- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിക്കുംമുമ്പ് വിവാഹമോചനം നടത്തി പ്രിൻസസ് ബിയാട്രിസ്; ബ്രിട്ടീഷ് രാജകുമാരി കാമുകനെ ഉപേക്ഷിക്കുന്നത് പത്തുകൊല്ലം ഒരുമിച്ച് താമസിച്ചശേഷം
പ്രണയകഥകളും അതേച്ചൊല്ലിയുള്ള ഗോസിപ്പുകളും ബ്രിട്ടീഷ് രാജകുടുംബത്തോടൊപ്പം എന്നുമുണ്ടായിരുന്നു. ബിയാട്രിസ് രാജകുമാരിയുടെയും ഡേവ് ക്ലാർക്കിന്റെയും ബന്ധവും അത്തരത്തിലൊന്നായിരുന്നു. വിവാഹത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച ആ ബന്ധവും ഇപ്പോൾ വഴിപിരിയുകയാണ്. പത്തുവർഷം ഒരുമിച്ചുതാസമിച്ചശേഷമാണ് 27-കാരിയായ ബിയാട്രിസ് ഡേവുമായി പിരിയുന്നത്. രാജകുടുംബത്തിലെ വിവാഹത്തിന് കാത്തിരുന്ന ജനങ്ങൾക്കും രാജകുടുംബത്തിനാകെയും ഞെട്ടൽ സമ്മാനിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇവരുടെ തീരുമാനത്തിൽ കൊട്ടാരത്തിന് കടുത്ത നിരാശയുണ്ടെന്നാണ് സൂചന. പത്തുവർഷം പ്രണയിച്ചിട്ടും അവർക്ക് വിവാഹിതരാകാൻ സാധിക്കാത്തതിൽ അതിശയ മുണ്ടെന്ന് ബിയാട്രിസിന്റെ സുഹൃത്തുക്കൾതന്നെ പറയുന്നു. വിവാഹത്തിലേക്ക് എത്തിച്ചേരാത്തതിൽ ബിയാട്രിസിനും നിരാശയുണ്ടായിരുന്നു. ഇതാണ് പിരിയാനുള്ള തീരുമാനത്തിനുപിന്നിലെന്നാണ് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ച് ഏറെനാളായി ചർച്ച ചെയ്തശേഷമാണ് ഇരുവരും പിരിയാമെന്ന് തീരുമാനിച്ചത്. നല്ല സുഹൃത്തുക്ക
പ്രണയകഥകളും അതേച്ചൊല്ലിയുള്ള ഗോസിപ്പുകളും ബ്രിട്ടീഷ് രാജകുടുംബത്തോടൊപ്പം എന്നുമുണ്ടായിരുന്നു. ബിയാട്രിസ് രാജകുമാരിയുടെയും ഡേവ് ക്ലാർക്കിന്റെയും ബന്ധവും അത്തരത്തിലൊന്നായിരുന്നു. വിവാഹത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച ആ ബന്ധവും ഇപ്പോൾ വഴിപിരിയുകയാണ്.
പത്തുവർഷം ഒരുമിച്ചുതാസമിച്ചശേഷമാണ് 27-കാരിയായ ബിയാട്രിസ് ഡേവുമായി പിരിയുന്നത്. രാജകുടുംബത്തിലെ വിവാഹത്തിന് കാത്തിരുന്ന ജനങ്ങൾക്കും രാജകുടുംബത്തിനാകെയും ഞെട്ടൽ സമ്മാനിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇവരുടെ തീരുമാനത്തിൽ കൊട്ടാരത്തിന് കടുത്ത നിരാശയുണ്ടെന്നാണ് സൂചന.
പത്തുവർഷം പ്രണയിച്ചിട്ടും അവർക്ക് വിവാഹിതരാകാൻ സാധിക്കാത്തതിൽ അതിശയ മുണ്ടെന്ന് ബിയാട്രിസിന്റെ സുഹൃത്തുക്കൾതന്നെ പറയുന്നു. വിവാഹത്തിലേക്ക് എത്തിച്ചേരാത്തതിൽ ബിയാട്രിസിനും നിരാശയുണ്ടായിരുന്നു. ഇതാണ് പിരിയാനുള്ള തീരുമാനത്തിനുപിന്നിലെന്നാണ് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
ഇതേക്കുറിച്ച് ഏറെനാളായി ചർച്ച ചെയ്തശേഷമാണ് ഇരുവരും പിരിയാമെന്ന് തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി തുടരാനും അവർ തീരുമാനിച്ചിട്ടുണ്ട്. ഒരുമാസം മുമ്പുതന്നെ ഈ തീരുമാനം കൈക്കൊണ്ടിരുന്നുവെന്നാണ് സൂചന.
ബിയാട്രിസിന്റെ പിതാവ് ആൻഡ്രു രാജകുമാരനും മാതാവ് സാറ ഫെർഗൂസനും സഹോദരി യൂജിനും ഈ തീരുമാനത്തിൽ കടുത്ത നിരാശയിലാണ്. ഒരു മകനെ നഷ്ടപ്പെട്ട വേദനയിലാണ് താനെന്ന് സാറ പറഞ്ഞതായും റിപ്പോർട്ടുണ്ട്. കുടുംബത്തിലൊരാളെപ്പോലെയാണ് ഡേവിനെ എ്‌ലാവരും പരിഗണിച്ചിരുന്നത്. പല വിവാഹ ബന്ധങ്ങളും നീണ്ടുനിൽക്കുന്നതിനെക്കാൾ ബിയാട്രിസിന്റെയും ഡേവിന്റെയും ബന്ധം നീണ്ടുനിന്നപ്പോൾ കുടുംബവും ആഹ്ലാദത്തിലായിരുന്നു.
എന്നാൽ ഇവരുടെ ബന്ധത്തിന് വില്യം രാജകുമാരൻ എതിരായിരുന്നുവെന്ന അഭ്യൂഹം നേരത്തെ മുതൽക്കെയുണ്ട്. 2011-ലെ തന്റെ വിവാഹത്തിലേക്ക് ഡേവിനെ ക്ഷണിക്കാതെ വില്യം അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടാരത്തിന് ചേരാത്ത ബന്ധമായാണ് ഇതിനെ വില്യം കണ്ടിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.