- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടി. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ആയുധമേന്തിയ ഇക്കൂട്ടർ താരത്തിനൊപ്പം എത്തുന്നത് അദ്ദേഹത്തിന്റെ സുരക്ഷയെ കരുതിയാണ്. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. പൊലീസിൽ നിന്നും സുരക്ഷതേടാൻ ദിലീപിന് താൽപ്പര്യമില്ല. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്. ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിക്കാണ് ദിലീപിന്റെ സുരക്ഷാ ചുമതല. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. റിട്ടയേർഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വൽസനാണ് സുരക്ഷാ ഏജൻസിയുടെ കേരളത്തിലെ തലവൻ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു േവണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജൻസിയ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടി. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ആയുധമേന്തിയ ഇക്കൂട്ടർ താരത്തിനൊപ്പം എത്തുന്നത് അദ്ദേഹത്തിന്റെ സുരക്ഷയെ കരുതിയാണ്. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. പൊലീസിൽ നിന്നും സുരക്ഷതേടാൻ ദിലീപിന് താൽപ്പര്യമില്ല. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്.
ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിക്കാണ് ദിലീപിന്റെ സുരക്ഷാ ചുമതല. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. റിട്ടയേർഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വൽസനാണ് സുരക്ഷാ ഏജൻസിയുടെ കേരളത്തിലെ തലവൻ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു േവണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താൽ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു.
മൂന്നു പേർക്കുമായി അരലക്ഷം രൂപയാണ് വേതനം നൽകേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവർ ചെയ്യേണ്ടത്. ബോളിവുഡിൽ സിനിമാ താരങ്ങൾക്ക് സമാനമായ സുരക്ഷാ സംവിധാനമുണ്ട്. ആ മാതൃകയാണ് ദിലീപിനും ആവശ്യമെന്നാണ് അറിയുന്നത്. നാവിക സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ കാസർകോട് സ്വദേശി അനിൽ നായരാണ് സുരക്ഷാ ഏജൻസിയുടെ ഉടമ.
അതിനിടെ, ദിലീപിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസി തണ്ടർ ഫോഴ്‌സിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ കൊച്ചിയിൽ ഇതേ ഏജൻസിയുടെ വാഹനം തടഞ്ഞപ്പോൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. മലേഷ്യയിൽ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാൽ, മലേഷ്യയിൽ നിന്ന് അങ്ങനെയൊരു സ്പീക്കർ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയിൽ നിന്നുള്ള സ്പീക്കർ അനൗദ്യോഗികമായ കേരളത്തിൽ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജൻസി തന്നെ വ്യക്തമാക്കി. പിന്നീട് രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടയച്ചു.
തണ്ടർഫോഴ്‌സ് എന്ന പേരിൽ പതിനൊന്നു സംസ്ഥാനങ്ങളിൽ ഈ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നൂറു പേർ ജീവനക്കാരാണ്. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുൻ കമ്മിഷണറായിരുന്ന പി.എ.വൽസനാണ്. കഴിഞ്ഞ മാർച്ചിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തണ്ടർഫോഴ്‌സിന്റെ കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടർബോൾട്ടിന്റെ അതേയൂണിഫോമാണ് തണ്ടർഫോഴ്‌സിന്റേതും.
ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകൾ നഗരത്തിലൂടെ സൈറൺമുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാർത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടർഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവർ ദിലീപിനൊപ്പം വീട്ടിൽ ചെലവഴിച്ചു. പൊലീസ് സന്നാഹങ്ങളെ അനുകരിക്കുന്നവിധമായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ. മറ്റുവാഹനങ്ങൾ വീടിനുമുറ്റത്തു പാർക്കുചെയ്തപ്പോൾ ഒരു സുരക്ഷാവാഹനം മാത്രം റോഡിൽ നിരീക്ഷണത്തിനായി നിർത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ്, അന്വേഷിച്ചപ്പോൾ സംഘം ആലുവയിലെ ഒരു കടയിൽനിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.
ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തണ്ടർഫോഴ്സിന്റെ നഗരത്തെ വിറപ്പിച്ചുകൊണ്ടുള്ള വരവ്. ദിലീപിന് സുരക്ഷയൊരുക്കാനാണ് ഇവർ എത്തിയതെന്ന് വ്യക്തമായതോടെ പ്രശ്‌നങ്ങൾ തീർന്നിട്ടുണ്ട്. അതേസമയം കേസിൽ ഒന്നാം പ്രതിയാക്കാനുള്ള പൊലീസിന്റെ തീരുമാനത്തോടെ ദിലീപ് മലയാള സിനിമയുമായി ബന്ധപ്പെട്ട് പല സുപ്രാധാന കാര്യങ്ങളും വെളിപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
ജാമ്യത്തിലിറങ്ങിയ ദിലീപിന് ഇപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, കോടതിയുടെ കർശന നിർദ്ദേശം കഴിയുന്നതോടെ ദിലീപ് ചില തുറന്നു പറച്ചിലുകൾ നടത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാത്രമല്ല, നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പൾസർ സുനിയോട് അടുപ്പമുള്ള ക്വട്ടേഷനൻ സംഘങ്ങൾ കൊച്ചിയിൽ ഇപ്പോഴുമുണ്ട്. ഇവരും താരത്തിന് ഭീഷണി ഉയർത്തുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ദിലീപ് സ്വകാര്യ ഏജൻസിയുടെ വിവരം തേടിയതെന്നും അറിയുന്നു.
നേരത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം പല പ്രമുഖരുടെയും പണം കൈകാര്യം ചെയ്തത് ദിലീപാണെന്ന് വ്യക്തമായിരുന്നു. അടുത്തിടെ ഇത്തരം സംഘങ്ങൾ ക്വട്ടേഷൻ ടീമുകളെ ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട. ഈ സാഹചര്യത്തിൽ കൂടിയാണ് ദിലീപ് സ്വകാര്യ ബോർഡി ഗാർഡിസിന്റെ സഹായം തേടി.