തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു മറുനാടനുമായി സംസാരിച്ച ആ ബന്ധു താനല്ലെന്ന വിശദീകരണവുമായി പ്രിയ വേണുഗോപാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. 'ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു' എന്നൊക്കെപ്പറഞ്ഞ് ചില വാർത്തകൾ വരുന്നത് കാണുമ്പോൾ അതു ഞങ്ങളല്ല എന്നു ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നു, അത്രമാത്രം മെസേജസായി വൈകിട്ട് മുതലെനിക്ക് വരുന്നു! മറുനാടൻ വാർത്തയിലെ ഈ 'അടുത്ത ബന്ധു' ഞാനല്ല, എന്റെ അടുത്ത ബന്ധുക്കളുമല്ല..

അതായത് അത് ബാലഭാസ്‌കറിന്റെ ബന്ധുവല്ല! എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ വേണുഗോപാൽ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയിരിക്കുന്നത്. മറുനാടന് എതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തുകയല്ല പ്രിയ ചെയ്തിരിക്കുന്നത്. ബാലുവിന്റെ മരണത്തിൽ തങ്ങൾക്കുള്ള സംശയങ്ങൾ ചൂണ്ടിക്കാട്ടി ആഞ്ഞടിക്കൽ തന്നെയാണ് പ്രിയ നടത്തുന്നത്. എന്നാൽ ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു തന്നെയാണ് മറുനാടന് അനുവദിച്ച ടെലിഫോൺ സംഭാഷണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നതാണ് വസ്തുത. പ്രിയയേക്കാൾ അടുപ്പമുള്ള ബന്ധുവാണ് അദ്ദേഹം എന്നതാണ് വസ്തുതയും.

ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു മാനേജർ പ്രകാശ് തമ്പി ആദ്യം മുതൽ തന്നെ സംശയനിഴലിലാണ്. പക്ഷെ പ്രകാശ് തമ്പി മാത്രമല്ല സംശയനിഴലിൽ ഉള്ളത് എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് പ്രിയയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. #ഖൗേെശരല4ആമഹമയവമസെമൃ എന്ന ഹാഷ് ടാഗിലാണ് ഈ പോസ്റ്റ് ഉള്ളത്. ''മാധ്യമങ്ങളിലൂടെയുള്ള ചർച്ചകളും മറ്റും ഇനിയങ്ങോട്ടുള്ള അന്വേഷണത്തെ ബാധിക്കാതിരിക്കാനാണ് കുറച്ചുനാളായി അൽപ്പം അകലം പാലിച്ചത്. അങ്ങനെയൊരു നിർദ്ദേശം സിബിഐ ഉദ്യോഗസ്ഥരും നൽകിയിട്ടുണ്ട്. പക്ഷെ അടുത്ത ബന്ധു എന്നൊക്കെ പറഞ്ഞു വാർത്ത നൽകിയപ്പോൾ വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നു'' എന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രിയ വ്യക്തമാക്കുന്നത്.

ബാലഭാസ്‌ക്കറിന്റെ അടുത്ത ബന്ധു തന്നെയാണ് മറുനാടനുമായി സംസാരിച്ചത്. പക്ഷെ പേര് വെളിപ്പെടുത്താൻ നിർവാഹമില്ലാത്തതിനാൽ പേര് മറുനാടൻ വെളിപ്പെടുത്തുന്നില്ല. ബാലു മരിക്കുന്നതിനു മുൻപ് ഐസിയുവിൽ ബാലുവിനെ കയറിക്കണ്ട ആരോ ഒരാളുണ്ട്. ആ ഘട്ടത്തിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് ബാലുവിന്റെ മരണകാരണം. ഇതാണ് ബന്ധു മറുനാടനോട് പറഞ്ഞത്. ഇതാണ് മറുനാടൻ വാർത്തയാക്കിയത്.

ഈ വാർത്തയ്ക്ക് വിശദീകരണവുമായാണ് പ്രിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്. ഞങ്ങൾ അല്ല ആ ബന്ധു എന്ന് പ്രിയ പറയുന്ന ഇതേ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രിയ വിരൽ ചൂണ്ടുന്നത് സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ചാണ്. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയനിഴലിൽ ഉള്ളത് സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ പിടികൂടിയ പ്രകാശ് തമ്പിയാണ്. എന്തുകൊണ്ട് സ്റ്റീഫൻ ദേവസിയിലേക്ക് സംശയ നിഴൽ നീളുന്നു എന്ന് ഉദാഹരിക്കാൻ പ്രിയ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത് സ്റ്റീഫന്റെ വിവാദ ഉമ്മയെക്കുറിച്ച് സ്റ്റീഫൻ തന്നെ പറയുന്ന വീഡിയോയാണ്. ആ വീഡിയോ ലിങ്ക് പോസ്റ്റ് ചെയ്തതിന് ശേഷം പ്രിയ കുറിക്കുന്നത് ഇങ്ങനെ:

സ്റ്റീഫൻ ദേവസി 2018 ഒക്ടോബർ ഒന്നാം തീയതി രാവിലെ കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ആശുപത്രിയിൽ കണ്ട/നേരിട്ടറിഞ്ഞ രീതിയിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാലുച്ചേട്ടന്റെ മരണശേഷം വീട്ടിൽ വന്നപ്പോൾ ബന്ധുക്കളോടായി ജമ്മു/ജമീൽ മുഹമ്മദ് എന്ന DRI ക്യാരിയർ ആയി കേസ് ചാർജ് ചെയ്ത ആളെക്കുറിച്ചു വാതോരാതെ പറഞ്ഞതും സഹതപിച്ചതും പറഞ്ഞിരുന്നു, മുൻപും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ലക്ഷ്മിക്കായി ഇനി ചെയ്യാവുന്ന ചില വിചിത്രമായ നല്ല കാര്യങ്ങളെപ്പറ്റിപ്പറഞ്ഞതും സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാനിറങ്ങിയ ആൾ പിന്നെ അനക്കമറിയിച്ചത് കള്ളക്കടത്തു കേസ് വന്നപ്പോൾ 'ബാലുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ' എന്നു പറയാൻ വിളിച്ചപ്പോൾ മാത്രമാണ്. അതിന് മുൻപും പിൻപും കേസിൽ യാതൊരു ദുരൂഹതയും കാണാത്ത (ഒന്നും അറിയാഞ്ഞിട്ടോ എല്ലാം അറിഞ്ഞിട്ടോ എന്നൊന്നും ചോദിക്കരുത്!) ബാലുച്ചേട്ടന്റെ ഒരുപാട് സുഹൃത്തുക്കളിൽ /സഹോദരന്മാരിൽ ഒരാൾ..അത്രെയേ ഞങ്ങൾ കണക്കാക്കിയിട്ടുള്ളൂ..അന്നും ഇന്നും! അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങൾ ആണ് അദ്ദേഹത്തിലേക്കും തമ്പിയിലേക്കും ആശുപത്രിയിലേക്കും ഒക്കെ വിരൽ ചൂണ്ടുന്നത്. ഇവിടെ കേൾക്കാം എന്ന് പറഞ്ഞു വീഡിയോയുടെ ലിങ്ക് പോസ്റ്റ് ചെയ്യുകയാണ് പ്രിയ ചെയ്തത്.

പ്രിയയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ:

#Justice4Balabhaskar
മാധ്യമങ്ങളിലൂടെയുള്ള ചർച്ചകളും മറ്റും ഇനിയങ്ങോട്ടുള്ള അന്വേഷണത്തെ ബാധിക്കാതിരിക്കാനാണ് കുറച്ചുനാളായി അൽപ്പം അകലം പാലിച്ചത്. അങ്ങനെയൊരു നിർദ്ദേശം സിബിഐ ഉദ്യോഗസ്ഥരും നൽകിയിട്ടുണ്ട്.

പക്ഷെ 'ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു' എന്നൊക്കെപ്പറഞ്ഞ് ചില വാർത്തകൾ വരുന്നത് കാണുമ്പോൾ അതു ഞങ്ങളല്ല എന്നു ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നു, അത്രമാത്രം മെസേജസായി വൈകിട്ട് മുതലെനിക്ക് വരുന്നു! ഇന്നു വൈകിട്ട് കണ്ട ഈ വാർത്തയിലെ (https://www.marunadanmalayalee.com/news/exclusive/balabhaskar-accident-203647 ) 'അടുത്ത ബന്ധു' ഞാനല്ല, എന്റെ അടുത്ത ബന്ധുക്കളുമല്ല..അതായത് അത് ബാലഭാസ്‌കറിന്റെ ബന്ധുവല്ല!

സ്റ്റീഫൻ ദേവസി 2018 ഒക്ടോബർ ഒന്നാം തീയതി രാവിലെ കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ആശുപത്രിയിൽ കണ്ട/നേരിട്ടറിഞ്ഞ രീതിയിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാലുച്ചേട്ടന്റെ മരണശേഷം വീട്ടിൽ വന്നപ്പോൾ ബന്ധുക്കളോടായി ജമ്മു/ജമീൽ മുഹമ്മദ് എന്ന DRI ക്യാരിയർ ആയി കേസ് ചാർജ് ചെയ്ത ആളെക്കുറിച്ചു വാതോരാതെ പറഞ്ഞതും സഹതപിച്ചതും പറഞ്ഞിരുന്നു, മുൻപും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ലക്ഷ്മിക്കായി ഇനി ചെയ്യാവുന്ന ചില വിചിത്രമായ നല്ല കാര്യങ്ങളെപ്പറ്റിപ്പറഞ്ഞതും സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാനിറങ്ങിയ ആൾ പിന്നെ അനക്കമറിയിച്ചത് കള്ളക്കടത്തു കേസ് വന്നപ്പോൾ 'ബാലുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ' എന്നു പറയാൻ വിളിച്ചപ്പോൾ മാത്രമാണ്. അതിന് മുൻപും പിൻപും കേസിൽ യാതൊരു ദുരൂഹതയും കാണാത്ത (ഒന്നും അറിയാഞ്ഞിട്ടോ എല്ലാം അറിഞ്ഞിട്ടോ എന്നൊന്നും ചോദിക്കരുത്!) ബാലുച്ചേട്ടന്റെ ഒരുപാട് സുഹൃത്തുക്കളിൽ /സഹോദരന്മാരിൽ ഒരാൾ..അത്രെയേ ഞങ്ങൾ കണക്കാക്കിയിട്ടുള്ളൂ..അന്നും ഇന്നും! അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങൾ ആണ് അദ്ദേഹത്തിലേക്കും തമ്പിയിലേക്കും ആശുപത്രിയിലേക്കും ഒക്കെ വിരൽ ചൂണ്ടുന്നത്. ഇവിടെ കേൾക്കാം അത് - (https://youtu.be/rlI5zHpJBuQ)

ഞങ്ങൾക്ക് പറയാനുള്ളത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2019 ജൂൺ മുതൽ ഇതേ അക്കൗണ്ടിലും, തുടർന്ന് പല മാധ്യമങ്ങളിലൂടെയും, നേരിട്ടുതന്നെ. ഇതിലുമുണ്ട് അതൊക്കെ - https://youtu.be/kMjLdj9ba7w. പുതുതായി ഈയടുത്ത് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടുമില്ല.. കുടുംബകഥകളിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് ചോദ്യങ്ങളെ വിദഗ്ധമായി ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവരെയൊക്കെ വളരെ കഷ്ടപ്പെട്ട് മറികടന്നുതന്നെയാണ് കേസന്വേഷണം ഇവിടം വരെ എത്തിച്ചത്. വീണ്ടും ചോദിച്ചാൽ സത്യം സത്യമായി പറഞ്ഞുപോയേക്കുമെന്നല്ലാതെ പഴങ്കഥകളിലേക്ക് പോകാൻ സമയമിനിയില്ല ആർക്കും അതു വേണ്ടവർ അതു ചെയ്‌തോട്ടെ.. ബാക്കി വഴിയേ...
#Justice4Balabhaskar

https://www.facebook.com/priya.venugopal.9235