- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ അവകാശലംഘന നോട്ടീസ് ലോക്‌സഭാ സ്പീക്കർ് സുമിത്ര മഹാജന് കൈമാറി. രാഹുലിനെതിരായ ബിജെപിയുടെ അവകാശലംഘന നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് ലോക്‌സഭാ സ്പീക്കർക്ക് കൈമാറിയത്. രാഹുൽ ഗാന്ധി ലോക്‌സഭാംഗമായതിനാലാണിത്. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ പരാമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി എംപി ഭൂപേന്ദ്ര യാദവാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. ഇതേ സംഭവത്തിൽ രാഹുലിനെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ അവകാശലംഘന നോട്ടീസ് ലോക്‌സഭാ സ്പീക്കർ് സുമിത്ര മഹാജന് കൈമാറി. രാഹുലിനെതിരായ ബിജെപിയുടെ അവകാശലംഘന നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് ലോക്‌സഭാ സ്പീക്കർക്ക് കൈമാറിയത്. രാഹുൽ ഗാന്ധി ലോക്‌സഭാംഗമായതിനാലാണിത്.
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ പരാമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി എംപി ഭൂപേന്ദ്ര യാദവാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. ഇതേ സംഭവത്തിൽ രാഹുലിനെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
Next Story