- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കയുടെ അമ്മയുടെ മുംബൈയിലെ വസതിയിൽ പൂജകളോടെ ആഘോഷങ്ങൾക്ക് തുടക്കമായി; ഇന്ന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ മെഹന്തി, സംഗീത് ചടങ്ങുകൾ; വിവാഹആഘോഷങ്ങൾക്കായി പൊടിക്കുന്നത് നാല് കോടി; അതിഥികൾക്ക് വെള്ളിനാണയങ്ങൾ സമ്മാനം; നിക്- പ്രിയങ്ക വിവാഹ ആഘോഷങ്ങൾ ഇങ്ങനെ
ദീപിക പദുകോൺ- രൺവീർ സിങ് വിവാഹ മാമാങ്കത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് ബോളിവുഡിൽ അരങ്ങോരുങ്ങുകയാണ് പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഡിസംബർ 2, 3 തീയതികളിലായാണ് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടക്കുക. ഇതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്നലെ തുടക്കമായി. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ മുംബൈയിലെ വസതിയിൽ നടന്ന പൂജയോടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. പാരമ്പര്യ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് പ്രിയങ്കയും നിക്കും പൂജയ്ക്ക് എത്തിയത്. നിക്കിന്റെ സഹോദരൻ ജോ ജൊനാസും കാമുകിയും നടിയുമായ സോഫിയ ടേർണറും പൂജയ്‌ക്കെത്തി. ഇരുവരും ഇന്ത്യൻ പാരമ്പര്യ രീതിയിലുള്ള വസ്ത്രമാണ് ധരിച്ചെത്തിയത്. ഗായകൻ അർമാൻ മാലിക്കും ചടങ്ങിൽ പങ്കെടുക്കാനെത്തി. ഇന്ന് ഉമൈദ് ഭവനിൽ മെഹന്തി, സംഗീത് ചടങ്ങുകൾ നടക്കും. 30ന് ഹാൽദി ചടങ്ങുകളും നടക്കും.ഡിസംബർ 2നാണ് ഉമൈദ് പാലസിൽ പ്രിയങ്ക - നിക് വിവാഹം.വധൂവരന്മാരുടെ കുടുംബത്തിന്റെ ആചാരമനുസരിച്ച് രണ്ട് രീതിയിലുള്ള വിവാഹച്ചടങ്ങുകളാണ് നടത്തുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമുള്ള ചട
ദീപിക പദുകോൺ- രൺവീർ സിങ് വിവാഹ മാമാങ്കത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് ബോളിവുഡിൽ അരങ്ങോരുങ്ങുകയാണ് പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഡിസംബർ 2, 3 തീയതികളിലായാണ് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടക്കുക. ഇതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്നലെ തുടക്കമായി.
പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ മുംബൈയിലെ വസതിയിൽ നടന്ന പൂജയോടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. പാരമ്പര്യ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് പ്രിയങ്കയും നിക്കും പൂജയ്ക്ക് എത്തിയത്. നിക്കിന്റെ സഹോദരൻ ജോ ജൊനാസും കാമുകിയും നടിയുമായ സോഫിയ ടേർണറും പൂജയ്‌ക്കെത്തി. ഇരുവരും ഇന്ത്യൻ പാരമ്പര്യ രീതിയിലുള്ള വസ്ത്രമാണ് ധരിച്ചെത്തിയത്. ഗായകൻ അർമാൻ മാലിക്കും ചടങ്ങിൽ പങ്കെടുക്കാനെത്തി.
ഇന്ന് ഉമൈദ് ഭവനിൽ മെഹന്തി, സംഗീത് ചടങ്ങുകൾ നടക്കും. 30ന് ഹാൽദി ചടങ്ങുകളും നടക്കും.ഡിസംബർ 2നാണ് ഉമൈദ് പാലസിൽ പ്രിയങ്ക - നിക് വിവാഹം.വധൂവരന്മാരുടെ കുടുംബത്തിന്റെ ആചാരമനുസരിച്ച് രണ്ട് രീതിയിലുള്ള വിവാഹച്ചടങ്ങുകളാണ് നടത്തുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമുള്ള ചടങ്ങുകൾക്ക് ഉമൈദ് പാലസ് സാക്ഷിയാവും. നിക്കിന്റ കുടുംബാംഗങ്ങളും മറ്റും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു.
ഏതാണ്ട് നാലു കോടി രൂപയോളമാണ് ജോധ്പൂരിലെ വിവാഹആഘോഷങ്ങൾക്കായി പ്രിയങ്കയും നിക്കും ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് നിക്കിന്റെയും പ്രിയങ്കയുടെയും ഇനിഷ്യലുകളും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്ത വെള്ളി നാണയങ്ങളും സമ്മാനമായി നൽകും.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഡൽഹി താജ് പാലസിൽ പ്രത്യേക വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മറ്റൊരു വിരുന്നും ഒരുക്കുന്നുണ്ട്. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുന്നതിനു മുമ്പും ഇരുവരേയും പലയിടങ്ങളിലും വച്ച് പാപ്പരാസികളും ആരാധകരും ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയിൽ പ്രിയങ്ക അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്നൊരുക്കിയിരുന്നു.
ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.