തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് നായികയായ  പ്രിയാമണി ആദ്യമായി ഒരു അമേരിക്കൻ സ്‌റ്റേജ് ഷോയിൽ പങ്കെടുക്കുന്നു.  അമേരിക്കൻ മലയാളികളുടെ 2015 ലെ ഓണം ഉത്സവമാക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട കുടുംബ നായകൻ ജയറാമിനോടും , നാദിർഷാ, ഉണ്ണിമേനോൻ, രമേഷ് പിഷാരടി എന്നിങ്ങനെ പതിനേഴോളം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഒരു വലിയ താരനിരയോടും ഒപ്പമാണ് ബോബി ചെമ്മന്നുർ ജയറാം ഷോ എന്ന മെഗാ ഷോയിൽ  പ്രിയാമണി എത്തുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈന്മെന്റും, ഫ്രീഡിയ എന്റർടൈന്മെന്റും ചേർന്നാണ് ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്. ഹ്യുസ്റ്റൻ നഗരത്തിൽ ഒരു വലിയ ഷോ റൂമുമായി അമേരിക്കയിൽ തുടക്കം ഇടുന്ന ചെമ്മന്നുർ ജ്വെല്ലെർസ് ആണു  ഈ ഷോയുടെ മെഗാ സ്‌പോൺസർ.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങൾ കൂടാതെ രാം ഗോപാൽ വർമയുടെ  രക്തചരിത്ര,  മണിരത്‌നം സംവിധാനം ചെയ്ത രാവൺ , ഷാരൂഖ് ഖാനോടൊപ്പം ചെന്നൈ എക്സ്‌പ്രസ്സ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.  ഷാരൂഖ് ഖാനോടൊപ്പമുള്ള ചെന്നൈ എക്‌സ്‌പ്രെസ്സിലെ സൂപ്പർ ഹിറ്റ് ഡാൻസ് പെർഫോർമൻസ് പ്രിയാമണിയ്ക് ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടികൊടുത്തു. മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടൻ,  മോഹൻലാലിനൊപ്പം  ഗ്രാൻഡ് മാസ്റ്റർ , പൃഥ്വിരാജിനോപ്പം സത്യം, ജയറാമിനൊപ്പം ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്നിങ്ങനെ  മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം പ്രിയാമണി നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട് .

മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏഴു ചിത്രങ്ങളിലാണ് പ്രിയാമണി ഇപ്പോൾ ഒപ്പ് വച്ചിരിക്കുന്നത്. പിതാവും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പ്രമേയമാക്കുന്ന 'പപ്പ മൈ ബെസ്റ്റ് ഫ്രണ്ടി'ൽ  സുരേഷ് ഗോപിയോടൊപ്പമാണ് പ്രിയാമണി അടുത്തതായി മലയാളത്തിൽ എത്തുന്നത്.

2007ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. കൂടാതെ തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം അവാർഡ്, തമിഴ് ഫിലിം ഫെയർ അവാർഡ്, മികച്ച നടിയ്കുള്ള  കന്നഡ സിനിമ അവാർഡ് എന്നിവയും ലഭിച്ചു. അഭിനയ പ്രതിഭയോടൊപ്പം മാസ്മരികമായ നൃത്ത വൈഭവത്തിലും പ്രിയാമണി മുന്നിട്ടു നില്കുന്നു.  ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ ജഡ്ജസായി മിനിസ്‌ക്രീനിലും മിന്നുകയാണ് വെള്ളിത്തിരയിലെ തിളങ്ങുന്ന താരം. പ്രിയാമണിയോടൊപ്പം നർത്തകിയും ടെലിവിഷൻ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകൻ ശ്രീജിത് എന്നിവരും ഒന്നിക്കുന്ന വർണ്ണശബളമായ നൃത്തരംഗങ്ങൾ ഈ മെഗാഷോയ്ക്ക് മാറ്റുകൂട്ടും.

ഡിട്രോയിറ്റ്, ടൊറന്റോ, ഫിലാഡൽഫിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഷിക്കാഗോ, താമ്പാ, ഓസ്റ്റിൻ, ഹൂസ്റ്റൺ, ഡാലസ് എന്നിങ്ങനെ നഗരങ്ങളിൽ എല്ലാം പ്രമുഘ സംഘടനകൾ ഏറ്റെടുത്ത ജയറാം ഷോ  ഇനി സെപ്റ്റംബർ 11 ,  സെപ്റ്റംബർ 20 എന്നീ രണ്ടു ഷോകൾ  മാത്രമേ ബാക്കി ഉള്ളു.  വാഷിങ്ടൺ, ബോസ്റ്റൺ, ട്രൈസ്റ്റേറ്റ് ഏരിയ, മിയാമി, അറ്റ്‌ലാന്റാ എന്നീ നഗരങ്ങളിലെ താല്പര്യമുള്ള സംഘടനകൾ വിളിയ്‌കേണ്ട നമ്പർ  ശ്രീജിത്ത് റാം: +1 281 788 1849, ബിനു സെബാസ്റ്റ്യൻ: +1 956 789 6869 .   Details: http://facebook.com/MalayalamStageShowUSA