർവ്വാദരണീയയായ ഒരു ഭരണാധികാരിയുടെ കീരിടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി എന്നും ഒർമ്മയിൽ സൂക്ഷിക്കുന്ന ഒന്നാക്കി മാറ്റാൻ അവർ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ലെന്നായിരുന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കൊട്ടാരമ്മ് ജീവനക്കാരൻ പറഞ്ഞത്. വായ തുറക്കുന്നതിനു മുൻപ് ഹാരി രണ്ടാമതൊന്ന് ചിന്തിക്കണമെന്നും അയാൾ കൂട്ടിച്ചേർത്തു.

ഇപ്പോഴും കീരീടാവകാശത്തിന് ആറാം സ്ഥാനത്തുള്ള ഹാരി അഭിമുഖത്തിൽ പറഞ്ഞത് അടുത്തകാലത്തൊന്നും ബ്രിട്ടനിലേക്ക് താമസം മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നാണ്. അമേരിക്കയിൽ തന്നെ കഴിയാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നുപറഞ്ഞ ഹാരി ബ്രിട്ടനെ തന്റെ ജന്മഗൃഹമായി കാണുന്നില്ലെന്നും പറഞ്ഞു. പ്ലാറ്റിനം ജൂബിൽ ആഘോഷവേളയിൽ രാജ്ഞി ബാൽക്കണിയിൽ പൊതുദർശനം നൽകുമ്പോൾ ഹാരിയും കുടുംബവും അവർക്കൊപ്പം ഉണ്ടാകും എന്നൊരു വാർത്ത പരന്നിരുന്നു. എന്നാൽ അത്തരത്തിലുള്ളതൊന്നും ഇല്ലെന്നായിരുന്നു ഹാരി പ്രതികരിച്ചത്.