- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറിജിനലിന് വെള്ളിത്തിരയിലെ മേരികോമിന്റെ അഭിനന്ദനം; ബോക്‌സിങ് ചാമ്പ്യന് ആശംസയേകി പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്
മുംബൈ: ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ സ്വർണമെഡൽ നേടിയ മേരികോമിന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് മേരികോമിനെ പ്രിയങ്ക അഭിനന്ദനം അറിയിച്ചത്. സൂപ്പർ ബോക്‌സിങ് താരത്തിന്റെ കഥ പറയുന്ന 'മേരികോം' എന്ന സിനിമയിൽ നായികയായി വേഷമിട്ടത് പ്രിയങ്ക ചോപ്രയായിരുന്നു. നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നുവെന്നാണ്
മുംബൈ: ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ സ്വർണമെഡൽ നേടിയ മേരികോമിന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് മേരികോമിനെ പ്രിയങ്ക അഭിനന്ദനം അറിയിച്ചത്. സൂപ്പർ ബോക്‌സിങ് താരത്തിന്റെ കഥ പറയുന്ന 'മേരികോം' എന്ന സിനിമയിൽ നായികയായി വേഷമിട്ടത് പ്രിയങ്ക ചോപ്രയായിരുന്നു.
നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നുവെന്നാണ് പ്രിയങ്ക ട്വീറ്റിൽ കുറിച്ചത്. ഇതാണ് യഥാർഥ പെൺകരുത്ത്. അപരാജിതയായ യഥാർഥ ചാമ്പ്യനാണ് നിങ്ങൾ. രാജ്യത്തിന് അഭിമാനാർഹമാണ് നിങ്ങളുടെ നേട്ടം. നമുക്ക് കൈവരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഈ ജയം ഓർമിപ്പിക്കുന്നു, എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
Next Story