- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2030-ഓടെ സ്വകാര്യമേഖലകളിൽ നാല്പതു ലക്ഷത്തിലധികം സൗദികളെ ജോലിക്കെടുക്കണമെന്ന് ധാരണ; വിഷൻ പദ്ധതി ശക്തിപ്പെടുത്താനുള്ള നടപടികളുമായി കിങ്ഡം
റിയാദ്: വിഷൻ 2030-ന്റെ ഭാഗമായി സ്വകാര്യമേഖകളിൽ നാല്പതു ലക്ഷത്തിലധികം സൗദികളെ ജോലിക്കെടുക്കണമെന്ന് ധാരണയായി. പതിനഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യമേഖലയിലും പൊതുമേഖലകളിലുമായി എൺപതു ലക്ഷത്തോളം തൊഴിലുകൾ സ്വദേശികൾക്കായി കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. നിതാഖാതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ അവതരിപ്പിക്കുന്ന വിഷൻ 2030 പദ്ധതിയിൽ തൊഴിലില്ലായ്മ 11 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, നിലവിലുള്ള തസ്തികകളിൽ പ്രവാസികളെ കുറയ്ക്കുക, സൗദികൾക്കു മാത്രമായി തരംതിരിച്ചിട്ടുള്ള തൊഴിൽ മേഖലകളുടെ എണ്ണം കൂട്ടുക തുടങ്ങിയവയ്ക്കാണ് വിഷൻ 2030-ൽ ഊന്നൽ നൽകുന്നത്. നിലവിൽ പ്രതിവർഷം മൂന്നു ലക്ഷത്തോളം സ്വദേശി യുവാക്കൾ ബിരുദധാരികളായി പുറത്തിറങ്ങുന്നുണ്ട് എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലകളിലേക്ക് നാല്പതു ലക്ഷത്തോളം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ വന്നിരിക്കുന്നത്. പൊതുമേഖലകളിൽ 42 ലക്ഷവും സ്വകാര്യമേഖലയിൽ 16 ലക്ഷവും
റിയാദ്: വിഷൻ 2030-ന്റെ ഭാഗമായി സ്വകാര്യമേഖകളിൽ നാല്പതു ലക്ഷത്തിലധികം സൗദികളെ ജോലിക്കെടുക്കണമെന്ന് ധാരണയായി. പതിനഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യമേഖലയിലും പൊതുമേഖലകളിലുമായി എൺപതു ലക്ഷത്തോളം തൊഴിലുകൾ സ്വദേശികൾക്കായി കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ രാജ്യം നേരിടുന്നത്.
നിതാഖാതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ അവതരിപ്പിക്കുന്ന വിഷൻ 2030 പദ്ധതിയിൽ തൊഴിലില്ലായ്മ 11 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, നിലവിലുള്ള തസ്തികകളിൽ പ്രവാസികളെ കുറയ്ക്കുക, സൗദികൾക്കു മാത്രമായി തരംതിരിച്ചിട്ടുള്ള തൊഴിൽ മേഖലകളുടെ എണ്ണം കൂട്ടുക തുടങ്ങിയവയ്ക്കാണ് വിഷൻ 2030-ൽ ഊന്നൽ നൽകുന്നത്.
നിലവിൽ പ്രതിവർഷം മൂന്നു ലക്ഷത്തോളം സ്വദേശി യുവാക്കൾ ബിരുദധാരികളായി പുറത്തിറങ്ങുന്നുണ്ട് എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലകളിലേക്ക് നാല്പതു ലക്ഷത്തോളം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ വന്നിരിക്കുന്നത്. പൊതുമേഖലകളിൽ 42 ലക്ഷവും സ്വകാര്യമേഖലയിൽ 16 ലക്ഷവും ഉൾപ്പെടുന്നതാണ് സൗദി ലേബർ ഫോഴ്‌സ്. ലേബർ മാർക്കറ്റിൽ സ്വദേശികളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രധാനമായും ഇൻഡസ്ട്രിയൽ സെക്ടറിൽ സ്വദേശികളെ ഉൾപ്പെടുത്താനാണ് നീക്കം. ഇപ്പോൾ മിലിട്ടറി ഇൻഡസ്ട്രിയൽ സെക്ടറിലുള്ള 190,000 വർക്കർമാരിൽ നാലായിരത്തോളം പേർ മാത്രമാണ് സ്വദേശികൾ.