- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിവത്ക്കരണം; സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ പദ്ധതി വേണമെന്ന് മന്ത്രി
മസ്‌ക്കറ്റ്: പൊതുമേഖലയെ പോലെ സ്വകാര്യ മേഖലയിലേക്ക് ഒമാൻ സ്വദേശികളെ ആകർഷിക്കാൻ പദ്ധതി വേണമെന്ന് മിനിസ്റ്റർ ഓഫ് കൊമേഴ്‌സ് ഡോ.അലി ബിൻ മൗസൂദ്. പൊതു മേഖലയെപ്പോലെ സ്വകാര്യ മേഖല സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രത്യേകിച്ച് താഴെത്തട്ടിലുള്ള ജോലികളിൽ നിന്ന് സ്വദേശികളെ അകറ്റി നിർത്തുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ
മസ്‌ക്കറ്റ്: പൊതുമേഖലയെ പോലെ സ്വകാര്യ മേഖലയിലേക്ക് ഒമാൻ സ്വദേശികളെ ആകർഷിക്കാൻ പദ്ധതി വേണമെന്ന് മിനിസ്റ്റർ ഓഫ് കൊമേഴ്‌സ് ഡോ.അലി ബിൻ മൗസൂദ്. പൊതു മേഖലയെപ്പോലെ സ്വകാര്യ മേഖല സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രത്യേകിച്ച് താഴെത്തട്ടിലുള്ള ജോലികളിൽ നിന്ന് സ്വദേശികളെ അകറ്റി നിർത്തുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്വദേശികളെ ആകർഷിക്കാനുള്ള കൂടുതൽ പദ്ധതിയാണ് സ്വകാര്യമേഖലയിൽ ഉണ്ടാകേണ്ടതെന്നും തൊഴിൽ സൗകര്യങ്ങൾ വർധിപ്പിച്ച് അവരെ ആകർഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒമാനിവത്ക്കരണത്തിൽ ഇതാണ് ഇപ്പോൾ നേരിടുന്ന പ്രധാന കടമ്പയെന്നും മന്ത്രി വെളിപ്പെടുത്തി.
പൊതുമേഖലയിൽ സ്വദേശികളെ സ്വീകരിക്കുന്നതു പോലെ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സ്വീകാര്യതയില്ലെന്നും ഇവിടെ സ്ഥിരവരുമാനവും തൊഴിലും ഉറപ്പുണ്ടായിട്ടും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഇവിടെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും മന്ത്രി പറയുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികളെ ബാങ്കുകളും മറ്റും സമീപിക്കുന്ന രീതിയിലും മാറ്റമുണ്ടെന്ന് മന്ത്രി പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടുതൽ ലോണും മറ്റും അനുവദിക്കുമ്പോൾ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഈ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.
അതേസമയം സ്വകാര്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഈ വേർതിരിവ് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒമാനിവത്ക്കരണത്തിൽ രാജ്യം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു മന്ത്രി.