- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിലെ വീട്ടിൽവച്ച് ആ പട്ടിയെ തല്ലിക്കൊല്ലൂവെന്ന് പറഞ്ഞത് സൽമാൻ രാജാവിന്റെ മകളെന്ന് ഫ്രഞ്ച് പൊലീസ്; കേസ് എടുക്കുംമുമ്പ് ഫ്രാൻസ് വിട്ട് സൗദി രാജകുമാരി; സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ
വീട്ടിലെത്തിയ ജോലിക്കാരനെ കൊല്ലാൻ സുരക്ഷാ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയശേഷം പാരീസിൽനിന്ന് മുങ്ങിയ സൗദി വനിത സൽമാൻ രാജാവിന്റെ മകൾ ഹാസ രാജകുമാരിയാണെന്ന് ഫ്രഞ്ച് പൊലീസ് വെളിപ്പെടുത്തി. ഫ്രാൻസിൽ നിയമ നടപടികൾക്ക് വിധേയയാകാതിരിക്കന്നതിന് ഹാസ രാജകുമാരി നയതന്ത്ര പരിരക്ഷ ആവശ്യപ്പെട്ടിട്ടുമുണ്ട്. ആ പട്ടിയെ കൊല്ലൂ, അയാൾ ജീവിക്കാൻ അർഹനല്ലെന്നാണ് രാജകുമാരി ആയുധധാരിയായ സഹായിയോട് ആവശ്യപ്പെട്ടത്. രാജകുമാരി സൗദിയിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ഇയാളെ കോടതിയിൽ ഹാജരാക്കി. തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിൽക്കൽ,അക്രമമുണ്ടാക്കൽ തുടങ്ങി പല തരത്തിലുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഇയാൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് സൂചന. 53-കാരനായ ഫ്രഞ്ചുകാരനെയാണ് രാജകുമാരി കൊലപ്പെടുത്താൻ ആവശ്യപ്പെട്ടത്. തന്റെ കാലിൽ ചുംബിക്കാൻ ഇയാളോട് രാജകുമാരി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുൻ രാജാവ് ഖാലിദ് ബിൻ അബ്ദുൾ അസീസിന്റെ
വീട്ടിലെത്തിയ ജോലിക്കാരനെ കൊല്ലാൻ സുരക്ഷാ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയശേഷം പാരീസിൽനിന്ന് മുങ്ങിയ സൗദി വനിത സൽമാൻ രാജാവിന്റെ മകൾ ഹാസ രാജകുമാരിയാണെന്ന് ഫ്രഞ്ച് പൊലീസ് വെളിപ്പെടുത്തി. ഫ്രാൻസിൽ നിയമ നടപടികൾക്ക് വിധേയയാകാതിരിക്കന്നതിന് ഹാസ രാജകുമാരി നയതന്ത്ര പരിരക്ഷ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ആ പട്ടിയെ കൊല്ലൂ, അയാൾ ജീവിക്കാൻ അർഹനല്ലെന്നാണ് രാജകുമാരി ആയുധധാരിയായ സഹായിയോട് ആവശ്യപ്പെട്ടത്. രാജകുമാരി സൗദിയിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ഇയാളെ കോടതിയിൽ ഹാജരാക്കി.
തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിൽക്കൽ,അക്രമമുണ്ടാക്കൽ തുടങ്ങി പല തരത്തിലുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഇയാൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് സൂചന.
53-കാരനായ ഫ്രഞ്ചുകാരനെയാണ് രാജകുമാരി കൊലപ്പെടുത്താൻ ആവശ്യപ്പെട്ടത്. തന്റെ കാലിൽ ചുംബിക്കാൻ ഇയാളോട് രാജകുമാരി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുൻ രാജാവ് ഖാലിദ് ബിൻ അബ്ദുൾ അസീസിന്റെ അടുത്ത ബന്ധുവാണ് സംഭവത്തിലുൾപ്പെട്ട സൗദി വംശജയെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാൽ, വാർത്ത പുറത്തുവിട്ട ലെ പോണ്ട് മാസിക തന്നെ അത് ഹാസ രാജകുമാരിയാണെന്ന് വെളിപ്പെടുത്തി. ഇപ്പോഴത്തെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ ഏക മകളാണ് ഹാസ. പാരീസിലെ സ്ഥിരം സന്ദർശകയായ ഹാസ, ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളാണ്.
എന്നാൽ, താമസസ്ഥലത്തെത്തിയ ഫ്രഞ്ചുകാരൻ രാജകുമാരിയുടെ ചിത്രങ്ങളെടുക്കുന്നതിൽനിന്ന് തടയുക മാത്രമാണ് ചെയ്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. തന്റെ ചിത്രങ്ങളെടുത്ത ഇയാളെ രാജകുമാരി കൈയോടെ പിടികൂടുകയായിരുന്നു. എന്നാൽ, വീട് അലങ്കരിക്കാനെത്തുന്നവർ ചിത്രങ്ങളെടുക്കുന്നത് സ്വാഭാവികമാണെന്ന് ജഡ്ജി പറഞ്ഞു.