- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
57-ാം വയസിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ പ്രിൻസ് മൈക്കൽ ജാക്സണ് ശേഷം ലോകത്തെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ച റോക് ഗായകൻ; ദുരൂഹ മരണത്തിന്റെ ഞെട്ടൽ മാറാതെ ലോകം
മിനിസോട്ട(യു.എസ്): പ്രമുഖ പോപ്പ് ഗായകൻ പ്രിൻസ് റോജേഴ്‌സ് നെൽസൺ ( 57) ദുരൂഹ സാഹചര്യത്തിലെ മരണത്തിൽ ഞെട്ടി സംഗീത ലോകം. ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള ഗായകനാണ് പ്രിൻസ്. മൈക്കൽ ജാക്‌സണെ പോലെ ആരാധകരെ കൈയിലെടുത്ത റോക് ഗായകൻ. മുപ്പതിലേറെ ആൽബങ്ങൾ പുറത്തിറക്കിയ പ്രിൻസിന്റെ 10 കോടിയിലേറെ റെക്കോഡുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രിൻസിന്റെ മരണത്തിൽ അനുശോചിച്ചു. ലോകത്തിന് സർഗാത്മകതയുള്ള വ്യക്തിത്വത്തേ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിനിസോട്ടയിലെ പെയ്‌സലെ പാർക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളിൽ പ്രിൻസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പ്രാദേശിക സമയം 9.43ന് വൈദ്യസഹായം അഭ്യർത്ഥിച്ച് പ്രിൻസിന്റെ വസതിയിൽ നിന്ന് എമർജൻസി നമ്പരിലേക്ക് കോൾ പോയതായി കണ്ടെത്തിയിട്ടുണ്ട്. 10.07 നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രിൻസിന്റെ മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകർ അദ്ദേഹത്തിന്റെ വീടിനുമുന്നിൽ തടിച്ചുകൂടി. മരണകാരണം കണ്ടെത്താൻ കുറ
മിനിസോട്ട(യു.എസ്): പ്രമുഖ പോപ്പ് ഗായകൻ പ്രിൻസ് റോജേഴ്‌സ് നെൽസൺ ( 57) ദുരൂഹ സാഹചര്യത്തിലെ മരണത്തിൽ ഞെട്ടി സംഗീത ലോകം. ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള ഗായകനാണ് പ്രിൻസ്. മൈക്കൽ ജാക്‌സണെ പോലെ ആരാധകരെ കൈയിലെടുത്ത റോക് ഗായകൻ. മുപ്പതിലേറെ ആൽബങ്ങൾ പുറത്തിറക്കിയ പ്രിൻസിന്റെ 10 കോടിയിലേറെ റെക്കോഡുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രിൻസിന്റെ മരണത്തിൽ അനുശോചിച്ചു. ലോകത്തിന് സർഗാത്മകതയുള്ള വ്യക്തിത്വത്തേ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മിനിസോട്ടയിലെ പെയ്‌സലെ പാർക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളിൽ പ്രിൻസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പ്രാദേശിക സമയം 9.43ന് വൈദ്യസഹായം അഭ്യർത്ഥിച്ച് പ്രിൻസിന്റെ വസതിയിൽ നിന്ന് എമർജൻസി നമ്പരിലേക്ക് കോൾ പോയതായി കണ്ടെത്തിയിട്ടുണ്ട്. 10.07 നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രിൻസിന്റെ മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകർ അദ്ദേഹത്തിന്റെ വീടിനുമുന്നിൽ തടിച്ചുകൂടി. മരണകാരണം കണ്ടെത്താൻ കുറ്റമറ്റ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
കടുത്ത പനി ബാധിച്ച പ്രിൻ്‌സിന് കൃത്യമായ ചികിൽസ കിട്ടിയിരുന്നില്ലെന്നും സൂചനയുണ്ട്. അദ്ദേഹത്തെ കുറച്ച് ദിവസം മുമ്പ് ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. എന്നാൽ സ്വകാര്യ മുറി കിട്ടാത്തതിന്റെ പേരിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമിതമായി മരുന്ന് ഉപയോഗിച്ചതും തെറ്റായ മരന്ന് കൂടുതൽ അളവിൽ ഉപയോഗിച്ചതുമെല്ലാം മരണത്തിന് കാരണമായെന്ന നിഗമനവും ഉണ്ട്. ഇതെല്ലാം പൊലീസ് പരിശോധിക്കുമെന്നാണ് സൂചന.
1958ൽ ജനിച്ച പ്രിൻസ് യവ്വനകാലത്ത തന്നെ പ്രശസ്തനായി. ഗായകൻ, ഗാനരചയിതാവ്, മൾട്ടിഇൻസ്ട്രുമെന്റലിസ്റ്റ് എന്നീ നിലകളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1980കളിൽ പുറത്തിറങ്ങിയ 1999, പർപ്പിൾ റെയ്ൻ തുടങ്ങിയ ആൽബങ്ങൾ അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. പർപ്പിൾ റെയ്‌നിന്റെ 1.3 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. ലെറ്റ്‌സ് ഗോ ക്രേസി, വെൻ ഡോവ്‌സ് ക്രൈ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളാണ്.
പ്രണയം നിറഞ്ഞ വരികളുമായാണ് പോപ് സംഗീത ലോകത്തെ പ്രിൻസ് തന്റെ കൈയിലെടുത്തത്. ആവിഷ്‌കരണത്തിലെ പ്രത്യേകതയ്‌ക്കൊപ്പം ആലാപനത്തിലെ വേറിട്ട രീതിയും ഏവരുടേയും കൈയടി നേടിയിരുന്നു.