ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടന്ന വിവാഹ ആഘോഷങ്ങൾക്ക് ശേഷം പ്രിയങ്ക ചോപ്ര-നിക്ക് ജോൺസ് ദമ്പതികൾ ഹണിമൂൺ ട്രിപ്പിലായിരുന്നു. ഇരുവരും ഒമാനിൽ ആണ് ഹണിമൂൺ ആഘോഷിച്ചതെന്നാണ് പുറത്ത് വരുന്ന ചിത്രങ്ങൾ നല്കുന്ന സൂചന. ഇപ്പോളിതാ ഒമാനിലെ ഹ്രസ്വ അവധിക്ക് ശേഷം നടൻ പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോണസും വീണ്ടും മുംബൈയിൽ മടങ്ങിയെത്തി.

മുംബൈ എയർപോർട്ടിൽ വന്നിറങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം കൈകോർകത്ത് പിടിച്ചാണ് ഇരുവരും നടന്ന് നീങ്ങുന്നത്.ഡിസംബർ 20 ന് ഒരു വിവാഹ സൽക്കാരം വച്ച് മുംബൈയിലെ ഹോ്ട്ടലിൽ നടക്കുമെന്നും റിപ്പോർ്ട്ട് സൂചിപ്പിക്കുന്നു.

തന്റെ ഹണിമൂൺ ചിത്രങ്ങൾ നേരത്തെ താരങ്ങൾ ആരാാധകർക്കായി പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. നിക്കുമൊത്തുള്ള പ്രണയാർദ്ര ചിത്രങ്ങളിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിവാഹം പരമാനന്ദം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഹണിമൂണിനു പോയ സ്ഥലം തിരിച്ചറിയാനാകാത്ത വിധമാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇരുവരും ഒമാനിലാണ് മധുവിധു ആഘോഷിക്കുന്നതെന്ന് പാപ്പരാസികൾ കണ്ടെത്തുകയായിരുന്നു. ബീച്ചിലെ മണലിൽ നിക്ക് ജോൺസിന്റെ ചുരുക്കെഴുത്തായി എൻജെ(NJ) എന്നും പ്രിയങ്ക ചോപ്ര ജോൺസ് (PCJ) എന്നും എഴുതിയിരിക്കുന്ന ഫോട്ടോയും നടി ഷെയർ ചെയ്തിരുന്നു.

നവംബർ 29 ന് ആരംഭിച്ച പ്രിയങ്കയുടെ വിവാഹ ചടങ്ങുകൾ ദിവസങ്ങളോളം നീണ്ട് നിന്നിരുന്നു. മെഹന്തി, സംഗീത് ചടങ്ങുകളും ഹാൽദി ചടങ്ങും തുടങ്ങി പരമ്പരാഗതമായ ആചാരങ്ങളെല്ലാം നടത്തിയിരുന്നു. ഡിസംബർ 2,3 തീയ്യതികളിലായി വധു വരന്മാരുടെ പരമ്പരാഗതമായ മതാചാരങ്ങൾ പ്രകാരം ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരമായി രണ്ട് രീതിയിലാണ് താരവിവാഹം നടന്നത്.