ബാലസോർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈൽ പൃഥ്വി2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിനു സമീപം ചന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈലിന് 1000 കിലോഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാനാകും.

രാവിലെ 9.50 ഓടെയായിരുന്നു പരീക്ഷണമെന്നും ഇതു വിജയകരമായിരുന്നുവെന്നും ഡിആർഡിഒ അധികൃതർ അറിയിച്ചു. 2003ൽ സായുധസേനയ്ക്കു കൈമാറിയ പൃഥി2, ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.