- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശകർക്ക് യുജിസി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ല; എഫ്ഡിപി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം; സ്റ്റഡി ലീവ് അല്ല അതെന്ന് സർവ്വകലാശാല രക്ഷാ സംഘക്കാർക്ക് അറിയില്ല; യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനങ്ങളെന്നും പ്രിയ വർഗീസ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ, ചട്ടങ്ങൾ ലംഘിച്ചു എന്ന വിമർശനങ്ങൾക്ക് വിശദമായ മറുപടിയുമായി പ്രിയ വർഗ്ഗീസ്. യുജിസി ചട്ടങ്ങൾ വായിക്കുന്ന ഏതൊരാൾക്കും നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യമാകുമെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
സർവ്വകലാശാലകളിലെ അദ്ധ്യാപക നിയമനം യുജിസി ചട്ടങ്ങൾ പാലിച്ചാണ് നടത്തുക. കണ്ണൂർ യൂണിവേഴ്‌സിറ്റി മാത്രമല്ല രാജ്യത്തെ എല്ലാ സർവ്വകലാശാലകൾക്കും ഇത് ബാധകമാണ്. യുജിസി ചട്ടങ്ങൾ വായിക്കുന്ന ഏതൊരാൾക്കും കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യമാവേണ്ടതാണ്.
വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടങ്ങളെക്കുറിച്ച് അറിവില്ല. എഫ്ഡിപി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടം. സ്റ്റഡി ലീവ് അല്ല അതെന്ന് സർവ്വകലാശാല രക്ഷാസംഘക്കാർക്കറിയില്ല. യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനങ്ങളെന്നും പ്രിയ വർഗീസ് പറഞ്ഞു.
'യുജിസി നിയമപ്രകാരം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 8 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയമാണ് വേണ്ടത്. എഫ്ഡിപി വഴി ഡെപ്യൂട്ടേഷനിൽ ഗവേഷണം പൂർത്തിയാക്കിയ കാലയളവ് അദ്ധ്യാപക/ഗവേഷണ പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നാണ് ചില 'വിദഗ്ദ്ധ'രുടെ വാദം. യുജിസി റെഗുലേഷനെക്കുറിച്ച് ലവലേശം അറിവില്ലാത്തതിന്റെ പ്രശ്നമാണ്.''-പ്രിയ വർഗീസ് പറഞ്ഞു.
പ്രിയ വർഗ്ഗീസിന്റെ കുറിപ്പിന്റെ പൂർണരൂപം:
യുജിസി നിയമപ്രകാരം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 8 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയമാണ് വേണ്ടത്. FDP വഴി ഡെപ്യൂട്ടേഷനിൽ ഗവേഷണം പൂർത്തിയാക്കിയ കാലയളവ് അദ്ധ്യാപക/ഗവേഷണ പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നാണ് ചില 'വിദഗ്ദ്ധ'രുടെ വാദം. യുജിസി റെഗുലേഷനെക്കുറിച്ച് ലവലേശം അറിവില്ലാത്തതിന്റെ പ്രശ്‌നമാണ്. എന്താണ് വസ്തുത?
ഫാക്കൾട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം- (FDP) കോളജ് അദ്ധ്യാപകരുടെ ഗവേഷണാഭിരുചി പോഷിപ്പിക്കാനും സജീവ സർവ്വീസിൽ നിന്നുകൊണ്ട് PhD യിലേക്ക് നീളുന്ന രീതിയിൽ അവരുടെ അക്കാദമിക് ഗവേഷണത്തെ സഹായിക്കാനും ഏർപ്പെടുത്തിയ പദ്ധതിയാണ്. പത്താം പദ്ധതി പ്രകാരം ഫാക്കൾട്ടി ഇമ്പ്രൂവ്‌മെന്റ് പ്രോഗ്രാം (FIP) എന്ന പേരിലാണ് ഈ പദ്ധതി രാജ്യത്താരംഭിച്ചത്. FIP യുമായി ബന്ധപ്പെട്ട പത്താം പദ്ധതി ഗൈഡ്‌ലൈൻ പ്രകാരം യുജിസിയുടെ ഈ Teacher Fellowship നൽകുന്നതിന് കൃത്യമായതും കർശനമായതുമായ മാനദണ്ഡങ്ങളുണ്ട്. കർശനമായ സെലക്ഷൻ പ്രോസസിലൂടെയാണ് FIP വഴി Teacher Fellowship ലഭ്യമാവുക. ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ Teacher Fellow യുടെ ഗവേഷണ പുരോഗതി വിലയിരുത്തപ്പെടും.
യുജിസിയുടെ പത്താം പദ്ധതി ഗൈഡ്‌ലൈൻ സെക്ഷൻ 3.7 പ്രകാരം FIP ക്ക് അർഹരായ അദ്ധ്യാപകർക്ക് മുഴുവൻ ശമ്പളത്തിനും അർഹതയുണ്ട്.
' The teacher will continue to receive full salary from the parent institution/college during the period of Teacher Fellowship.' (Section 3.7, X th Plan Guidelines for Faculty Improvement Program)
FIP സ്റ്റഡിലീവ് ആണോ?
അല്ല എന്നാണ് ഉത്തരം. FIP ഗവേഷണത്തിന് ലഭിക്കുന്ന ഡെപ്യൂട്ടേഷനാണ്. യുജിസിയുടെ പത്താം പദ്ധതി ഗൈഡ്‌ലൈലിനെ സെക്ഷൻ 3.8 നോക്കുക. അദ്ധ്യാപകർക്ക് നൽകുന്ന Study Leave പോലെയേയല്ല FIP എന്നാണ് മനസ്സിലാക്കേണ്ടത്. 'The scheme will alos be applicable to the teachers who are entitled to Study Leave with full pay. However, it would be open to them either to opt for the Teacher Fellowship under Faculty Improvement Programme or Study Leave given by the Universities.'
(Section 3.8, X th Plan Guidelines for Faculty Improvement Program)
അതായത് Full Pay നൽകുന്ന രീതിയിലെ Study Leave ന് അർഹതയുള്ളവർക്കും FIP ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ FIP ക്ക് അപേക്ഷിക്കണോ അതോ സർവ്വകലാശാല നൽകുന്ന Study Leave ന് അപേക്ഷിക്കണോ എന്ന് അവർക്ക് തീരുമാനിക്കാം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. FIP സ്‌കീമും Study Leave (Full Pay) യും രണ്ടും രണ്ടാണ്. FIP സ്‌കീം ഗവേഷണം സമയബന്ധിതമായി പൂർത്തിയാക്കാത്ത പക്ഷം പിഴ അടക്കേണ്ടതുൾപ്പെടെയുള്ള കൂടുതൽ കർശനമായ നിബന്ധനകളുള്ളതാണ്. ഇവിടെ ഡെപ്യൂട്ടേഷനിൽ പോകുന്ന അദ്ധ്യാപകന് പകരം വരുന്ന അദ്ധ്യാപകന്റെ ശമ്പളം ഉൾപ്പെടെ അതേ പേ സ്‌കെയിലിൽ യുജിസി നേരിട്ട് നൽകും.
പതിനൊന്നും പന്ത്രണ്ടും പദ്ധതികളുടെ ഭാഗമായി യുജിസി FIP ക്ക് കൂടുതൽ നിബന്ധനകൾ കൊണ്ടുവന്നു. ഇതിനിടെ FIP പരിഷ്‌ക്കരിച്ച് FDP ആക്കിയപ്പോൾ സെലക്ഷൻ പ്രോസസ് കൂടുതൽ കർശനമാക്കി. ഗവേഷണം സമയബന്ധിതമായി പൂർത്തിയാക്കാത്ത പക്ഷം കടുത്ത ശിക്ഷാ നടപടികൾ നടപ്പാക്കാൻ തീരുമാനിച്ചു.
'In the event of a Teacher Fellow not completing M.Phil. / Ph.D. or leaving it mid-way, the amount of contingency (with penal interest) and Substitute Teacher's salary / Honorarium to Guest Faculty may be recovered from the Teacher Fellow.' (Section 3.4.1, 'Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017')
അതായത് Teacher Fellow ഗവേഷണം പൂർത്തിയാക്കിയില്ലെങ്കിൽ കണ്ടിജൻസി തുക പിഴ അടക്കം ഒടുക്കുകയും പകരംവന്ന അദ്ധ്യാപകന് രണ്ടുവർഷ കാലയളവിൽ നൽകിയ യുജിസി സ്‌കെയിൽ ശമ്പളം യുജിസിക്ക് തിരിച്ചടക്കുകയും വേണ്ടതുണ്ട്. അതേസമയം, പുതിയ FDP ഗൈഡ്‌ലൈൻസ് പ്രകാരം പത്താം പദ്ധതിയിലെ ചില ക്ലോസുകൾക്ക് കൂടുതൽ വ്യക്തത നൽകുകയും ചെയ്യുകയുണ്ടായി. ഉദാഹരണത്തിന് Teacher Fellowship സമയത്ത് അദ്ധ്യാപകന് മുഴുവൻ ശമ്പളവും കിട്ടുമെന്നതിനെ കൂടുതൽ കൃത്യമായി വിശദീകരിച്ചു.
' The teacher will continue to receive full salary (with usual increments and protection of seniority) from the Parent Institution during the period of Teacher Fellowship.' (Section 3.1.10 'Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017)
അതായത് ഡെപ്യൂട്ടേഷൻ സമയത്ത് സർവീസ് ഇൻക്രിമെന്റും സീനിയോറിട്ടിയും അടക്കം സംരക്ഷിച്ചുകൊണ്ടാണ് FDP കാലയളവിൽ അദ്ധ്യാപകന് ശമ്പളം കിട്ടുന്നത്. സീനിയോറിറ്റി നഷ്ടമാവുന്നില്ല എന്നതിന്റെ പച്ച മലയാളം FDP കാലയളവ് എല്ലാ ബെനഫിറ്റ്‌സും സംരക്ഷിക്കുന്ന സർവീസ് കാലയളവുതന്നെയാണ് എന്നാണ്. സജീവ സർവീസ് ആയാണ് FDP യെ യുജിസി പരിഗണിക്കുന്നത് എന്ന് വ്യക്തമാണ്. സർവീസിൽ കയറി PhD ചെയ്യാൻ ലീവ് എടുക്കുന്നതുപോലെയല്ല FDP എന്ന് ചുരുക്കം. മാത്രവുമല്ല, യുജിസി പന്ത്രണ്ടാം പദ്ധതി പ്രകാരമുള്ള FDP ഗൈഡ്‌ലൈനിൽ സെക്ഷൻ 3.2.1 പ്രകാരം Teacher Fellowship ന്റെ എണ്ണം നിജപ്പെടുത്താനും തീരുമാനമായി.
'Only 20% of the permanent (regular, for Government Colleges) teachers are eligible to avail Teacher Fellowship, from an institution at any point of time. The responsibility of not exceeding the 20% limit lies with the Institution and each time an application is forwarded from the Institution, a certificate is required to be given stating that it is within the 20% limit.' (Section 3.2.1 'Guidelines for the Special Scheme of Faculty Development Program for Colleges for the Twelfth Plan, 2012-2017)
FDP എന്നത് സാധാരണ 'Study Leave' അല്ലെന്ന് സർവ്വകലാശാല രക്ഷാ'സംഘ'ക്കാർക്ക് മനസ്സിലായെന്ന് കരുതുന്നു.
ഡെപ്യൂട്ടേഷൻ രീതിയിൽ FDP യിൽ അനുവർത്തിക്കുന്ന ഗവേഷണം ഒരിക്കലും 'ലീവ്' ആയല്ല പരിഗണിക്കുക. ഈ ഡെപ്യൂട്ടേഷൻ കാലയളവ് എല്ലാ അർത്ഥത്തിലും ടീച്ചിങ്/ഗവേഷണ എക്‌സ്പീരിയൻസായി പരിഗണിക്കണം എന്നാണ് യുജിസി നിർദ്ദേശങ്ങളുടെ പൊരുൾ.
കേരള ഹയർ എജ്യുക്കേഷൻ ഡിപ്പാർട്‌മെന്റ് 25-4-2016 ന് ഇറക്കിയ ഉത്തരവ് (G.O. (Rt.) No: 1121/2016/H.Edn.) പ്രകാരമാണ് എനിക്ക് FDP വഴി പിഎച്ഡി ചെയ്യാനുള്ള ഡെപ്യൂട്ടേഷൻ അനുവദിച്ചുകിട്ടിയത്.
ഉത്തരവിൽ ഗവേഷണ കാലയളവിനെ ഡെപ്യൂട്ടേഷനായി തന്നെയാണ് കാണിച്ചിട്ടുള്ളത്.
'Government have examined the request and pleased to accord sanction for the deputation of Smt. Priya Varghese, Assistant Profeossr in Malayalam, Sree Vivekananda College, Kunnamkulam, Thrissur, for undergoing PhD course for the period from 29-7-2015 to 28-7-2017 under FIP scheme...'
(G.O. (Rt.) No: 1121/2016/H.Edn. dated 25-4-16.)
സർവ്വകലാശാല രക്ഷാ'സംഘ'ക്കാർ ശ്രദ്ധിക്കുക. 'Government have examined the request and pleased to accord sanction for the 'deputation' of Smt. Priya Varghese...'. ഇതിൽ 'ഡെപ്യൂട്ടേഷൻ' എന്ന് തന്നെ വ്യക്തമായി കാണാം, മറിച്ച് ലീവല്ല. FDP ഗവേഷണ കാലയളവിനെ ടീച്ചിങ്/ഗവേഷണ എക്‌സ്പീരിയൻസായി പരിഗണിക്കാമെന്നത് വ്യക്തമാണ്. എന്നാൽ അപ്പോഴും യുജിസി നോട്ടിഫിക്കേഷനിലെ ചില വരികൾ മാത്രം സെലക്റ്റീവായി പൊക്കിപ്പിടിച്ചാണ് ചിലരുടെ ആക്രോശം. സർവ്വകലാശാലാ രക്ഷാ'സംഘ'ത്തിന്റെ ഈ നുണയെപ്പറ്റി പറയാം ഇനി.
സർവ്വകലാശാല അദ്ധ്യാപക നിയമനത്തിനുള്ള 2010 ലെ യുജിസി നോട്ടിഫിക്കേഷനിൽ (UGC Regulations on Minimum Qualifications for Appointment of Teachers and other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2010) ൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡം വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു:
'A minimum of eight years of experience of teaching and/or research in an academic/ research position equivalent to that of Assistant Profeossr in a University, College or Accredited Research Institution/industry excluding the period of Ph.D. research with evidence of published work and a minimum of 5 publications as books and/or research/policy papers.' (Section 4.3.0, 'UGC Regulations on Minimum Qualifications for Appointment of Teachers and other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2010)
മേൽപ്പറഞ്ഞ വാചകത്തിലെ 'A minimum of eight years of experience of teaching and/or research......excluding the period of Ph.D. research' എന്ന വാചകമാണ് അക്കാലത്ത് അക്കാദമിക് സർക്കിളുകളിൽ കൺഫ്യൂഷനുണ്ടാക്കിയത്.
ഇതേ നോട്ടിഫിക്കേഷന്റെ സെക്ഷൻ 3.9.0.ൽ 'The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions.' എന്നുകൂടി പറഞ്ഞിട്ടുണ്ടായിരുന്നു. (Section 3.9.0, UGC Regulations, 2010) ഇത് വീണ്ടും മറു വ്യാഖ്യാനങ്ങൾക്ക് ഇടയാക്കി. അതായത് ഫ്രഷ് കാൻഡിഡേറ്റ്‌സിന്റെ കാര്യമാണ് നോട്ടിഫിക്കേഷനിൽ ഉദ്ദേശിച്ചത് എന്ന ആശയക്കുഴപ്പം നിലനിന്നു.
പരാതികളും വിമർശനങ്ങളും ഉയർന്നതിനെ തുടർന്ന് 2016 ലാണ് യുജിസി ഗവേഷണകാലയളവിനെ ടീച്ചിങ്/ഗവേഷണ പരിചയമാക്കാം എന്ന് തീരുമാനിക്കുന്നത്. ഇതും വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ചു. മുഴുവൻ സമയ ഗവേഷകരായി PhD പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ തങ്ങൾ ഗവേഷണബിരുദത്തിനായി ചെലവഴിച്ച കാലയളവ് എൻട്രി ലെവൽ അദ്ധ്യാപക പോസ്റ്റിലേക്കും മറ്റും Research/Teaching Experience ആയി അവകാശവാദം ഉന്നയിക്കാൻ തുടങ്ങി.
ഇതേ തുടർന്നാണ് യുജിസി ക്ലാരിഫിക്കേഷൻ ഇറക്കുന്നത്. യുജിസി സെക്രട്ടറി രാജ്യത്തെ സർവ്വകലാശാല വൈസ് ചാൻസലർമാർക്ക് 2016 മാർച്ച് ഒന്നാം തിയ്യതി ഒരു സന്ദേശമയച്ചു. സജീവ കോളജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപന സർവ്വീസിൽ ഉള്ളവർ ഗവേഷണത്തിന് ചെലവഴിച്ച കാലയളവിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്കും അതിന് മുകളിലുള്ള തസ്തികകളിലേക്കുമുള്ള അദ്ധ്യാപന/ഗവേഷണപരിചയ യോഗ്യതയായി കണക്കാക്കാം എന്ന് ആ സന്ദേശത്തിൽ വ്യക്തമാക്കി.
'the period of active service spent on pursuing Research Degree, i.e. for acquiring Ph.D. degree simultaneously without taking any kind of leave may be counted as teaching experience for the purpose of direct recruitment / promotion to the post of Aossciate Profeossr and above.' (UGC Secretary's Letter to Vice-Chancellors of all Indian Universities, March 1, 2016)
2016 ഫെബ്രുവരി 4 ന്റെ യുജിസിയുടെ 512th മീറ്റിങ്ങിലാണ് ഈ തീരുമാനമെടുത്തത്. യുജിസി സെക്രട്ടറി ജസ്പാൽ എസ് സന്ധു വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ സജീവ സർവീസിൽ ഉള്ളവരുടെ ലീവ് അല്ലാതെയുള്ള PhD കാലയവിലെ ഗവേഷണപരിചയവും ടീച്ചിങ്/റിസേർച്ച് എക്‌സ്പീരിയൻസായി കണക്കാക്കാവന്നതാണ് എന്ന് വ്യക്തമാക്കി.
പിന്നീടിറങ്ങിയ 2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ (UGC Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2018) യുജിസിയുടെ 512th മീറ്റിങ്ങിന്റെ തീരുമാനത്തിനനുസൃതമായി 2010 റെഗുലേഷനിലെ 'teaching and/or research......excluding the period of Ph.D. research' എന്ന ക്ലോസ് ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി. സജീവ സർവീസിൽ ഉള്ളവരുടെ ലീവ് അല്ലാതെയുള്ള PhD കാലയവിലെ ഗവേഷണപരിചയവും ടീച്ചിങ്/റിസേർച്ച് എക്‌സ്പീരിയൻസായി പരിഗണിക്കുമെന്ന് 2018 നോട്ടിഫിക്കേഷൻ സ്പഷ്ടമാക്കി. ഇത് യുജിസിക്ക് പെട്ടെന്നുണ്ടായ ബോധോദയമൊന്നുമല്ല. 2016 ലെ യുജിസി സെക്രട്ടറിയുടെ വിശദീകരണകുറിപ്പിന്റെ ചുവടുപിടിച്ച് യുജിസി എടുത്ത സ്വാഭാവിക തീരുമാനമാണത്. ഇക്കാര്യം 2018 നോട്ടിഫിക്കേഷനിൽ കൃത്യമായി കൊടുത്തിട്ടുണ്ട്.
'The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion.'
(Page No. 5, Section 3.9, UGC Regulations, 2018)
എന്താണ് 2018 യുജിസി റെഗുലേഷൻ പറയുന്നതെന്ന് വ്യക്തമാണ്. റെഗുലേഷനിൽ എഴുതിയത് മൊത്തത്തിൽ വായിക്കാതെഇതിലെ ആദ്യഭാഗം മാത്രം ഉയർത്തിക്കാട്ടിയാണ് ചിലരുടെ സെലക്റ്റീവ് അവകാശവാദം. സർവ്വീസിൽ ഇല്ലാത്ത ഫ്രഷ് കാൻഡിഡേറ്റ്‌സ് ആയ ഉദ്യോഗാർത്ഥികളുടെ ഗവേഷണ കാലയളവിനെ അദ്ധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കില്ല എന്നാണ് സെക്ഷൻ 3.9 ലെ ആദ്യഭാഗം പറയുന്നത്. ആക്റ്റീവ് സർവ്വീസിൽ ഉള്ളവർക്ക് ആ ഭാഗത്തെ പരാമർശം ബാധകമല്ല. സർവ്വീസിൽ നിന്നുകൊണ്ട് ഡെപ്യൂട്ടേഷൻ രീതിയിൽ ഗവേഷണം പൂർത്തിയാക്കാനെടുക്കുന്ന സമയം അദ്ധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാം എന്ന് കൂടുതൽ ക്ലാരിറ്റി വരുത്തുകയാണ് 2018 ലെ ഈ യുജിസി നോട്ടിഫിക്കേഷൻ.
നാളെ : കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറായുള്ള ഡെപ്യൂട്ടേഷൻ ചട്ട വിരുദ്ധമോ? യുജിസി റെഗുലേഷൻ തന്നെ മറുപടി പറയട്ടെ.
മറുനാടന് മലയാളി ബ്യൂറോ