- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിന്റെ ജന്മദിന ആഘോഷം; രക്തദാനക്യാമ്പുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ മാതൃകയാവുന്നു
തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാരം പൃഥ്വിരാജിന്റെ മുപ്പത്തി അഞ്ചാമത് ജന്മദിനാഘോഷം, രക്തദാനവും സാമൂഹ്യ സേവനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ ആഘോഷിച്ചു. അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന പൃഥ്വിരാജിന്റെ അഭ്യർത്ഥന പ്രകാരമാണ് സംസ്ഥാനത്തെ മുഴുവൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളും രക്തദാനത്തിന് മുൻകൈ എടുത്തത്. തിരുവനന്തപുരത്ത് ആർസിസിയിലും, മറ്റ് ജില്ലകളിൽ ജില്ലാ ആശുപതികൾ കേന്ദ്രീകരിച്ചുമാണ് രക്തദാനം നടത്തിയത്.താലൂക്ക് യൂണിറ്റുകളും രക്തദാനത്തിൽ പങ്കാളികളായി. സംസ്ഥാന വ്യാപകമായി ആയിരത്തോളം പേർ രക്തദാനം നിർവ്വഹിച്ചതായി സംസ്ഥാന സെക്രട്ടറി മഞ്ജിത്ത് അറിയിച്ചു.പെരിന്തൽമണ്ണ, പത്തനംതിട്ട, തൃശൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും ഫാൻസ് അസോസിയേഷൻ നടത്തിയ ക്യാമ്പുകൾ നടന്നു. രണം എന്ന സിനിമയുടെ ചിത്രീകരണമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ ഉള്ളത്.. അവിടത്തെ ഷൂട്ടിങ് ലൊക്കേഷനിലും ജന്മദിനം ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാ
തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാരം പൃഥ്വിരാജിന്റെ മുപ്പത്തി അഞ്ചാമത് ജന്മദിനാഘോഷം, രക്തദാനവും സാമൂഹ്യ സേവനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ ആഘോഷിച്ചു. അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന പൃഥ്വിരാജിന്റെ അഭ്യർത്ഥന പ്രകാരമാണ് സംസ്ഥാനത്തെ മുഴുവൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളും രക്തദാനത്തിന് മുൻകൈ എടുത്തത്.
തിരുവനന്തപുരത്ത് ആർസിസിയിലും, മറ്റ് ജില്ലകളിൽ ജില്ലാ ആശുപതികൾ കേന്ദ്രീകരിച്ചുമാണ് രക്തദാനം നടത്തിയത്.താലൂക്ക് യൂണിറ്റുകളും രക്തദാനത്തിൽ പങ്കാളികളായി. സംസ്ഥാന വ്യാപകമായി ആയിരത്തോളം പേർ രക്തദാനം നിർവ്വഹിച്ചതായി സംസ്ഥാന സെക്രട്ടറി മഞ്ജിത്ത് അറിയിച്ചു.പെരിന്തൽമണ്ണ, പത്തനംതിട്ട, തൃശൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും ഫാൻസ് അസോസിയേഷൻ നടത്തിയ ക്യാമ്പുകൾ നടന്നു.
രണം എന്ന സിനിമയുടെ ചിത്രീകരണമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ ഉള്ളത്.. അവിടത്തെ ഷൂട്ടിങ് ലൊക്കേഷനിലും ജന്മദിനം ആഘോഷിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും, ഇത് പോലുള്ള നന്മകൾ എന്നും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പൃഥ്വിരാജ് അറിയിച്ചു.
പൃഥ്വിരാജിന്റെ ആഗോള ഒഫിഷ്യൽ ഫാൻ പേജായ 'പൊഫാഷിയോ' ( POFFACTIO ) ആണ് കേരളത്തിനു പുറത്തുള്ള പരിപാടികളുടെ ചുമതലക്കാർ....