- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷങ്ങൾക്കുള്ളിൽ ഫോട്ടോ പെയിന്റിങ്ങാകുന്നു; നിലവിൽ ലഭ്യമായത് ആപ്പിൾ ഐ ഫോണിൽ മാത്രം: റഷ്യയിൽ ജന്മമെടുത്തു ലോകമെങ്ങും പ്രിയങ്കരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യയായ പ്രിസ്മയെക്കുറിച്ച് അറിയാം
തിരുവനന്തപുരം: ഇപ്പോൾ സൈബർ ലോകം ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണു പ്രിസ്മ. ഫേസ്‌ബുക്കിൽ ചിലരുടെ മുഖചിത്രങ്ങൾക്ക് ആകർഷകമായ രൂപമാറ്റം സംഭവിച്ചതോടെയാണു പ്രിസ്മ ചർച്ചാവിഷയമായത്. തുടർന്നു പലരും അന്വേഷണം തുടങ്ങി. എന്താണ് പ്രിസ്മ. എന്താണിതിനു പിന്നിലെ രഹസ്യം. പ്രിസ്മയ്ക്കു പിന്നിൽ എന്താണെന്ന് അതിന്റെ ഉപജ്ഞാതാക്കാൾ തന്നെ വെളിപ്പെടുത്തി. റഷ്യയിൽ ജനിച്ച പ്രിസ്മ അലക്സി മോയ്സീൻകോവ് എന്ന ഇരുപത്തഞ്ചുകാരൻ നടത്തുന്ന സ്റ്റാർട് അപ്പിന്റെ സംഭാവനയാണ് പ്രിസ്മയെന്ന ആപ്ലിക്കേഷൻ. അലക്സിയും നാല് സുഹൃത്തുക്കളും ചേർന്ന് റഷ്യയിൽ നടത്തുന്ന സ്റ്റാർട്ട് അപ് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. സാധാരണ മറ്റു ഫോട്ടോ ഫിൽറ്ററിങ് ആപ്ലിക്കേഷനുകൾ എഫക്ടുകൾ നൽകുമ്പോൾ പ്രിസ്മ ചെയ്യുന്നത് ഓരോചിത്രവും പുതുതായി വരയ്ക്കുകയാണ്. ആർടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുതിയ ശാസ്ത്രശാഖയുടെയും ന്യൂറർ നെറ്റ് വർക്കിന്റെ സാധ്യതകളുമുപയോഗിച്ചാണ് പ്രിസ്മയിൽ ചിത്രങ്ങൾ വിരിയുന്നത്. ചിത്രകലാ സങ്കേതങ്ങളെ ഓർമിപ്പിക്കുന്ന ഇംപ്രഷൻ, ഗോത്തിക്, മൊസൈക്ക് തുടങ്ങിയ
തിരുവനന്തപുരം: ഇപ്പോൾ സൈബർ ലോകം ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണു പ്രിസ്മ. ഫേസ്‌ബുക്കിൽ ചിലരുടെ മുഖചിത്രങ്ങൾക്ക് ആകർഷകമായ രൂപമാറ്റം സംഭവിച്ചതോടെയാണു പ്രിസ്മ ചർച്ചാവിഷയമായത്.
തുടർന്നു പലരും അന്വേഷണം തുടങ്ങി. എന്താണ് പ്രിസ്മ. എന്താണിതിനു പിന്നിലെ രഹസ്യം. പ്രിസ്മയ്ക്കു പിന്നിൽ എന്താണെന്ന് അതിന്റെ ഉപജ്ഞാതാക്കാൾ തന്നെ വെളിപ്പെടുത്തി.
റഷ്യയിൽ ജനിച്ച പ്രിസ്മ
അലക്സി മോയ്സീൻകോവ് എന്ന ഇരുപത്തഞ്ചുകാരൻ നടത്തുന്ന സ്റ്റാർട് അപ്പിന്റെ സംഭാവനയാണ് പ്രിസ്മയെന്ന ആപ്ലിക്കേഷൻ. അലക്സിയും നാല് സുഹൃത്തുക്കളും ചേർന്ന് റഷ്യയിൽ നടത്തുന്ന സ്റ്റാർട്ട് അപ് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. സാധാരണ മറ്റു ഫോട്ടോ ഫിൽറ്ററിങ് ആപ്ലിക്കേഷനുകൾ എഫക്ടുകൾ നൽകുമ്പോൾ പ്രിസ്മ ചെയ്യുന്നത് ഓരോചിത്രവും പുതുതായി വരയ്ക്കുകയാണ്.
ആർടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുതിയ ശാസ്ത്രശാഖയുടെയും ന്യൂറർ നെറ്റ് വർക്കിന്റെ സാധ്യതകളുമുപയോഗിച്ചാണ് പ്രിസ്മയിൽ ചിത്രങ്ങൾ വിരിയുന്നത്. ചിത്രകലാ സങ്കേതങ്ങളെ ഓർമിപ്പിക്കുന്ന ഇംപ്രഷൻ, ഗോത്തിക്, മൊസൈക്ക് തുടങ്ങിയ 33 ഫിൽറ്ററുകളാണ് പ്രിസ്മയിലുള്ളത്. ഇതിൽ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
നിലവിൽ ആപ്പിൾ ഐ ഫോണിൽ മാത്രം
ആപ്പിൾ ഐ ഫോൺ ഉള്ളവർക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്. കാരണം ആപ്പിൾ ഐ ഫോണിൽ മാത്രമാണ് പ്രിസ്മയുള്ളത് എന്നതു തന്നെ. പ്രിസ്മ അവതരിപ്പിച്ചതിനു ശേഷം ലോകത്താകെ ലക്ഷക്കണക്കിനു പേരാണ് പിക്കാസോ പെയിന്റിങ് മാതൃകയിലേക്കു ചിത്രങ്ങൾ മാറ്റുന്ന പ്രിസ്മ ഉപയോഗിച്ചിരിക്കുന്നത്. ഐഒഎസിൽ മാത്രം പ്രവർത്തിക്കുന്ന പ്രിസ്മ ഇതിനോടകം പത്തുലക്ഷത്തിൽ പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞതായാണ് ആപ്പിളിന്റെ കണക്ക്.
ആൻഡ്രോയ്ഡ് വെർഷനും വീഡിയോ പതിപ്പും ഉടൻ
ആൻഡ്രോയ്ഡ് വേർഷനിലും പ്രിസ്മ ആപ്ലിക്കേഷൻ ദിവസങ്ങൾക്കുള്ളിൽ വരുമെന്നാണു റിപ്പോർട്ട്. പ്രിസ്മ മാതൃകയിൽ വീഡിയോകൾ മാറ്റാനുള്ള സംവിധാനവും ഉടൻ നിലവിൽ വരുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
പ്രിസ്മ മനുഷ്യപ്രയത്‌നങ്ങൾക്കു ഭീഷണിയോ?
ആശങ്കയോടെയാണ് ഒരുവിഭാഗം പ്രിസ്മയെ കാണുന്നത്. ആർടിഫിഷ്യൽ ഇന്റലിജൻസ് വളർന്നാൽ മനുഷ്യന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും മനുഷ്യനെ നിയന്ത്രിക്കുന്ന യന്ത്രസംവിധാനങ്ങൾ വരുമെന്നും പ്രവചിക്കപ്പെടുന്ന കാലത്തിന്റ സൂചനകളാണ് പ്രിസ്മയെന്നാണു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രിസ്മ ചിത്രകാരന്മാരുടെ പണി കളയുമെന്നും തുടർന്നു വരുന്ന സംവിധാനങ്ങൾ മനുഷ്യരെ തന്നെ അപ്രസക്തരാക്കുമെന്നുമാണ് വിമർശനം.
എന്തായാലും പ്രിസ്മ വിസ്മയമായി തുടരുകയാണ്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളല്ലൊം 'പ്രിസ്മ' പടങ്ങൾ കൊണ്ട് നിറയുകയാണിപ്പോൾ. സാധാരണ ഫോട്ടോകൾ ഒരു മാന്ത്രികവടികൊണ്ടെന്ന വണ്ണം പെയിന്റിങ്ങുകളാക്കി മാറ്റുന്ന ഈ സാങ്കേതിക വിദ്യയെ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.