- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളയ്ക്ക് ശേഷം സംവിധായക കുപ്പായമണിയാൻ വിജി തമ്പി; ഇതിഹാസ നായകനായ വേലുത്തമ്പി ദളവയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ പൃഥിരാജ്; ബിഗ് ബജറ്റ് ചിത്രത്തിൽ വിദേശ താരങ്ങളും അണിനിരക്കും
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിജി തമ്പി സംവിധായകന്റെ കുപ്പായമണിയുകയാണ്. അതും ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ. ഇതിഹാസ നായകനായ വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആയിരിക്കും നായകൻ. സിനിമയുടെ ചിത്രീകരണം 2019ൽ ആരംഭിക്കും. രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പ്രമുഖ താരങ്ങളടക്കം നിരവധി വിദേശ അഭിനയതാക്കളും വേഷമിടുമെന്നാണ് സൂചന. നമ്മൾ തമ്മിൽ, കൃത്യം എന്നീ സിനിമകൾക്കു ശേഷം വിജി തമ്പിയും പൃഥ്വിരാജും ഒന്നിക്കുന്ന പ്രോജക്ടാണിത്. ദിലീപിനെ നായകനാക്കി നാടോടി മന്നൻ എന്ന ചിത്രമാണ് വിജി തമ്പിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.സിനിമയുടെ തിരക്കഥ പൂർത്തിയായി ക്കഴിഞ്ഞതായ് സംവിധായകൻ വിജി തമ്പി പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധികളുടെ വേഷത്തിലാണ് വിദേശ താരങ്ങൾ ചിത്രത്തിൽ വേഷമിടുക. ഉറുമിക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ഇതിഹാസ കഥാപാത്രമാണ് വേലുത്തമ്പി ദളവ. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന ആടുജീവിതത്തിനു ശേഷമായിരിക്കും വേലുത്തമ്പി ദളവയിൽ പൃഥ്വിരാജ്
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിജി തമ്പി സംവിധായകന്റെ കുപ്പായമണിയുകയാണ്. അതും ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ. ഇതിഹാസ നായകനായ വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആയിരിക്കും നായകൻ. സിനിമയുടെ ചിത്രീകരണം 2019ൽ ആരംഭിക്കും. രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പ്രമുഖ താരങ്ങളടക്കം നിരവധി വിദേശ അഭിനയതാക്കളും വേഷമിടുമെന്നാണ് സൂചന.
നമ്മൾ തമ്മിൽ, കൃത്യം എന്നീ സിനിമകൾക്കു ശേഷം വിജി തമ്പിയും പൃഥ്വിരാജും ഒന്നിക്കുന്ന പ്രോജക്ടാണിത്. ദിലീപിനെ നായകനാക്കി നാടോടി മന്നൻ എന്ന ചിത്രമാണ് വിജി തമ്പിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.സിനിമയുടെ തിരക്കഥ പൂർത്തിയായി ക്കഴിഞ്ഞതായ് സംവിധായകൻ വിജി തമ്പി പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധികളുടെ വേഷത്തിലാണ് വിദേശ താരങ്ങൾ ചിത്രത്തിൽ വേഷമിടുക.
ഉറുമിക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ഇതിഹാസ കഥാപാത്രമാണ് വേലുത്തമ്പി ദളവ. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന ആടുജീവിതത്തിനു ശേഷമായിരിക്കും വേലുത്തമ്പി ദളവയിൽ പൃഥ്വിരാജ് അഭിനയിക്കുക. 18 മാസത്തോളം സമയമെടുത്താണ് ആടുജീവിതം ചിത്രീകരിക്കുന്നത്. അതിനു ശേഷമേ വേലുത്തമ്പി ദളവയുടെ ചിത്രീകരണം ആരംഭിക്കാനാകൂ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ചിത്രീകരണം ആരംഭിക്കാനുണ്ട്.