ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയും നിക് ജോനസുമായുള്ള വിവാഹം ജോധ്പൂരിൽ നടക്കുമെന്ന് റിപ്പോർട്ട്. നവംബർ 30 മുതൽ ഡിസബർ 2 വരെ ജോധ്പുരിലെ ഉദൈ് ഭവനിൽ വച്ച് രാജകീയ രീതിയിലായിരിക്കും വിവാഹമെന്നാണ് സൂചന.

അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയിൽ വന്ന സമയത്ത് ജോധ്പൂർ സന്ദർശിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് വിവാഹവേദി ഇവിടെയാകണമെന്ന് ഇരുവരും തീരുമാനിച്ചത്.അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ശേഷം ന്യൂയോർക്കിൽ സുഹ്യത്തുകൾക്കായി പാർട്ടി ഒരുക്കും.

ഓഗസ്റ്റ് പതിനെട്ടിന് ഇവരുടെ എൻഗെയ്ജ്മെന്റ് നടന്നിരുന്നു. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാൾ 10 വയസ് കുറവാണ് നിക് ജൊനാസിന്. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.

കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2000 ലെ മിസ് വേൾഡായിരുന്ന പ്രിയങ്ക 2008 ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ശോക് ചോപ്രയുടെയും, മധു അഖൗരിയുടെയും മകളായി 1982ൽ ഝാർഖണ്ഡിലാണു പ്രിയങ്കയുടെ ജനനം.