- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കൊണ്ട് ഒരു രക്ഷയും ഇല്ല; താരത്തിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടി ഹോളിവുഡ് താരങ്ങളും; സായിപ്പിന്റെ വ്യാകരണത്തിലെ തെറ്റു തിരുത്തിക്കൊടുത്ത് പൃഥ്വി വീണ്ടും സ്റ്റാറായി
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലാഷ് പറയുന്നതിന്റെ പേരിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ പഴി കേട്ട താരമാണ് പൃഥ്വി രാജ്. ഇന്നും പലരും പൃഥ്വിയെ ഇംഗ്ലീഷിന്റെ പേരിൽ കളിയാക്കാറുണ്ട്. ഫേസ്‌ബുക്കിലെങ്ങാനും ഇംഗ്ലീഷിൽ ഒരു പോസ്റ്റ് ഇട്ടാൽ മതി. ഉടൻ വരും ട്രോളുകൾ. എന്നാൽ, ഇപ്പോൾ പുറത്തുവരുന്നത് പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവിണ്യം കേട്ട് ഞെട്ടിയ ഒരു ഹോളിവുഡ് നടന്റെ വിശേഷമാണ്. ഏറ്റവും പുതിയ ചിത്രമായ ആദം ജോവാനിലെ മറ്റൊരു പ്രധാനവേഷം അഭിനയിച്ച രാഹുൽ മാധവാണ് ലൊക്കേഷനിൽ വച്ചുണ്ടായ രസകരമായ പൃഥ്യിയുടെ ഇംഗ്ലീഷ് അനുഭവം പങ്കുവച്ചത്. ചിത്രത്തിൽ പൊലീസുകാരുടെ വേഷത്തിൽ അഭിനയിക്കാൻ എത്തിയ ഇംഗ്ലീഷ് താരങ്ങളെയാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത്. അവർ പറഞ്ഞ ഡയലോഗിലെ വ്യാകരണപ്രശ്നം പൃഥ്വി തിരുത്തിക്കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഹോളീവുഡ് താരം ഞെട്ടിയെന്നും രാഹുൽ പറഞ്ഞു. ഒറ്റവാക്കിൽ പൃഥ്വിരാജ് ഒരു എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്ന് പറയാമെന്നു രാഹുൽ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനത്തിനു തയ്യാറുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലാഷ് പറയുന്നതിന്റെ പേരിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ പഴി കേട്ട താരമാണ് പൃഥ്വി രാജ്. ഇന്നും പലരും പൃഥ്വിയെ ഇംഗ്ലീഷിന്റെ പേരിൽ കളിയാക്കാറുണ്ട്. ഫേസ്‌ബുക്കിലെങ്ങാനും ഇംഗ്ലീഷിൽ ഒരു പോസ്റ്റ് ഇട്ടാൽ മതി. ഉടൻ വരും ട്രോളുകൾ.
എന്നാൽ, ഇപ്പോൾ പുറത്തുവരുന്നത് പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവിണ്യം കേട്ട് ഞെട്ടിയ ഒരു ഹോളിവുഡ് നടന്റെ വിശേഷമാണ്. ഏറ്റവും പുതിയ ചിത്രമായ ആദം ജോവാനിലെ മറ്റൊരു പ്രധാനവേഷം അഭിനയിച്ച രാഹുൽ മാധവാണ് ലൊക്കേഷനിൽ വച്ചുണ്ടായ രസകരമായ പൃഥ്യിയുടെ ഇംഗ്ലീഷ് അനുഭവം പങ്കുവച്ചത്.
ചിത്രത്തിൽ പൊലീസുകാരുടെ വേഷത്തിൽ അഭിനയിക്കാൻ എത്തിയ ഇംഗ്ലീഷ് താരങ്ങളെയാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത്. അവർ പറഞ്ഞ ഡയലോഗിലെ വ്യാകരണപ്രശ്നം പൃഥ്വി തിരുത്തിക്കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഹോളീവുഡ് താരം ഞെട്ടിയെന്നും രാഹുൽ പറഞ്ഞു.
ഒറ്റവാക്കിൽ പൃഥ്വിരാജ് ഒരു എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്ന് പറയാമെന്നു രാഹുൽ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനത്തിനു തയ്യാറുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഒരു പ്രൊഫണലനിസ്റ്റാണ് പൃഥ്വിയെന്നും രാഹുൽ പറഞ്ഞു.