- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ രണ്ട് മതത്തിൽ പെട്ട ആൾക്കാരാണ്; രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല; അതുകൊണ്ട് വിവാഹം രജിസ്റ്റർ ഓഫീസിൽ; കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം സിനിമാഭിനയത്തിലേക്ക് തിരിച്ചെത്തും: മുസ്തഫാ രാജുമായുള്ള വിവാഹത്തിൽ പ്രിയാമണിക്ക് പറയാനുള്ളത്
തിരുവനന്തപുരം: അടുത്ത ബുധനാഴ്ചയാണ് പ്രിയമാണിയും മുസ്തഫവും വിവാഹതരാകുന്നത്. ബാംഗ്ലൂരിലെ രജിസ്റ്റർ ഓഫീസിൽ വച്ച് നടക്കുന്ന ലളിതമായ ഒരു ചടങ്ങിലൂടെ പ്രിയാമണി മുസ്തഫ രാജിന് സ്വന്തമാകും. കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം സിനിമാഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും പ്രിയാമണി പറയുന്നു. ഞങ്ങൾ രണ്ട് മതത്തിൽ പെട്ട ആൾക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ട് വിവാഹം നേരിട്ട് രജിസ്റ്റർ ഓഫീസിൽ പോയി ചെയ്യാനാണ് തീരുമാനം. വളരെ ലളിത ചടങ്ങായിരിക്കും. എല്ലാം ഭംഗിയായി നടന്നാൽ രജിസ്റ്റർ വിവാഹം നടത്താം എന്നത് ഞങ്ങൾ രണ്ട് പേരും നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും-പ്രിയാമണി ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. വിവാഹം ബാഗ്ലൂരിൽ വച്ച് ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവാഹ സത്കാരം നൽകും. അത് അല്പം ഗ്രാന്റായിരിക്കും എന്നാണ് അറിയുന്നത്. വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത
തിരുവനന്തപുരം: അടുത്ത ബുധനാഴ്ചയാണ് പ്രിയമാണിയും മുസ്തഫവും വിവാഹതരാകുന്നത്. ബാംഗ്ലൂരിലെ രജിസ്റ്റർ ഓഫീസിൽ വച്ച് നടക്കുന്ന ലളിതമായ ഒരു ചടങ്ങിലൂടെ പ്രിയാമണി മുസ്തഫ രാജിന് സ്വന്തമാകും. കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം സിനിമാഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും പ്രിയാമണി പറയുന്നു.
ഞങ്ങൾ രണ്ട് മതത്തിൽ പെട്ട ആൾക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ട് വിവാഹം നേരിട്ട് രജിസ്റ്റർ ഓഫീസിൽ പോയി ചെയ്യാനാണ് തീരുമാനം. വളരെ ലളിത ചടങ്ങായിരിക്കും. എല്ലാം ഭംഗിയായി നടന്നാൽ രജിസ്റ്റർ വിവാഹം നടത്താം എന്നത് ഞങ്ങൾ രണ്ട് പേരും നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും-പ്രിയാമണി ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
വിവാഹം ബാഗ്ലൂരിൽ വച്ച് ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവാഹ സത്കാരം നൽകും. അത് അല്പം ഗ്രാന്റായിരിക്കും എന്നാണ് അറിയുന്നത്. വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാൽ പൂർത്തിയാക്കാൻ രണ്ട് സിനിമകൾ കരാറൊപ്പുവച്ചിട്ടുണ്ട് എന്നും പ്രിയ പറഞ്ഞു.