- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ യുക്രൈനിൽ അല്ല, കൊച്ചിയിലുണ്ട്'; യുക്രൈനിൽ കുടുങ്ങിപ്പോയെന്ന വ്യാജ വാർത്തയ്‌ക്കെതിരെ പ്രിയ മോഹൻ
കൊച്ചി: വ്യാജ വാർത്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടി പ്രിയ മോഹൻ. താരം യുക്രൈനിൽ കുടുങ്ങിപ്പോയി എന്നാണ് ചില ഓൺലൈൻ സൈറ്റുകളിൽ വാർത്തകൾ വന്നത്. ഇതിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
വ്യാജ വാർത്തകൾ വിശ്വസിക്കരുത് താൻ യുക്രൈനിൽ കുടുങ്ങിക്കിക്കുകയല്ലെന്നും കൊച്ചിയിൽ സുരക്ഷിതമായുണ്ട് എന്നുമാണ് താരം വ്യക്തമാക്കിയത്. സഹിക്കാൻ പറ്റുന്നില്ല, വെടിയൊച്ചകളും കണ്ണുനനയിക്കുന്ന വിഡിയോയുമായി പ്രിയ മോഹൻ എന്ന കുറിപ്പിലാണ് വ്യാജവാർത്ത എത്തിയിരിക്കുന്നത്. ആളുകൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു പ്രിയ കുറിച്ചത്. ഇത്തരം പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും വ്യാജ വാർത്തകളുടെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.
കുറച്ചു മാസങ്ങൾക്കു മുൻപാണ് പ്രിയ മോഹനും കുടുംബവും യുക്രൈൻ സന്ദർശിച്ചത്. റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രൈന് പിന്തുണ അറിയിച്ചുകൊണ്ട് താരം പഴ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിരുന്നു. ഇതാണ് തെറ്റായ രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് പ്രിയയും താരത്തിന്റെ ഭർത്താവും നടനുമായ നിഹാലും.