- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഗർഭിണികൾക്ക് പ്രൈവറ്റ് മിഡൈ്വഫുമാരെ പബ്ലിക് ആശുപത്രിയിലേക്കും കൊണ്ടുപോകാവുന്ന തരത്തിൽ നിയമഭേദഗതി വരുന്നു; പരീക്ഷണാർഥം അടുത്ത വർഷം മുതൽ മൊനാഷ്, നോർത്തേൺ ഹീത്ത് ആശുപത്രികളിൽ
വിക്ടോറിയ: ഗർഭിണികൾക്ക് തങ്ങളുടെ പ്രൈവറ്റ് മിഡൈ്വഫുമാരുടെ സേവനം പബ്ലിക് ആശുപത്രിയിൽ ലഭ്യമാകുന്ന തരത്തിൽ നിയമഭേദഗതിക്ക് വിക്ടോറിയ ഒരുങ്ങുന്നു. അടുത്ത വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടിയുടെ പൈലറ്റ് പ്രോഗ്രാമെന്ന നിലയിൽ നോർത്തേൺ ഹീത്ത്, മൊനാഷ് ഹീത്ത് എന്നിവിടങ്ങളിൽ ആദ്യം നടപ്പാക്കുമെന്ന് വിക്ടോറിയൻ സർക്കാർ പ്രഖ്യാപ
വിക്ടോറിയ: ഗർഭിണികൾക്ക് തങ്ങളുടെ പ്രൈവറ്റ് മിഡൈ്വഫുമാരുടെ സേവനം പബ്ലിക് ആശുപത്രിയിൽ ലഭ്യമാകുന്ന തരത്തിൽ നിയമഭേദഗതിക്ക് വിക്ടോറിയ ഒരുങ്ങുന്നു. അടുത്ത വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടിയുടെ പൈലറ്റ് പ്രോഗ്രാമെന്ന നിലയിൽ നോർത്തേൺ ഹീത്ത്, മൊനാഷ് ഹീത്ത് എന്നിവിടങ്ങളിൽ ആദ്യം നടപ്പാക്കുമെന്ന് വിക്ടോറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗർഭിണികൾക്ക് തങ്ങളുടെ ഗർഭകാലത്ത് സ്വകാര്യ മിഡൈ്വഫുമാരുടെ സേവനം ലഭ്യമായിരുന്നത് പ്രസവ സമയത്തും ലഭിക്കാനുള്ള സൗകര്യമാണ് ഇതുമൂലം ഉണ്ടാകുക. പബ്ലിക് ആശുപത്രികളിൽ പ്രൈവറ്റ് മിഡൈ്വഫുമാരെ അനുവദിക്കുന്നത് പ്രസവ സമയത്ത് ഗർഭിണികൾക്ക് ഏറെ ആശ്വാസകരമായിരിക്കും എന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. നിലവിൽ പബ്ലിക് ആശുപത്രികളിൽ പ്രൈവറ്റ് മിഡൈ്വഫുമാരുടെ സേവനം പ്രസവസമയത്ത് അനുവദിക്കുന്നില്ല.
പരീക്ഷണാർഥം ഇത് നോർത്തേൺ ഹീത്ത്, മൊനാഷ് ഹീത്ത് എന്നിവിടങ്ങളിൽ നടപ്പാക്കിയ ശേഷം സംസ്ഥാനമൊട്ടാകെ എങ്ങനെ പ്രാബല്യത്തിൽ വരുത്താം എന്നും സർക്കാർ ആലോചിക്കുന്നുണ്ട്.
ഗർഭാരംഭം മുതൽ പ്രൈവറ്റ് മിഡൈ്വഫുമാരുടെ സേവനം ലഭ്യമാക്കുന്ന ഗർഭിണികൾക്ക് അതേ മിഡൈ്വഫിന്റെ സേവനം പ്രസവ സമയത്ത് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇത് ഗർഭിണികൾക്ക് ഏറെ ആശ്വാസകരവും പ്രസവത്തിന്റെ സങ്കീർണതകൾ ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഹെൽത്ത് മിനിസ്റ്റർ ജിൽ ഹെന്നെസി ചൂണ്ടിക്കാട്ടി. ഗർഭത്തിന്റെ തുടക്കം മുതൽ സ്വകാര്യ മിഡൈ്വഫിൽ നിന്നു കിട്ടുന്ന ശുശ്രൂഷ പ്രസവ സമയത്തും തുടരുന്നത് ചെറിയ കാര്യമല്ലെന്നും കഴിയുന്നത്ര ഗർഭിണികളെ ഈ പരിപാടികളിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പരീക്ഷണ ഘട്ടത്തിൽ ഇതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും ആദ്യം നടപ്പാക്കിയ ക്യൂൻസ് ലാൻഡിൽ ആയിരത്തിലധികം കുടുംബങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തുവെന്നും ഹെന്നെസി വെളിപ്പെടുത്തി. അതേസമയം, പ്രൈവറ്റ് മിഡൈ്വഫുമാരെ ഗർഭിണിയുടെ കൂടെ പബ്ലിക് ആശുപത്രിയിൽ പോകാൻ അനുവദിക്കുന്നത് പ്രസവ സമയത്തുള്ള ഭയാശങ്കകളും സംഭ്രമവും കുറയ്ക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.