സാധരണ താരങ്ങളുടെ വിവാഹത്തിന് ഉണ്ടാകുന്ന പതിവ് ആഡംബരങ്ങളും ആഘോഷങ്ങളു മൊക്കെ ഒഴിവാക്കി നടി പ്രിയമണി വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന സുഹൃത്തും ഇവന്റ് മാനേജേറുമായ മുസ്തഫയെയാണ് നടി പ്രിയമണി രജിസ്റ്റിർ വിവാഹം ചെയ്തത്.തികച്ചും ലളിതമായി ബംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന് ശേഷം ഇന്ന് ബംഗളൂരുവിലെ എലാൻ കൺവെൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ളവർക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.തുടർന്ന് 2 ദിവസത്തിനുള്ളിൽ തന്നെ ശേഷിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാനെത്തുമെന്നും നടി അറിയിച്ചു.രണ്ട് സിനിമകളാണ് പ്രിയാമണിക്ക് ഉടൻ പൂർത്തിയാക്കാനുള്ളത്.

രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ ഇരുമതങ്ങളുടെയും വിശ്വാസങ്ങൾ വ്രണപ്പെടാതിരി ക്കാനാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രിയാമണി വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും അഭിനയിക്കുമെന്നും താരം അറിയിച്ചിരുന്നു.

ബംഗളൂരുവിൽ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വർഷങ്ങൾക്ക് മുൻപ് ഒരു ഐപിഎൽ ചടങ്ങിൽവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലാവു കയായിരുന്നു

2004ൽ വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാളത്തിൽ എത്തുന്നത്. 2007ൽ പരുത്തിവീരനിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും താരത്തിന് ലഭിച്ചിരുന്നു.