- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഷെഡ്യൂളിന് ചെലവാക്കിയത് 13 കോടി; രണ്ടാം ഷെഡ്യൂളിന് എട്ടുമാസമായി ശ്രമിച്ചിട്ടും നടൻ വഴങ്ങുന്നില്ല; കാത്തിരുന്ന മടുത്ത യുവ സംവിധായക ചേമ്പറിന് മുന്നിൽ; പൃഥ്വിരാജിനെതിരായ പരാതിയിൽ തീരുമാനം ഇന്ന്
കൊച്ചി: യുവ സംവിധായിക റോഷിനി ദിനകറിന്റെ ചിത്രം പൂർത്തീകരിക്കുന്നതിന് പൃഥ്വിരാജ് ഡേറ്റ് നൽകുന്നില്ലെന്ന പരാതി ഇന്ന് ഫിലീം ചേമ്പറിന് മുന്നിൽ. 12 മണിയോടെ കൊച്ചിയിൽ ചേരുന്ന ഫിലീം ചേമ്പർ പരാതി വിശദമായി ചർച്ചചെയ്യും. നിർമ്മാതാക്കളായ രജ്ഞിത്ത്, ബ്ലെസ്സി, റോഷ്നി എന്നിവരെ കേട്ടതിന് ശേഷമാകും ചേമ്പർ പരാതിയിൽ തീർപ്പുകൽപ്പിക്കുകയെന്നാണ് സൂചന. രജ്ഞിത്തിന്റെ അഞ്ജലി മേനോൻ ചിത്രത്തിനായി മൈ സ്റ്റോറിയുടെ ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വി ഡേറ്റ് നൽകിയിരുന്നു. ഒപ്പം ബ്ലസ്സിയുടെ 'ആട് ജീവിതത്തിന്' വേണ്ടിയും പൃഥ്വി ഡേറ്റ് നൽകിയതായി സൂചനയുണ്ട്. ആവശ്യമെങ്കിൽ പൃഥ്വിരാജിനേയും കേൾക്കുമെന്നും ഫിലീം ചേമ്പർ അറിയിച്ചു. 2002 മുതൽ സിനിമ രംഗത്ത് കോസ്റ്റിയൂം ഡിസൈനറായ റോഷ്നിയുടെ ആദ്യ ചിത്രമാണ് മൈ സ്റ്റോറി. തന്റെ ആദ്യ ചിത്രത്തിന് നേരിടുന്ന പ്രതിബന്ധങ്ങളിൽ ഏറെ ദുഃഖിതയാണ് സംവിധായിക. ഫിലീം ചേമ്പറിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റോഷ്നി ദിനകർ മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സംവിധായികയ്ക
കൊച്ചി: യുവ സംവിധായിക റോഷിനി ദിനകറിന്റെ ചിത്രം പൂർത്തീകരിക്കുന്നതിന് പൃഥ്വിരാജ് ഡേറ്റ് നൽകുന്നില്ലെന്ന പരാതി ഇന്ന് ഫിലീം ചേമ്പറിന് മുന്നിൽ. 12 മണിയോടെ കൊച്ചിയിൽ ചേരുന്ന ഫിലീം ചേമ്പർ പരാതി വിശദമായി ചർച്ചചെയ്യും. നിർമ്മാതാക്കളായ രജ്ഞിത്ത്, ബ്ലെസ്സി, റോഷ്നി എന്നിവരെ കേട്ടതിന് ശേഷമാകും ചേമ്പർ പരാതിയിൽ തീർപ്പുകൽപ്പിക്കുകയെന്നാണ് സൂചന.
രജ്ഞിത്തിന്റെ അഞ്ജലി മേനോൻ ചിത്രത്തിനായി മൈ സ്റ്റോറിയുടെ ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വി ഡേറ്റ് നൽകിയിരുന്നു. ഒപ്പം ബ്ലസ്സിയുടെ 'ആട് ജീവിതത്തിന്' വേണ്ടിയും പൃഥ്വി ഡേറ്റ് നൽകിയതായി സൂചനയുണ്ട്. ആവശ്യമെങ്കിൽ പൃഥ്വിരാജിനേയും കേൾക്കുമെന്നും ഫിലീം ചേമ്പർ അറിയിച്ചു.
2002 മുതൽ സിനിമ രംഗത്ത് കോസ്റ്റിയൂം ഡിസൈനറായ റോഷ്നിയുടെ ആദ്യ ചിത്രമാണ് മൈ സ്റ്റോറി. തന്റെ ആദ്യ ചിത്രത്തിന് നേരിടുന്ന പ്രതിബന്ധങ്ങളിൽ ഏറെ ദുഃഖിതയാണ് സംവിധായിക. ഫിലീം ചേമ്പറിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റോഷ്നി ദിനകർ മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
സംവിധായികയ്ക്ക് പറയാനുള്ളത്...
------------------------------
തന്റെ മൂന്ന് വർഷത്തെ സ്വപ്നമാണ് ഈ ചിത്രം. എന്റെ മുഴുവൻ സമയവും ഈ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ഷൂട്ട് ചെയ്യേണ്ട ഓരോ ഫ്രെയിമും താൻ നേരത്തെ ചിട്ടപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ബോളിവുഡിലെ തന്നെ മികച്ച പിന്നണി പ്രവർത്തകരെ ഉപയോഗിച്ച് ചിത്രം ആരംഭിക്കാൻ തീരുമാനിക്കുന്നത്.
എന്ന് സ്വന്തം മൊയ്തീന് ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തന്റെ ചിത്രത്തിന് ഉണ്ട്. ആദ്യ ഷെഡ്യൂളിന്റെ ഭൂരിഭാഗവും മികച്ച നിലയിലാണ് ഷൂട്ടിംങ് പൂർത്തിയാക്കിയത്. യൂറോപ്പ്യൻ രാജ്യങ്ങളിലടക്കമായിരുന്നു ഷൂട്ട്. 31 ദിവസത്തെ ഷൂട്ടിംങിനായി 13 കോടിയോളം രൂപയാണ് ചെലവിട്ടത്. നവംബർ ഒന്ന് മുതൽ ഡിസംബർ 11 വരെയായിരുന്നു ഷൂട്ട്. രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്ന ഘട്ടത്തിലാണ് പൃഥ്വിവിന്റെ ഡേറ്റ് സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
കഴിഞ്ഞ എട്ട് മാസത്തോളം രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നതിനായി പല തരത്തിലും ശ്രമിച്ചു നോക്കി. ഒരു വഴിയും മുന്നിൽ തുറക്കാതെ വന്നതോടെയാണ് ഫിലീം ചേമ്പറിനെ സമീപിക്കാൻ തീരുമാനിച്ചത്. വിവരങ്ങൾ കാണിച്ച് ചേമ്പറിന് വിശദമായ പരാതി നൽകി. (പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് നൽകുന്നത് ഉചിതമല്ലെന്ന് തോന്നുന്നു) എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷ. ഡിസംബർ രണ്ടാം തിയതി ചിത്രം റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം.
ഇനി 37 ദിവസത്തെ ഷൂട്ടിംങ് കൂടി ബാക്കിയുണ്ട്. യൂറോപ്പിൽ 17 ദിവസത്തെ ഷൂട്ടിംങ് അടക്കം കൊച്ചിയിലും മൈസൂരുമാണ് ഇനിയുള്ള ലൊക്കേഷനുകൾ. യൂറോപ്പിലെ ലൊക്കേഷനുകളിൽ നവംബർ പകുതി വരെയെ ഷൂട്ട് ചെയ്യാൻ സാധിക്കുകയുള്ളു. അത് കഴിഞ്ഞാൻ അതി ശൈത്യമായിരിക്കും. അതാണ് താൻ ഇപ്പോ, പ്രശ്ന പരിഹാരത്തിനായി ഫിലീം ചേമ്പറിനെ സമീപിച്ചത്.
ഒരു പക്വതയുള്ള റൊമാന്റിക് ത്രില്ലറാകും മൈ സ്റ്റോറി. ഏത് പ്രായകാർക്കും ഇടനെഞ്ചോട് ചേർത്ത് പിടിക്കാവുന്ന ഒരു ചിത്രം. മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി മികച്ച പ്രണയഗാനങ്ങൾക്കൊപ്പം ചേർത്തു വെയ്ക്കാൻ പറ്റുന്ന ഗാനങ്ങളുണ്ട് ചിത്രത്തിൽ. ബോളിവുഡിലെ ഏറ്റവും മികച്ച ടെക്നീഷ്യൻസാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ചെന്നൈ എക്സ്പ്രസ്, ദിൽവാലെ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡൂബ്ലി ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ദേവദാസ്, ത്രീ ഇഡ്യറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ ബിശ്വദീപ് ചാറ്റർജിയാണ് മൈ സ്റ്റോറിയുടേയും സൗണ്ട് ചെയ്തിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം.ശങ്കർ രമാകൃഷ്ണനാണ് കഥ എഴുതിയിരിക്കുന്നത്. അതായത് മലയാളത്തിന് വേണ്ടി വലിയൊരു ക്യാൻവാസിൽ വലിയൊരു ചിത്രമൊരുക്കുന്നതാണ് മൈ സ്റ്റോറി.