- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാതെ; ഹിന്ദു മതത്തിലേക്ക് മാറിയതിനാൽ ജന്മനാട്ടിലെ പള്ളിയിൽ സംസ്‌കരിക്കാൻ പള്ളി അധികൃതർ വിസമ്മതിച്ചു; മൃതദേഹം തിരിച്ചു കൊണ്ടു പോകാനൊരുങ്ങവേ ആശ്വാസവുമായി കോട്ടയം ഭദ്രാസനാധിപൻ
കോട്ടയം: ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മലയാളി ബന്ധം ആളുകൾ അറിയുന്നത് അവരുടെ മുത്തശ്ശിയുടെ മരണത്തോടെയാണ്. വെള്ളിയാഴ്ച മുംബൈയിൽ 94-ാം വയസ്സിൽ അന്തരിച്ച മധു ജ്യോത്സ്‌ന അഖൗരി യഥാർഥത്തിൽ കോട്ടയത്തുനിന്ന് മുംബൈയിലെത്തിയ മേരി ജോൺ ആയിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതോടെയാണ് മേരി ജോൺ മധു ജ്യോത്സ്‌നയായത്. കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോൺസ് പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു മധു ജ്യോത്സ്‌നയുടെ ആഗ്രഹം. എന്നാൽ മതംമാറിയതിനാൽ പള്ളിയധികൃതർ സെമിത്തേരിയിൽ ശവസംസ്‌കാരത്തിന് വിസമ്മതിച്ചു. ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ പള്ളിയുമായുള്ള ബന്ധം വിഛേദിച്ചയാളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കാനാവില്ല എന്നതായിരുന്നു അവരുടെ ന്യായം. ഒടുവിൽ പല വഴികൾ മുട്ടിയ പ്രിയങ്കയ്ക്കും കുടുംബത്തിനും തുണയായത് പൊൻകുന്നത്തെ സെന്റ് തോമസ് യാക്കോബൈറ്റ് പള്ളി വൈദികനാണ്. മധു ജ്യോത്സ്‌നയെ അവിടെ അടക്കാൻ അദ്ദേഹം സമ്മതിച്ചു. പ്രിയങ്കയും അമ്മ മധു അശോക് ചോപ്രയും സഹോദരൻ സിദ്ദാർഥുമൊക്കെ ശവസംസ്‌കാരത്തിൽ പങ്കെടുത്തു.
കോട്ടയം: ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മലയാളി ബന്ധം ആളുകൾ അറിയുന്നത് അവരുടെ മുത്തശ്ശിയുടെ മരണത്തോടെയാണ്. വെള്ളിയാഴ്ച മുംബൈയിൽ 94-ാം വയസ്സിൽ അന്തരിച്ച മധു ജ്യോത്സ്‌ന അഖൗരി യഥാർഥത്തിൽ കോട്ടയത്തുനിന്ന് മുംബൈയിലെത്തിയ മേരി ജോൺ ആയിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതോടെയാണ് മേരി ജോൺ മധു ജ്യോത്സ്‌നയായത്. കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോൺസ് പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു മധു ജ്യോത്സ്‌നയുടെ ആഗ്രഹം. എന്നാൽ മതംമാറിയതിനാൽ പള്ളിയധികൃതർ സെമിത്തേരിയിൽ ശവസംസ്‌കാരത്തിന് വിസമ്മതിച്ചു.
ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ പള്ളിയുമായുള്ള ബന്ധം വിഛേദിച്ചയാളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കാനാവില്ല എന്നതായിരുന്നു അവരുടെ ന്യായം. ഒടുവിൽ പല വഴികൾ മുട്ടിയ പ്രിയങ്കയ്ക്കും കുടുംബത്തിനും തുണയായത് പൊൻകുന്നത്തെ സെന്റ് തോമസ് യാക്കോബൈറ്റ് പള്ളി വൈദികനാണ്. മധു ജ്യോത്സ്‌നയെ അവിടെ അടക്കാൻ അദ്ദേഹം സമ്മതിച്ചു. പ്രിയങ്കയും അമ്മ മധു അശോക് ചോപ്രയും സഹോദരൻ സിദ്ദാർഥുമൊക്കെ ശവസംസ്‌കാരത്തിൽ പങ്കെടുത്തു. ശാന്തമായി ഉറങ്ങൂ മുത്തശ്ശീ, ഒടുവിൽ ജന്മനാട്ടിലെത്തിയിരിക്കുന്നു-ശവസംസ്‌കാരത്തിനുശേഷം പ്രിയങ്ക തന്റെ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര പൊൻകുന്നത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. അതിനപ്പുറമായിരുന്നു പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിലെ അണിയറ പ്രശ്‌നങ്ങൾ എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. പള്ളിയിലെ കുടുംബകല്ലറയിൽ അന്ത്യനിദ്ര കൊള്ളണമെന്ന അമ്മുമ്മയുടെ ആഗ്രഹം സഫലമായില്ല. ഇതിന്റെ വേദനയിൽ പ്രിയങ്കയും ചോപ്രയും കുടുംബവും മൃതദേഹവുമായി മടങ്ങാനൊരുങ്ങി. അപ്പോഴേക്കും അശ്വാസമായി കോട്ടയം ഭദ്രാസന രംഗത്തുവന്നു. അതുകൊണ്ട് മാത്രം കേരളത്തിൽ സംസ്‌കാരം നടന്നു.
പ്രിയങ്കയുടെ മുത്തശ്ശി മേരി അഖൗരിക്ക് താൻ മാമോദീസാ മുങ്ങിയ കുമരകം പള്ളിയിൽ അന്ത്യവിശ്രമം നടത്തണമെന്നായിരുന്നു ആഗ്രഹം. മുംബൈയിൽ മകൾ മധു അശോക് ചോപ്രയ്ക്കും കൊച്ചുമകൾ പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം കഴിയുമ്പോഴും ഈ ആഗ്രഹം പലവട്ടം പറഞ്ഞിരുന്നു. അതുകൊണ്ടാണ് തിരിക്കുകൾ മാറ്റി വച്ച് മുത്തശ്ശിയുടെ മൃതദേഹവുമായി പ്രിയങ്കയും കുടുംബവും കോട്ടയത്ത് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ വീട്ടിൽവച്ചായിരുന്നു മേരിയുടെ അന്ത്യം. മേരി ജോൺ കുമരകം കവളപ്പാറ കുടുംബാംഗമാണ്.
അമ്മൂമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കാരം കുമരകത്തുവച്ച് നടത്താനുള്ള ഏർപ്പാടുകൾ ചെയ്തു. മൃതദേഹവുമായി പ്രിയങ്കയുടെ കുടുംബാംഗങ്ങൾ കേരളത്തിലെത്തി. പള്ളി അധികാരികളെ നേരിൽക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ കുമരകത്തെ ബന്ധുക്കളെയും ചുമതലപ്പെടുത്തി. എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പള്ളിയിൽ ചേർന്ന അടിയന്തര പള്ളിക്കമ്മിറ്റിയിൽ സംസ്‌കാരം ഇവിടെ നടത്താനാകില്ലെന്ന നിലപാട് ഉയർന്നു. അന്യമതസ്ഥനെ വിവാഹം കഴിച്ചതും പിന്നീട് പള്ളിയുമായി ഇവർ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്നതും മറ്റും യോഗത്തിൽ ചോദ്യങ്ങളായി. ഹിന്ദുമതത്തിലേക്ക് മേരി ജോൺ മതം മാറിയെന്ന വാദവുമെത്തി. ഇതും സംസ്‌കാരം നടക്കാതിരിക്കാൻ കാരണമായി.
നിലവിലുള്ള വഴക്കങ്ങൾക്കും നടപടികൾക്കും വിരുദ്ധമാകും സംസ്‌കാരമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. നിയമം മറികടന്ന് സംസ്‌കാരം കുമരകം പള്ളിയിൽ നടത്താൻ കഴിയില്ലെന്നും പള്ളിക്കമ്മിറ്റി നിലപാട് എടുത്തു. ഇതോടെ ആശങ്കയിലായി കുടുംബം. ഇതോടെഞായറാഴ്ച മുംബൈയിൽ സംസ്‌കാരം നടത്താൻ തീരുമാനിച്ചു. പ്രിയങ്കയും അമ്മ മധു അശോക് ചോപ്രയും വേദനയോടെ മടങ്ങാൻ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞപ്പോൾ കോട്ടയം ഭദ്രാസനാധിപൻ ഇഠപെട്ടു. വിവാദങ്ങൾക്ക് വിരമാമിട്ട് പൊൻകുന്നത്തെ പള്ളിയിൽ സംസ്‌കാരത്തിനുള്ള അവസരമൊരുക്കി.
അന്യമതസ്ഥനെ വിവാഹം ചെയ്‌തെങ്കിലും മേരി അഖൗരി അവസാന കാലത്ത് മുംബൈയിൽ മുടങ്ങാതെ പള്ളിയിൽ പോകുന്ന ഇടവകാംഗമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സഭയുടെതന്നെ മറ്റൊരു പള്ളിയിൽ സംസ്‌കരിക്കാൻ സൗകര്യം ഒരുക്കിയത്. പരുത്തുംപാറയിലെ ബന്ധുവീട്ടിൽ എത്തിച്ച മൃതദേഹം ശുശ്രൂഷകൾക്കുശേഷം വൈകിട്ട് അഞ്ചിനു പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ എത്തിക്കുകയായിരുന്നു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് സംസ്‌കാര ശുശ്രൂഷകൾക്കു നേരിട്ടെത്തി നേതൃത്വം നൽകി.
ബീഹാറിലെ എം.എൽ.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയായ മേരി ജോണും ദീർഘകാലം എം.എൽ.സി ആയിരുന്നു.ജോലി തേടിയാണ് മേരി ബീഹാറിലെത്തിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കി. അപ്പോഴും ജന്മനാടിനോടായിരുന്നു സ്‌നേഹം. അത് മക്കളോട് പറയുകയും ചെയ്തു. ഇതുമനസ്സിലാക്കിയാണ് ജന്മനാട്ടിൽ സംസ്‌കാരം നടത്തിയത്. പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. മുത്തശ്ശിയുടെ സംസ്‌കാരത്തിന് പ്രിയങ്ക ചോപ്ര, സഹോദരൻ സിദ്ധാർത്ഥ് ചോപ്ര, മാതാവ് മധു അശോക് ചോപ്ര എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊൻകുന്നത്ത് എത്തിയിരുന്നു.
പേരക്കുട്ടികളും ഭർത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബിഹാർ എന്നിവിടങ്ങളിൽ നിന്നു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. ഈ ആഴ്ച ആദ്യമാണ് മേരി ജോൺ അഖൗരിയുടെ 94ാം ജന്മദിനം ആഘോഷിച്ചത്.